Malayalam
അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് തരുന്നതും… കവിയൂര്‍ പൊന്നമ്മ ദേ ഇവിടെയുണ്ട്! ചിത്രങ്ങൾ വൈറൽ
അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് തരുന്നതും… കവിയൂര്‍ പൊന്നമ്മ ദേ ഇവിടെയുണ്ട്! ചിത്രങ്ങൾ വൈറൽ
സംവിധായകൻ ഷാജി കൈലാസും കുടുംബവും നടി കവിയൂർ പൊന്നമ്മയെ സന്ദർശിച്ചതിന്റെ വിശേഷങ്ങളാണ് ശ്രദ്ധിക്കപ്പെടുന്നത്. ‘എന്റെ പൊന്ന്’ എന്നാണ് ഷാജി കൈലാസ് പൊന്നമ്മയെ സന്ദർശിച്ച സന്തോഷം പങ്കിട്ട് കുറിച്ചത്. ‘എന്റെ പ്രിയപ്പെട്ട പൊന്നു അമ്മയ്‌ക്കൊപ്പം വിലപ്പെട്ട സമയം ചെലവഴിച്ചതില്‍ അതിയായ സന്തോഷമുണ്ട്. കൃപയും അനുഗ്രഹവുമുള്ള നിമിഷങ്ങള്‍. സര്‍വ്വശക്തന്‍ എന്റെ പൊന്ന് അമ്മയ്ക്ക് എല്ലാ സന്തോഷവും ആരോഗ്യവും നല്‍കി അനുഗ്രഹിക്കട്ടെ’, എന്നാണ് ഷാജി കൈലാസ് കുറിച്ചത്. ഷാജിക്കൊപ്പം ഭാര്യ ആനിയും ഉണ്ടായിരുന്നു. പ്രായത്തിന്റെ അവശതകൾ ഉണ്ടെങ്കിൽ കവിയൂർ പൊന്നമ്മയുടെ മുഖത്തെ ചുവന്ന വട്ടപൊട്ടിനും നിറഞ്ഞ ചിരിക്കും ഒരു മാറ്റവും സംഭവിച്ചിട്ടില്ല.
ഷാജിക്കും കുടുംബത്തിനുമൊപ്പം പഴയ പ്രസരിപ്പ് നിറഞ്ഞ ചിരിയോടെയാണ് പൊന്നമ്മ ഫോട്ടോയ്ക്ക് പോസ് ചെയ്തത്. ഷാജിയുടെ കുറിപ്പും ഫോട്ടോയും പ്രത്യക്ഷപ്പെട്ടതോടെ മലയാള സിനിമയിലെ മേജർ മിസ്സിങ് എന്നാണ് ഭൂരിഭാഗം പേരും കമന്റായി കുറിച്ചത്. വടക്കന്‍ പറവൂറിലെ കരമാനൂരിലെ വീട്ടില്‍ ഇളയ സഹോദരനും കുടുംബത്തിനും ഒപ്പമാണ് കവിയൂർ പൊന്നമ്മയുടെ താമസം. ‘എത്രയോ കാലമായി എന്റെ ഇളയ സഹോദരനും കുടുംബവും എന്റെ കൂടെയുണ്ട്.
അവരാണ് എന്നെ നോക്കുന്നതും എന്റെ ആവശ്യങ്ങളെല്ലാം ചെയ്ത് തരുന്നതും.’ ‘എന്നെ ആരും നോക്കുന്നില്ല എന്നില്ല നടതള്ളി എന്നൊക്കെയുള്ള വാര്‍ത്തകള്‍ പണിയില്ലാത്തവര്‍ ഉണ്ടാക്കുന്നതാണെന്നായിരുന്നു’, കവിയൂര്‍ പൊന്നമ്മ അടുത്തിടെ വന്ന അടിസ്ഥാനമില്ലാത്ത വാർത്തകളോട് പ്രതികരിച്ച് പറഞ്ഞത്. ഒരു മകളാണ് കവിയൂർ പൊന്നമ്മയ്ക്കുള്ളത്. ആ മകൾ ഭര്‍ത്താവിനൊപ്പം അമേരിക്കയില്‍ സെറ്റില്‍ഡാണ്. പൊന്നമ്മയുടെ ഭർത്താവ് നേരത്തെ മരിച്ചു.