അഭിഷേകിനെ ചതിച്ചത് സായി? ആ ടാസ്കിനിടയിൽ സംഭവിച്ചത്!! ആരാധകർ അത് പുറത്ത് വിട്ടു..
ബിഗ്ബോസ് ഈ സീസണിലെ ടിക്കറ്റ് ടു ഫിനാലെ അവസാനിച്ചുകഴിഞ്ഞു. അഭിഷേകാണ് വിജയിച്ചത്. 13 പോയന്റാണ് അഭിഷേകിന് ലഭിച്ചത്. ആദ്യ രണ്ട് ടാസക്കുകളിൽ മികച്ച പ്രകടനം നടത്തിയത് അഭിഷേകിന് ഗുണം ചെയ്തു. അഭിഷേക് മോശമായി കളിച്ച ടാസ്ക്കുകളിൽ ഒന്നായിരുന്നു ചവിട്ട് നാടകം. ഇപ്പോൾ ഈ ടാസ്ക്കിനെക്കുരിച്ചാണ് ചർച്ചകൾ. ഒരു റൗണ്ടിൽ രണ്ട് പേർക്കാണ് മത്സരിക്കാൻ കഴിയുക. പടികളോടെയുള്ള രണ്ട് സ്റ്റാന്റുകൾ ഉണ്ടാവും രണ്ട് പലകകളും ഓരോരുത്തർക്കും ഉണ്ടാകും. സ്റ്റാന്റിൽ ഒരു കാലിൽ നിൽക്കണം. മറുകാൽ പലകയിൽ വെയ്ക്കണം.
പലകയുടെ മറുവശത്ത് ഫ്ലവർ വെയ്സ് വെയ്ക്കണം. ഫ്ലവർ വേയ്സ് വീഴാതെ കൂടുതൽ നിൽക്കുന്നവരായിരിക്കും ടാസ്ക്കിലെ വിജയി. നോറായാണ് വിജയിച്ചത്. അഭിഷേക് സെക്കന്റുകൾ കൊണ്ട് മത്സരം അവസാനിപ്പിച്ചിരുന്നു. അഭിഷേക് പെട്ടെന്ന് പുറത്താകാൻ കാരണം സായ് ആണോ എന്ന തരത്തിലാണ് ഇപ്പോൾ ചർച്ച. വീഡിയോ പങ്കുവെച്ചുകൊണ്ടാണ് പല ആളുകളും ഈ സംശംയം ചോദിക്കുന്നത്. അഭിഷേകിനെ പുറത്താക്കാൻ ഫ്ലവർ വേയ്സ് സായ് വേണമെന്ന് വെച്ച് പലകയുടെ അറ്റത്തുവെച്ചെവന്നാണ് പറയുന്നത്. എന്നാൽ അറ്റത്തുവെച്ചാൽ ആണ് ബാലൻസ് ചെയ്യാൻ എളുപ്പമെന്ന് ചിലർ പറയുന്നു. നിരവധി അഭിപ്രായങ്ങൾ ആണ് വരുന്നത്. ടോക്സിക് പഠിച്ച സമയത്ത് ഫിസിക്സ് പഠിക്കണമായിരുന്നു. അറ്റത്ത് വെച്ചാലാണ് വെയ്റ്റ് കൂടുതൽ അറിയുക എന്നാണ് ഒരു കമന്റ്. അഭിഷേകിന് നിൽക്കാൻ അറിയാഞ്ഞിട്ടാണ് വീണതെന്ന് ചിലർ പറയുന്നു.
