ഇന്റര്‍സിറ്റി എക്സ്പ്രസ് ചോർന്നൊലിച്ചു!! ദുരനുഭവം ലൈവിലൂടെ പുറത്ത് വിട്ട് വിനോദ് കോവൂർ
By
Published on
ഉദ്യോഗസ്ഥരും വിദ്യാര്‍ത്ഥികളുമടക്കം നിരവധിപ്പേര്‍ സ്ഥിരമായി ആശ്രയിക്കുന്ന ട്രെയിനാണ് ഇന്റര്‍സിറ്റി എക്സ്പ്രസ്. കോഴിക്കോട് വരെയുള്ള യാത്രയിലാണ് വിനോദ് കോവൂറിന് ഈ അനുഭവം നേരിട്ടത്. ഇന്റര്‍സിറ്റി എക്സ്പ്രസിലെ ദുരിതയാത്രയാണ് അദ്ദേഹം ലൈവ് വീഡിയോയിലൂടെ പങ്കുവെച്ചിരിക്കുന്നത്. ട്രെയിനിലെ മഴ നനഞ്ഞുകൊണ്ടുള്ള യാത്രയെന്ന് വിശേഷിപ്പിച്ചാണ് വിനോദ് കോവൂര്‍ വീഡിയോ പങ്കുവെയ്ക്കുന്നത്. യാത്രക്കാര്‍ കുട ചൂടിയും തലയില്‍ ടവ്വല്‍ കൊണ്ട് മൂടിയും യാത്ര ചെയ്യുന്നതായി വീഡിയോയില്‍ കാണാം. കനത്ത മഴ തുടരുന്ന സാഹചര്യത്തില്‍ ട്രെയിനുള്ളിലും മഴ ചോരുന്നതായി വിനോദ് കോവൂര്‍ പറയുന്നു.
vinodh kovoor
Continue Reading
You may also like...
Related Topics:
