Malayalam Breaking News
ഈ സിനിമ ഞങ്ങൾക്ക് വേണം ! വിജയും,സൽമാൻ ഖാനും ആവശ്യപ്പെട്ടു സ്വന്തമാക്കിയ മലയാള സിനിമ !
ഈ സിനിമ ഞങ്ങൾക്ക് വേണം ! വിജയും,സൽമാൻ ഖാനും ആവശ്യപ്പെട്ടു സ്വന്തമാക്കിയ മലയാള സിനിമ !
By
സിദ്ദിഖ് സംവിധാനം ചെയ്ത് ദിലീപ് നായകനായ ചിത്രമാണ് ബോഡി ഗാർഡ് . പ്രണയവും സസ്പെന്സുമൊക്കെ നിറച്ച് വ്യത്യസ്തമായൊരു ചിത്രമായിരുന്നു ബോഡി ഗാർഡ് . ദിലീപിന്റെ മികച്ച പെര്‍ഫോമന്‍സ് എന്ന നിലയ്ക്കും ബോഡിഗാര്‍ഡ് ആരാധകരുടെ പ്രിയചിത്രമാണ്.
മലയാളത്തില്‍ വമ്ബന്‍ മുതല്‍മുടക്കില്‍ നിര്‍മിച്ച ചിത്രത്തിന് ഒരു ശരാശരി വിജയം മാത്രമേ സ്വന്തമാക്കാനയുള്ളൂ. എന്നാല്‍ തമിഴിലും ഹിന്ദിയിലും ചിത്രം സൂപ്പര്‍ ഹിറ്റായി, ബോളിവുഡിലെ ഇന്ടസ്ട്രി ഹിറ്റ് എന്ന നിലയില്‍ വലിയ രീതിയില്‍ ചര്‍ച്ചയായ ചിത്രം അതിവേഗം നൂറു കോടി ക്ലബില്‍ പ്രവേശിച്ച് കൊണ്ട് ഇന്ത്യന്‍ സിനിമയിലെ ചരിത്രം കുറിച്ചിരുന്നു.
‘കാവലന്‍’ എന്ന പേരില്‍ തമിഴിലും വിജയം കൊയ്ത ചിത്രത്തിന്റെ കഥയായിരുന്നു വിജയിയെയും, സല്‍മാന്‍ ഖാനെയും ചിത്രത്തിലേക്ക് അടുപ്പിച്ചത്, മലയാള ചിത്രം നടക്കുമ്ബോള്‍ തന്നെ വിജയ് ഈ ചിത്രം തമിഴില്‍ ചെയ്യണമെന്നു ആവശ്യം അറിയിച്ചിരുന്നു.
മലയാളത്തില്‍ വേണ്ടത്ര രീതിയില്‍ ശോഭിക്കാതെ പോയെങ്കിലും ഈ സിനിമ ഞങ്ങള്‍ക്ക് വേണമെന്നും ഇതിന്റെ തീം ഞങ്ങളുടെ ഭാഷയില്‍ അത്രത്തോളം സ്വീകരിക്കപ്പെടുന്നവയാണെന്നും വിജയിയും സല്‍മാനും വ്യക്തമാക്കിയിരുന്നു, മലയാള പ്രേക്ഷകരെക്കാള്‍ ഞങ്ങളുടെ ഓഡിയന്‍സ് വലിയ രീതിയില്‍ ഈ ചിത്രം സ്വീകരിക്കുമെന്ന് ഇരു സൂപ്പര്‍ താരങ്ങളും മുന്‍കൂട്ടി പ്രവചിചിച്ച സിനിമ കൂടിയിരുന്നു ‘ബോഡിഗാര്‍ഡ്’.
vijay and salman khan about body guard
