അക്ഷതിന് പിറന്നാൾ സമ്മാനം നൽകി വിജയ് ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ
ദളപതി വിജയിയുടെ കരിയറിലെ തന്നെ വമ്പൻ ഹിറ്റ് ചിത്രങ്ങളിലൊന്നാണ് മെർസൽ. വിജയിയുടെ തിരിച്ചു വരവായി കണക്കാക്കപ്പെടുന്ന ചിത്രങ്ങളിലൊന്ന് ചിത്രത്തിൽ വിജയിയുടെ മകനായി വേഷമിട്ടത് ബാലതാരം അക്ഷത് ആയിരുന്നു . ഇതായിപ്പോൾ നടൻ വിജയ്ക്കൊപ്പമാണ് അക്ഷത് തന്റെ പിറന്നാൾ ആഘോഷിച്ചിരിക്കുന്നത് . വിജയ്യുടെ പുതിയ ചിത്രമായ ‘ദളപതി 63’ എന്നു ആരാധകർ വിളിക്കുന്ന ചിത്രത്തിന്റെ ചെന്നൈയിലെ ഷൂട്ടിങ് സെറ്റിലായിരുന്നു അക്ഷതിന്റെ പിറന്നാൾ ആഘോഷം. അക്ഷതിന് പിറന്നാൾ സമ്മാനമായി വിജയ് നൽകിയത് പോളറോയിഡ് ക്യാമറയായിരുന്നു. ഇതാണിപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത് .
വിജയ്യുടെ കരിയറിലെ 63-ാമത് ചിത്രമാണ് റിലീസിനായി ഒരുങ്ങുന്നത്. അറ്റ്ലിയാണ് ചിത്രത്തിന്റെ സംവിധായകൻ. ഒരു ഫുട്ബോൾ കളിക്കാരൻ സാഹചര്യങ്ങൾ കൊണ്ട് വനിതാ ഫുട്ബോൾ ടീമിന്റെ കോച്ചായി എത്തുന്നതാണ് ചിത്രത്തിന്റെ പ്രമേയമെന്നാണ് റിപ്പോർട്ടുകൾ. കോച്ച് മൈക്കിൾ എന്ന കഥാപാത്രത്തെയാണ് വിജയ് അവതരിപ്പിക്കുന്നത്. ചിത്രത്തിൽ ബോളിവുഡ് താരം ജാക്കി ഷെറോഫ് ആണ് പ്രതിനായകനായെത്തുന്നത്. റേബ, ഇന്ദുജ, വർഷ എന്നിവർക്കു പുറമെ കതിർ ഡാനിയൽ, ബാലാജി, വിവേക്, യോഗി ബാബു, ആനന്ദ് രാജ് എന്നിവരും പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്യുന്നുണ്ട്.
