രാത്രിയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ എത്തി വിജയ്; കാരണം തിരക്കി ആരാധകര്‍
തെന്നിന്ത്യയില്‍ നിരവധി ആരാധകരുള്ള, ആരാധകരുടെ പ്രിയപ്പെട്ട ദളപതിയാണ് വിജയ്. ഒരുപാട് കുറ്റപ്പെടുത്തലുകളില്‍ നിന്നും കളിയാക്കലുകളില്‍ നിന്നുമെല്ലാം ഉയര്‍ന്ന് ഇന്ന് തമിഴ് സിനിമയുടെ മുഖമായി, ആരാധകരുടെ നെഞ്ചില്‍ ഇരിപ്പടമുറപ്പിച്ച വിജയ് തന്റെ ജൈത്രയാത്ര തുടരുകയാണ്. താര്തതിന്റെ ഓരോ സിനിമാ റീലീസും ആരാധകര്‍ക്ക് ആഘോഷമാണ്. അങ്ങ് തമിഴ് നാട്ടില്‍ മാത്രമല്ല, ഇങ്ങ് കേരളത്തില്‍ വരെ വിജയ്ക്ക് ആരാധകര്‍ ഏറെയാണ്.
നടന്റേതായി ഏറ്റവും ഒടുവിലായി പുറത്തിറങ്ങിയ ലിയോ എന്ന ചിത്രത്തിനും വന്‍ സ്വീകാര്യതയാണ് ലഭിച്ചു കൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നതും. ഈ അവസരത്തില്‍ വിജയിയുടെ ഒരു വീഡിയോ ആണ് സോഷ്യല്‍ മീഡിയയിലും ആരാധകര്‍ക്ക് ഇടയിലും ചര്‍ച്ച ആയിരിക്കുന്നത്.
കഴിഞ്ഞ ദിവസം രാത്രിയില്‍ ചെന്നൈയിലെ ആശുപത്രിയില്‍ ആയിരുന്നു വിജയ് എത്തിയത്. വൈറ്റ് ഷര്‍ട്ടും ജീന്‍സും ധരിച്ച് മാസ്‌ക് അണിഞ്ഞ് ആശുപത്രിയില്‍ വന്ന വിജയിയെ ആണ് വീഡിയോയില്‍ കാണാന്‍ സാധിക്കുക. ഒപ്പം സഹായികളും ഉണ്ട്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ എന്താണ് വിജയ്ക്ക് പറ്റിയതെന്ന ചോദ്യവുമായി ആരാധകര്‍ രംഗത്ത് എത്തുക ആയിരുന്നു. തലേദിവസം ലിയോ സക്‌സസ് മീറ്റില്‍ എത്തിയ ദളപതിക്ക് എന്തുപറ്റി എന്നാണ് ഏവരും ചോദിച്ചത്.
ഒടുവില്‍ ആരാധകരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയുമായി വിജയിയുമായി ബന്ധപ്പെട്ടവര്‍ തന്നെ രംഗത്തെത്തി. വിജയ് മക്കള്‍ ഇയക്കത്തിന്റെ ജനറല്‍ സെക്രട്ടറി ബസ്സി ആനന്ദിനെ കാണാനായാണ് വിജയ് ആശുപത്രിയില്‍ എത്തിയതെന്ന് ഇവര്‍ അറിയിച്ചു. ലിയോ വിജയാഘോഷങ്ങളില്‍ ഇദ്ദേഹം പങ്കെടുത്തിരുന്നെന്നും അതുമൂലമുള്ള കടുത്ത ക്ഷീണത്തെ തുടര്‍ന്നാണ് ബസ്സിയെ ആശുപത്രിയില്‍ എത്തിച്ചത് എന്നും തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.
കഴിഞ്ഞ ഒരു ദശാബ്ദത്തില്‍ ഏറെ ആയി വിജയ്ക്ക് ഒപ്പമുള്ള ആളാണ് ബസ്സി. അതേസമയം, 2026ല്‍ വിജയ് രാഷ്ട്രീയത്തില്‍ വരുമെന്നും ഇതിന്റെ തിരക്കിലായിരുന്നു ബസ്സി എന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇക്കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണങ്ങള്‍ ഒന്നും തന്നെ വന്നിട്ടില്ല. ലോകേഷ് കനകരാജ് സംവിധാനം ചെയ്ത ചിത്രമാണ് ലിയോ. റിലീസ് ദിനം മുതല്‍ റെക്കോര്‍ഡുകള്‍ തിരുത്തി കുറിച്ച് ചിത്രം ഇതിനോടകം നേടിയത് 550കോടിക്ക് മേല്‍ എന്നാണ് കണക്കുകള്‍. നിലവില്‍ വെങ്കട്ട് പ്രഭു സംവിധാനം ചെയ്യുന്ന ദളപതി 68ന്റെ ചിത്രീകരണത്തിലാണ് വിജയ്. സിനിമയുടെ രണ്ടാം ഷെഡ്യൂളിനായി താരം ബാങ്കോക്കില്‍ പോയിരിക്കുകയാണെന്നാണ് വിവരം.
മാസ്റ്ററി’നു ശേഷം സംവിധായകന്‍ ലോകേഷ് കനകരാജുമായി ദളപതിയുടെ രണ്ടാമത്തെ ചിത്രമാണിത്. ‘ലിയോ’ഇപ്പോള്‍ 600 കോടിയിലേക്ക് കുതിക്കുകയാണ്. ലിയോ എല്‍സിയു ബന്ധം കൂടി അറിഞ്ഞത് ചിത്രത്തിന് ഗുണം ചെയ്തിട്ടുണ്ട്. അതേ സമയം റിലീസ് ചെയ്ത് 15ാം ദിവസം ലിയോയുടെ എച്ച്ഡി പ്രിന്റ് പൈറേറ്റഡ് വെബ്‌സൈറ്റുകളില്‍ ഓണ്‍ലൈനില്‍ ചോര്‍ന്നുവെന്നാണ് പുതിയ വിവരം. ഇത് ചിത്രത്തിന്റെ കളക്ഷനെ ബാധിക്കുമോ എന്നാണ് ഇപ്പോള്‍ ആശങ്ക ഉയര്‍ന്നിരിക്കുന്നത്. തമിഴ് റോക്കോഴ്‌സ് പോലുള്ള പൈറസി സംഘമാണ് ഇത്തരം ഒരു ലീക്കിന് പിന്നില്‍ എന്നാണ് സൂചന.
അതേ സമയം അണിയറക്കാര്‍ ചിത്രം ഓണ്‍ലൈനില്‍ നിന്നും നീക്കം ചെയ്യാനുള്ള തിരക്കിട്ട നീക്കത്തിലാണ് എന്നാണ് വിവരം. ചിത്രം റെക്കോഡ് തുകയ്ക്കാണ് നെറ്റ്ഫ്‌ലിക്‌സ് ഒടിടി സ്ട്രീമിംഗിനായി വാങ്ങിയിരിക്കുന്നത്. അതിനെ ബാധിക്കുമോ എന്ന ആശങ്കയും നിലവിലുണ്ട്. നവംബര്‍ 15ന് ശേഷം ലിയോ ഒടിടി റിലീസ് ഉണ്ടാകും എന്നാണ് വിവരം. ലിയോ റിലീസായതിന് മണിക്കൂറുകള്‍ക്കുള്ളില്‍ ലിയോയുടെ പ്രിന്റ് നേരത്തെ ചോര്‍ന്നിരുന്നു. എന്നാല്‍ അത് ലിയോ സൈബര്‍ സംഘം വിജയകരമായി നീക്കം ചെയ്തിരുന്നു. ലിയോ റിലീസിന് തലേദിവസം നിര്‍മ്മാതാക്കള്‍ക്ക് തലവേദന സൃഷ്ടിച്ചുകൊണ്ട് ചിത്രത്തിലെ ചില രംഗങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കാന്‍ തുടങ്ങിയിരുന്നു. ഏ
തോ തിയറ്ററില്‍ നിന്ന് ചിത്രീകരിച്ച 9 സെക്കന്‍ഡും പത്ത് സെക്കന്‍ഡും ദൈര്‍ഘ്യമുള്ള രംഗങ്ങളാണ് എക്‌സില്‍ കാര്യമായി പ്രചരിച്ചത്. ഇതും വിജയകരമായി നീക്കം ചെയ്തിരുന്നു. ലീക്ക്ഡ് വീഡിയോ പ്രചരിപ്പിക്കുന്ന എക്‌സ് ഹാന്‍ഡിലുകള്‍ സസ്‌പെന്‍ഡ് ചെയ്തുകൊണ്ടാണ് നിര്‍മ്മാതാക്കള്‍ ഇതിനെ പ്രതിരോധിക്കുന്നത്. ബ്ലോക്ക് എക്‌സ്, മാസ്ബങ്ക് ആന്റിപൈറസി തുടങ്ങിയ ആന്റി പൈറസി കമ്പനികള്‍ക്കാണ് ഇതിനായുള്ള ചുമതല നിര്‍മ്മാതാക്കളായ സെവന്‍ സ്‌ക്രീന്‍ സ്റ്റുഡിയോ നല്‍കിയിരിക്കുന്നത്.
അതേ സമയം റെക്കോര്‍ഡുകള്‍ തിരുത്തി മുന്നേറുകയാണ് ലിയോ, ലോകേഷ് കനകരാജും വിജയ്!യും ഒന്നിച്ച ചിത്രമായ ലിയോ പ്രതീക്ഷകള്‍ക്കപ്പുറത്തെ വിജയമാണ് നേടിയിരിക്കുന്നത്. ഗള്‍ഫിലും ദളപതി വിജയ്!യുടെ ലിയോയ കളക്ഷന്‍ റെക്കോര്‍ഡുകള്‍ ഭേദിച്ചിരിക്കുകയാണ്.
ദളപതി വിജയ്! നായകനായി എത്തിയ ചിത്രമായ ലിയോ ലോകമെമ്പാടും വന്‍ സ്വീകാര്യതയാണ് നേടുന്നത്. തമിഴകത്ത് നിന്ന് മാത്രമായി 200 കോടി രൂപയിലധികം വിജയ്!യുടെ ലിയോ നേടുകയും റെക്കോര്‍ഡായി മാറുകയും ചെയ്!തിരുന്നു. എന്തായാലും തമിഴകത്തിന്റെ ഇന്‍ഡസ്ട്രി ഹിറ്റ് ചിത്രമായിരിക്കുകയാണ് ലിയോ. ഏതൊക്കെ റെക്കോര്‍ഡുകളാണ് വിജയ് നായകനായ ചിത്രം ലിയോ മറികടക്കുക എന്ന വ്യക്തമാകാന്‍ ഇനിയും കുറച്ച് ദിവസങ്ങള്‍ കൂടി കാത്തിരിക്കണം.
