Connect with us

അശ്വിന്‍ വളരെ ജെന്റില്‍മാനായ ഒരാളാണ്… അശ്വിന് ഇവളെക്കാള്‍ നല്ല പെണ്ണിനെ കിട്ടും; ആരാധികയ്ക്ക് കിടിലൻ മറുപടിയുമായി അശ്വിൻ

Social Media

അശ്വിന്‍ വളരെ ജെന്റില്‍മാനായ ഒരാളാണ്… അശ്വിന് ഇവളെക്കാള്‍ നല്ല പെണ്ണിനെ കിട്ടും; ആരാധികയ്ക്ക് കിടിലൻ മറുപടിയുമായി അശ്വിൻ

അശ്വിന്‍ വളരെ ജെന്റില്‍മാനായ ഒരാളാണ്… അശ്വിന് ഇവളെക്കാള്‍ നല്ല പെണ്ണിനെ കിട്ടും; ആരാധികയ്ക്ക് കിടിലൻ മറുപടിയുമായി അശ്വിൻ

സോഷ്യല്‍ മീഡിയയില്‍ സ്റ്റാറാണ് നടൻ കൃഷ്ണകുമാറിന്റെ മകൾ ദിയ. യൂട്യൂബ് ചാനലില്‍ സജീവമാവുകയും സ്വന്തമായി ആഭരണങ്ങളുടെ ബിസിനസ് നടത്തുകയുമൊക്കെ ചെയ്യുകയാണിപ്പോള്‍. അതിലുപരി ദിയയുടെ വ്യക്തി ജീവിതമാണ് സോഷ്യല്‍ മീഡിയയില്‍ എപ്പോഴും ചർച്ചയാകുന്നത് . അശ്വിന്‍ എന്ന യുവാവുമായി താന്‍ പ്രണയത്തിലാണെന്ന് അടുത്തിടെയാണ് ദിയ വെളിപ്പെടുത്തുന്നത്. അവന്‍ തന്നെ പ്രൊപ്പോസ് ചെയ്യുന്നതിന്റെ അടക്കം വീഡിയോസ് താരപുത്രി പുറത്ത് വിട്ടിരുന്നു.

ഇതോടെ താരങ്ങള്‍ വിവാഹിതരായേക്കുമെന്ന അഭ്യൂഹങ്ങളും പ്രചരിച്ചു. ഇപ്പോഴിതാ അശ്വിനൊപ്പമുള്ള പുതിയ ചില ചിത്രങ്ങളാണ് ദിയ പോസ്റ്റ് ചെയ്തിരിക്കുന്നത്. സാരിയൊക്കെ ഉടുത്ത് അതീവ സുന്ദരിയായിട്ടാണ് ചിത്രങ്ങളില്‍ ദിയ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. എന്നാല്‍ ഇതിന് താഴെ വിമര്‍ശനം ഉയരുകയാണ്. അശ്വിനും ദിയയും തമ്മില്‍ ചേരില്ലെന്നും അവന് നല്ല പെണ്‍കുട്ടിയെ വേറെ കിട്ടുമെന്നുമൊക്കെ പറഞ്ഞ് ഒരു ആരാധിക എത്തിയിരിക്കുകയാണ്. കമന്റ് ശ്രദ്ധയില്‍പ്പെട്ട ഉടനെ താരം അതിനുള്ള തക്കമറുപടി കൊടുത്തതും ശ്രദ്ധേയമായിരിക്കുകയാണ്. അശ്വന്‍ വളരെ ജെന്റില്‍മാനായ ഒരാളാണ്. അശ്വിന് ഇവളെക്കാള്‍ നല്ല പെണ്ണിനെ കിട്ടുമെന്നാണ്,’ ഒരു പെണ്‍കുട്ടി താരങ്ങളുടെ പോസ്റ്റിന് താഴെ കമന്റുമായി വന്നത്. എന്നാല്‍ ‘ദിയയെ പോലെ എന്നെ സന്തോഷിപ്പിച്ച് നിര്‍ത്തുന്ന വേറെയാരും ഇല്ലെന്നാണ്,’ വിമര്‍ശനവുമായി വന്ന കുട്ടിയ്ക്ക് അശ്വിന്‍ നല്‍കിയ മറുപടി. ഇതോടെ തന്റെ കമന്റ് മോശമായി പോയെന്നും ക്ഷമിക്കണമെന്നും ഈ കുട്ടി പറയുകയും ചെയ്തു.

ദിയയ്ക്കും അശ്വിനും നല്ലൊരു ഭാവി ജീവിതം ആശംസിച്ച് കൊണ്ടുള്ള കമന്റുകളാണ് കൂടുതലായും വന്നുകൊണ്ടിരിക്കുന്നത്. നിങ്ങളുടെ വിവാഹമെന്നാണെന്നും ശരിക്കും നിങ്ങളാണ് മെയിഡ് ഫോര്‍ ഈച്ച് അദറെന്നും, അല്ലേലും ലൈഫില്‍ രണ്ടാമത് വരുന്ന ആള്‍ അടിപൊളി ആയിരിക്കും.. എന്നിങ്ങനെ പോവുകയാണ് കമന്റുകള്‍.

Continue Reading

More in Social Media

Trending

Recent

To Top