റിലീസ് എന്ന് വേണം ,നിങ്ങൾ തീരുമാനിക്കു … ചരിത്രത്തിലാദ്യമായി ആരാധകർ തീരുമാനിച്ച റിലീസ് തീയതിയുമായി വിജയ് ദേവാരകൊണ്ട ചിത്രം..
ആരാധകർക്ക് മികച്ച പ്രതീക്ഷ നൽകുന്ന നടനാണ് വിജയ് ദേവര്കൊണ്ട. അർജുൻ റെഡിയുടെ വൻ വിജയം വിജയ് ദേവരകൊണ്ടക്ക് തെന്നിന്ത്യ ഒട്ടാകെ ആരാധകരെ നേടി കൊടുത്തു. ഇപ്പോൾ അഞ്ചു കോടി മുതല്‍മുടക്കി നിർമിച്ച ഗീത ഗോവിന്ദം 140 കോടിയാണ് നേടിയത്. ഇതും ഹിറ്റായതോടെ വിജയുടെ കരിയർ ഗ്രാഫ് കുത്തനെ ഉയർന്നിരിക്കുകയാണ്.
അടുത്തതായി വിജയ് ദേവരക്കൊണ്ട തമിഴില്‍ അരങ്ങേറ്റം കുറിക്കുകയാണ്. നോട്ട എന്ന ചിത്രത്തിലൂടെയാണ് വിജയുടെ അരങ്ങേറ്റം. ചിത്രം ഒക്ടോബര്‍ 5ന് തിയ്യേറ്ററുകളില്‍ എത്തും. ഈ റീലീസ് തിയ്യതിക്ക് പിന്നിൽ വലിയൊരു കഥയാണുള്ളത്.
സിനിമയുടെ ചരിത്രത്തിലാദ്യമായി ചിത്രത്തിലെ നായകന് ആരാധകരോട് റിലീസ് തിയ്യതി തീരുമാനിക്കാന്‍ ആവശ്യപ്പെട്ട ചിത്രമാണ് നോട്ട. ആരാധകര്‍ തെരഞ്ഞെടുത്ത ദിവസമാണ് ഒക്ടോബര്‍ 5. പൊളിറ്റിക്കല്‍ ത്രില്ലറാണ് ചിത്രം. തമിഴിലും തെലുങ്കിലും ചിത്രം റിലീസ് ചെയ്യും. സത്യരാജും നാസറും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
vijay devarakonda fans decides release date of nota movie
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...