News
വണ്ടര്‍ വുമണ്‍ ക്രിസ്മസിന് തിയറ്ററുകളിൽ…
വണ്ടര്‍ വുമണ്‍ ക്രിസ്മസിന് തിയറ്ററുകളിൽ…
ഹോളിവുഡ് ആരാധകര്‍ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഡിസിയുടെ ‘വണ്ടര്‍ വുമണ്‍ 1984’ ഓൺലൈൻ റിലീസിനൊരുങ്ങുകയാണ്.2017ൽ റിലീസായ ‘വണ്ടർ വുമണിന്റെ’ രണ്ടാം ഭാഗമാണ് ഈ ചിത്രം. ഗാല്‍ ഗഡോറ്റ് വണ്ടര്‍ വുമണായി എത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പാറ്റി ജെന്‍കിന്‍സ് ആണ്. ഈ വര്‍ഷം ജൂണില്‍ ചിത്രത്തിന്റെ റിലീസ് തീരുമാനിച്ചിരുന്നുവെങ്കിലും കൊവിഡ് വ്യാപനം മൂലം റിലീസ് വൈകുകയായിരുന്നു.
എന്നാൽ ക്രിസ്മസ് റിലീസായി അമേരിക്കയിലെ തിയറ്ററുകളിൽ എത്തുന്ന ചിത്രം അതേദിവസം എച്ച്ബിഒ മാക്സിലും ഓണ്‍ലൈനായി റിലീസ് ചെയ്യും. നിർമാതാക്കളായ വാർണർ ബ്രദേർസ് ആണ് ഇക്കാര്യം വെളിപ്പെടുത്തി രംഗത്ത് വന്നത്. നിലവില്‍ എച്ച്ബിഒ മാക്സ് ഉപഭോക്താക്കളായ എല്ലാവ്രക്കും സിനിമ ആസ്വദിക്കാനാകും മാത്രവുമല്ല ഇതിനായി പ്രത്യേക തുകയും നൽകേണ്ടി വരില്ല.
1920 കാലഘട്ടമായിരുന്നു ചിത്രത്തിന്റെ ആദ്യ ഭാഗത്തിന്റെ പശ്ചാത്തലം. 1984–ൽ നടക്കുന്ന രീതിയിലാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ചിത്രീകരിച്ചിരിക്കുന്നത്. ഗാൽ ഗാഡോറ്റിന് പുറമേ ക്രിസ് പിനെ, ക്രിസ്റ്റന്‍ വിഗ്, റോബിന് റൈറ്റ് എന്നിവര്‍ ചിത്രത്തിൽ പ്രധാന വേഷത്തില്‍ എത്തുന്നു. പെഡ്രോ പാസ്ക്കലാണ് ചിത്രത്തിലെ പ്രതിനായക വേഷത്തില്‍ എത്തുന്നത്. 2017ല്‍ ഇറങ്ങിയ വണ്ടര്‍ വുമണ്‍ ചിത്രം വന്‍ ബോക്സോഫിസ് ഹിറ്റായിരുന്നു.
wonder women
