50 കിലോഗ്രാമിൽ കൂടുതൽ ഭാരം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വാഭാവിക വയറാണിത്; വയറിലെ സ്ട്രെച്ച് മാര്‍ക്ക് കാണിച്ച് ഫോട്ടോയെ പരിഹസിച്ചവർക്ക് ചുട്ട മറുപടി നൽകി നടി , പിന്തുണ നൽകി അനുഷ്ക ശർമ്മ
സ്ട്രെച്ച് മാര്‍ക്കുള്ള തന്റെ വയര്‍ കാണുന്ന ചിത്രം ഇൻസ്റ്റാഗ്രാമിലൂടെ പങ്കുവെച്ചതിന് പിന്നാലെ കഴിഞ്ഞ ഒരാഴ്ചയായി രൂക്ഷമായ ബോഡിഷെയ്മിങ്ങിന് ഇരയാവുകയാണ് ബോളിവുഡ് നടി സറീൻ ഖാന്. താരത്തെ പരിഹസിച്ച് നിരവധിപേരാണ് രംഗത്തെത്തിയത് .
വെള്ള ടീഷര്‍ട്ട് ധരിച്ചുള്ള രാജസ്ഥാനില്‍ നിന്നുള്ള ഒരു ചിത്രമാണ് സറീന ആരാധകരുമായി പങ്കുവെച്ചത്. ഇതിന് പിന്നാലെയാണ് താരത്തിന് രൂക്ഷമായ ബോഡിഷെയ്മിങ് നേരിടേണ്ടി വന്നത്.ഇത്തരത്തിലുള്ള വയറുകള്‍ മറച്ചുവെക്കണം എന്നാണ് വിമര്‍ശകര്‍ പറഞ്ഞത്. തുടർന്ന് വിമർശകരുടെ വായടപ്പിച്ചിരിക്കുകയാണ് താരം .
എന്റെ വയറിലെ കുഴപ്പം എന്താണെന്ന് അറിയാൻ വളരെയധികം ജിജ്ഞാസയുള്ള ആളുകൾക്ക്, 50 കിലോഗ്രാമിൽ കൂടുതൽ ഭാരം നഷ്ടപ്പെട്ട ഒരു വ്യക്തിയുടെ സ്വാഭാവിക വയറാണിത്. ഫോട്ടോഷോപ്പ് ചെയ്യാതെയും ശസ്ത്രക്രിയയിലൂടെയും ശരിയാക്കാതെയുമിരിക്കുന്ന വയർ ഇങ്ങനെയാണ് കാണപ്പെടുന്നത്. ഞാൻ എല്ലായ്പ്പോഴും യാഥാർത്ഥ്യത്തിൽ വിശ്വസിക്കുന്നയാളാണ് . എന്റെ അപൂർണതകൾ മറച്ചുവെക്കുന്നതിനുപകരം അഭിമാനത്തോടെ സ്വീകരിക്കുന്നതാണ് എനിക്ക് ഇഷ്ടം – സറീൻ കുറിച്ചു .
തുടർന്ന് സറീനയ്ക്ക് പിന്തുണയുമായി ബോളിവുഡ് നടി അനുഷ്ക ശര്‍മ ഉള്‍പ്പടെ നിരവധി പേര് രംഗത്തെത്തി
നിങ്ങൾ സുന്ദരിയും ധീരതയും തികഞ്ഞ വ്യക്തിയാണ്.- സറീനയ്ക്ക് പിന്തുണയർപ്പിച്ചു കൊണ്ട് അനുഷ്ക കുറിച്ചു .തൊട്ടു പിന്നാലെ അനുഷ്കയ്ക്ക് നന്ദി അറിയിച്ചുകൊണ്ട് സറീനും രംഗത്ത് വന്നു ” അനുഷ്ക ശർമ്മയുടെ സ്നേഹത്തിനും പിന്തുണയ്ക്കും നന്ദി. ” സറീൻ കുറിച്ചു. ഉദയ്പൂരിലെ പിച്ചോള തടാകത്തിലേക്കുള്ള സന്ദർശനത്തിൽ നിന്നുള്ള ചിത്രങ്ങൾ സരീൻ ഖാൻ പങ്കുവെച്ചു കൊണ്ട് സറീൻ പറഞ്ഞു .
zareen khan- replies to body shaming
