Malayalam Breaking News
പാലേരി മാണിക്യത്തിലെ അസാധ്യ പ്രകടനം ;പിന്നീട് വിവാദങ്ങളുടെ പരമ്പര – ഒടുവിൽ അപ്രത്യക്ഷയായി – നടി മൈഥിലി എവിടെ ?
പാലേരി മാണിക്യത്തിലെ അസാധ്യ പ്രകടനം ;പിന്നീട് വിവാദങ്ങളുടെ പരമ്പര – ഒടുവിൽ അപ്രത്യക്ഷയായി – നടി മൈഥിലി എവിടെ ?
By
പാലേരി മാണിക്യത്തിലൂടെ മലയാളസിനിമയിലേക്ക് കടന്നു വന്ന നടിയായിരുന്നുമൈഥിലി. ആദ്യ ചിത്രത്തിൽത്തന്നെ മികച്ച പ്രകടനം കാഴ്ച വച്ച മൈഥിലി പിന്നീട് കൈനിറയെ ചിത്രങ്ങളുമായിസിനിമാലോകത്ത് സജീവമായി.
കോന്നിയിലാണ് വീടെങ്കിലും ജനിച്ചതും വളര്‍ന്നതും ദുബായിലായിരുന്നു. പ്ലസ്ടു കഴിഞ്ഞതോടെ ബംഗളൂരുവില്‍ പഠിക്കാന്‍ പോയി. ആ സമയത്താണ് രഞ്ജിത്തിന്റെ പാലേരി മാണിക്യത്തില്‍ അഭിനയിക്കാന്‍ അവസരം ലഭിച്ചതെന്ന് മൈഥിലി അഭിമുഖങ്ങളില്‍ പറഞ്ഞിരുന്നു.
എന്നാല്‍ ഇടയ്ക്ക് വെച്ച് താരം സിനിമയില്‍ നിന്നും അപ്രത്യക്ഷയാവുകയായിരുന്നു. കരിയറിലെ തുടക്കകാലം മുതല്‍ത്തന്നെ വിവാദങ്ങളും മൈഥിലിയെ പിന്തുടര്ന്നിരുന്നു. സിനിമയിലെ കഥാപാത്രത്തിന്റെ പേരിലും അല്ലാതെയുമൊക്കെയായി പലവിധ വിമര്‍ശനങ്ങളായിരുന്നു താരത്തിന് നേരിടേണ്ടി വന്നത്.
സ്വര്‍ണക്കടത്ത് കേസ് ഉള്‍പ്പെടെയുള്ള വിവാദങ്ങളില്‍ മൈഥിലിയുടെ പേര് ഉയര്‍ന്നു കേട്ടു. അസിസ്റ്റന്റ് ഡയറക്ടറുമായുള്ള പ്രണയവും പ്രണയത്തകര്‍ച്ചയുമൊക്കെ മൈഥിലിയുടെ ജീവിതം വിവാദത്തിലാക്കി. നടി ആക്രമിക്കപ്പെട്ട കേസിലും മൈഥിലിയുടെ പേര് ഉയര്‍ന്നിരുന്നു. തമ്മനത്ത് ഫ്ളാറ്റുള്ള യുവനടിയാണെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. ഇതോടെ ഇവിടെ ഫ്ളാറ്റുള്ള മൈഥിലിയെയാണ് പോലീസ് ചോദ്യം ചെയ്തതെന്നും അഭ്യൂഹങ്ങള്‍ പരന്നിരുന്നു.
എന്നാല്‍ ഇക്കാര്യങ്ങളെല്ലാം വിശദീകരിച്ചു കൊണ്ടും ആരോപണങ്ങള്‍ തള്ളിക്കൊണ്ടും പലതവണ താരം രംഗത്തെത്തിയിരുന്നു. കേസുമായി ബന്ധപ്പെട്ട് തന്നെ ആരും ഇതുവരെ വിളിച്ചിട്ടില്ലെന്നും ചോദ്യം ചെയ്തിട്ടില്ലെന്നും മൈഥിലി വ്യക്തമാക്കിയിരുന്നു. പ്രിയനന്ദനന് സംവിധാനം ചെയ്ത പാതിരാക്കാലമാണ് മൈഥിലി അഭിനയിച്ച് പുറത്തിറങ്ങിയ അവസാന ചിത്രം. താരത്തിന്റെ തിരിച്ചു വരവിന് കാത്തിരിക്കുകയാണ് ആരാധകര്‍.
ഇടക്ക് അവാർഡ് വേദിയിൽ ദുൽഖർ സൽമാനൊപ്പം പങ്കെടുത്ത മൈഥിലി പക്ഷെ സിനിമയിലേക്ക് കണ്ടില്ല. മാധ്യമങ്ങളുടെമുന്നിൽ എത്താതെയും അവരുമായി കോണ്ടക്ട് ഇല്ലാതെയുമാണ്ഇപ്പോൾ മൈഥിലി ഇരിക്കുന്നത്.
where is actress maithili?
