Connect with us

അവ‌ന് ഇപ്പോഴും മെസേജ് അയക്കാൻ എൻ്റെ കൈ ഫോണിലേയ്ക്ക് നീണ്ടുപോകാറുണ്ട്; നടൻ വിഷ്ണുപ്രസാദിനെ അനുസ്മിച്ച് സഹോദരി

Social Media

അവ‌ന് ഇപ്പോഴും മെസേജ് അയക്കാൻ എൻ്റെ കൈ ഫോണിലേയ്ക്ക് നീണ്ടുപോകാറുണ്ട്; നടൻ വിഷ്ണുപ്രസാദിനെ അനുസ്മിച്ച് സഹോദരി

അവ‌ന് ഇപ്പോഴും മെസേജ് അയക്കാൻ എൻ്റെ കൈ ഫോണിലേയ്ക്ക് നീണ്ടുപോകാറുണ്ട്; നടൻ വിഷ്ണുപ്രസാദിനെ അനുസ്മിച്ച് സഹോദരി

ഇക്കഴിഞ്ഞ വെള്ളിയാഴ്ചയാണ് നടൻ വിഷ്ണുപ്രസാദ് അന്തരിച്ചത്. ഇപ്പോഴിതാ നടനെ അനുസ്മരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് സഹോദരി വിഷ്ണുപ്രിയ. വിഷ്ണുപ്രസാദിന്റെ മരണം കുടുംബത്തിന് തീരാനഷ്ടമാണെന്ന് ആണ് വിഷ്ണുപ്രിയ പറയുന്നത്. വിഷ്ണുപ്രിയയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു;

തൻ്റെ രണ്ട് പൊന്നോമനകൾക്ക് വേണ്ടി, ഒരു പൂർണ്ണമായ ജീവിതത്തിലേയ്ക്ക് മടങ്ങിവരാൻ മാസങ്ങളും ദിവസങ്ങളും അവൻ ധീരമായി പോരാടി. അവൻ്റെ ശക്തിയും, അതിജീവനശേഷിയും, സ്നേഹവും ഒരിക്കലും കുറഞ്ഞില്ല. എനിക്കവനെ ഒരുപാട് മിസ് ചെയ്യും. അവൻ്റെ രാവിലെയുള്ള സന്ദേശങ്ങൾ, അവൻ്റെ വിളികൾ, അവൻ്റെ നിരുപാധികമായ സ്നേഹം, ഞങ്ങളുടെ നിസ്സാര വഴക്കുകൾ, ഞങ്ങൾ പങ്കിട്ട ആ അമൂല്യമായ ബന്ധവും ഓർമയിലുണ്ട്.

ഇപ്പോഴും, അവന് സുപ്രഭാതം ആശംസിക്കാനും… അമ്മയോടും അച്ഛനോടുമൊപ്പമുള്ള ആ സുവർണ്ണ ദിവസങ്ങളിലെ ഓർമ്മകൾ പങ്കുവെക്കാനും എൻ്റെ കൈ ഫോണിലേക്ക് നീണ്ടുപോകാറുണ്ട്.

ഇപ്പോൾ, ആ നിമിഷങ്ങൾ എൻ്റെ ഹൃദയത്തിൽ മാത്രം ജീവിക്കുന്നു. എൻ്റെ കണ്ണനെ സഹായിക്കുകയും, പിന്തുണയ്ക്കുകയും, പ്രാർത്ഥിക്കുകയും, കൂടെ നിൽക്കുകയും ചെയ്ത എല്ലാവർക്കും എൻ്റെ ഹൃദയത്തിൻ്റെ അടിത്തട്ടിൽ നിന്നുള്ള ആഴമായ നന്ദി അറിയിക്കുന്നു. ദയവായി അവനെയും അവൻ്റെ കുടുംബത്തെയും നിങ്ങളുടെ ചിന്തകളിലും പ്രാർത്ഥനകളിലും തുടർന്നും ഓർക്കുക എന്നും വിഷ്ണുപ്രിയ പറയുന്നു.

കരൾരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലിരിക്കേയായിരുന്നു വിഷ്ണുപ്രസാദിന്റെ അന്ത്യം. കരൾ മാറ്റിവയ്ക്കാനുള്ള തയ്യാറെടുപ്പിനിടയിലായിരുന്നു മരണം.

Continue Reading

More in Social Media

Trending

Recent

To Top