Malayalam Breaking News
ചട്ടയും മുണ്ടും ചുണ്ടിൽ ലിപ്സ്റ്റിക്കും ! – ഇട്ടിമാണിയിൽ ‘സുന്ദരി’യായി മോഹൻലാൽ
ചട്ടയും മുണ്ടും ചുണ്ടിൽ ലിപ്സ്റ്റിക്കും ! – ഇട്ടിമാണിയിൽ ‘സുന്ദരി’യായി മോഹൻലാൽ
By
ലൂസിഫറിന് ശേഷം മോഹൻലാൽ എത്തുന്ന ചിത്രമാണ് ഇട്ടിമാണി മെയ്ഡ് ഇൻ ചൈന . ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തിയതോടെ ആവേശത്തിൽ ആയിരിക്കുകയാണ് ആരാധകർ. നവാഗതരായ ജിബി ജോജുവാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തു വന്നിട്ടുണ്ട്. ഇതുവരെ ആരും കാണാത്തതും ഒട്ടും പ്രതീക്ഷിക്കാത്തുമായ ഗെറ്റപ്പിലാണ് മോഹൻലാൽ പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചട്ടയും മുണ്ടും ധരിച്ച് ചുണ്ടില്‍ ലിപ്പ്സ്റ്റിക്കുമിട്ട് മാര്‍ഗ്ഗം കളിക്കാരുടെ ഗെറ്റപ്പിലാണ് എത്തിയിരിക്കുന്നത്. മര്‍ഗം കളിയ്ക്ക് ചുവട് വയ്ക്കുന്ന മോഹന്‍ലാലിന്റെ ചിത്രമാണ് പോസ്റ്ററില്‍.
തൃശ്ശൂര്‍ പശ്ചാത്തലത്തിലാണ് ചിത്രം എത്തുന്നത്. 32 വര്‍ഷത്തിനു ശേഷം മോഹൻലാൽ തൃശ്ശൂര്‍ ഭാഷ സംസാരിക്കുന്ന ചിത്രമാണിത്. കോമഡി എന്റര്‍ടൈന്‍മെന്റായണ് ഇട്ടിമാണി മെയ്ഡ് ഇന്‍ ചൈന ഒരുങ്ങുന്നത്. മോഹൻലാലിനൊപ്പം ഹണി റോസ്, സിദ്ദിഖ്, സലിംകുമാര്‍, വിനു മോഹന്‍,, രാധിക, അരിസ്റ്റോ സുരേഷ്, വിവിയ, കോമള്‍ ശര്‍മ്മ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.
ആശിര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്ബാവൂരാണ് ചിത്രം നിര്‍മ്മിക്കുന്നത്. സിംഗപ്പൂര്‍, തൃശൂര്‍, എറണാകുളം, ചൈന എന്നിവിടങ്ങളിാണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുക. ലുസിഫറിന്റെ വിതരണക്കാരായ ട്രൈ കളര്‍ എന്റര്ടൈന്മെന്റ്സ് തന്നെയാണ് ഇട്ടിമാണിയും തിയേറ്ററുകളില്‍ എത്തിക്കുന്നത്.യുകെ, യൂറോപ്പ്, ഏഷ്യ പസഫിക്, ആഫ്രിക്ക എന്നിവിടങ്ങളിലാണ് ട്രൈ കളര്‍ എന്റര്ടൈന്മെന്റ്സ് ഇട്ടിമാണി റീലീസ് ചെയ്യുക.ഓണം റിലീസായിട്ടാകും ചിത്രം തിയേറ്ററുകളില്‍ എത്തുക.
viral look in ittymani made in china
