മലയാള സിനിമയെ ഞെട്ടിച്ച വാർത്തയാണ് രാവിലെ മുതൽ പുറത്ത് വന്നത്. സിനിമ ചിത്രീകരണത്തിനിടെ ഇരുചക്ര വാഹനത്തെ ഓവർടേക്ക് ചെയ്യാൻ ശ്രമിക്കവേയാണ് നടന്മാരായ അർജുൻ അശോകൻ, സംഗീത് പ്രതാപ്, മാത്യു തോമസ് എന്നിവർ സഞ്ചരിച്ച കാർ അപകടത്തിൽപ്പെട്ടത് എന്നാണ് ഇപ്പോൾ പുറത്ത് വരുന്ന സൂചന. കൊച്ചി എംജി റോഡിൽ ഇന്ന് പുലർച്ചെ 1:45 ഓടെ രണ്ട് ബൈക്കുകളിൽ കാർ ഇടിച്ച് മറിഞ്ഞായിരുന്നു അപകടം. ബൈക്ക് യാത്രികനടക്കം മൂന്ന് പേർക്ക് പരിക്കേറ്റു. അരുൺ ജോസ് സംവിധാനം ചെയ്യുന്ന ബ്രോമാൻസ് എന്ന ചിത്രത്തിൻ്റെ ചേസ് സീൻ ചിത്രീകരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. അർജുൻ അശോകനെയും സംഗീത് പ്രതാപിനെയും അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
അമിതവേഗതയിലെത്തിയ കാർ ഒരു ബൈക്കിനെ മറികടക്കുന്നതിനിടെ ബൈക്കിൽ ഇടിക്കുകയും മറ്റൊരു ബൈക്കിൽ ഇടിച്ച ശേഷം റോഡിലേക്ക് മറിഞ്ഞു വീഴുകയുമായിരുന്നുവെന്ന് ദൃക്‌സാക്ഷികൾ പറഞ്ഞതായി റിപോർട്ടുണ്ട്. കാർ പൂർണമായും തകർന്നതായി ദൃശ്യങ്ങളിൽ കാണാം. രണ്ട് നടന്മാർക്കും നിസാര പരിക്കുകൾ മാത്രമേ ഉണ്ടായിട്ടുള്ളൂവെന്നാണ് വിവരം. പോലീസ് ഉടൻ സ്ഥലത്തെത്തി വാഹനങ്ങൾ റോഡിൽ നിന്ന് മാറ്റി. അപകടത്തെ തുടർന്ന് സിനിമയുടെ ചിത്രീകരണം നിർത്തിവച്ചു.
നടൻ മമ്മൂട്ടിയുടെ നേതൃത്വത്തിൽ ആദിവാസി മത്സ്യത്തൊഴിലാളികൾക്ക് മീൻ വലകളും ലൈഫ് ജാക്കറ്റുകളും സൗജന്യമായി എത്തിച്ചു. മമ്മൂട്ടി നേതൃത്വം നൽകുന്ന കെയർ ആൻഡ്...
സുരേഷ് ഗോപിയുടേതായി പുറത്തെത്താനിരിക്കുന്ന വിവാദ ചിത്രമാണ് ജാനകി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള. ചിത്രത്തിന്റെ പ്രദർശനാനുമതി നിഷേധിച്ചതിനെതിരെ നിർമാതാക്കൾ സമർപ്പിച്ച ഹർജി...
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറാണ് ദിയ കൃഷ്ണ. നടൻ കൃഷ്ണകുമാറിന്റെ മകൾ കൂടിയായ ദിയയുടെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...