News
വേട്ടയ്യനും രക്ഷയില്ല!! സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വ്യാജ പതിപ്പ് പുറത്ത്!
വേട്ടയ്യനും രക്ഷയില്ല!! സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കകം വ്യാജ പതിപ്പ് പുറത്ത്!
കഴിഞ്ഞ ദിവസം രജനികാന്തിന്റേതായി പുറത്തെത്തിയ ചിത്രമായിരുന്നു വേട്ടയ്യൻ. മികച്ച പ്രതികരണങ്ങളോടെ ചിത്രം മുന്നേറുകയാണ്. ഇപ്പോഴിതാ പുറത്ത് വരുന്ന ചില റിപ്പോർട്ടുകൾ പ്രകാരം സിനിമ റിലീസ് ചെയ്ത് മണിക്കൂറുകൾക്കുള്ളിൽ തന്നെ ചിത്രത്തിന്റെ വ്യാജപതിപ്പ് പുറത്ത് വന്നിരിക്കുകയാണ്.
തമിഴ് ബ്ലാസ്റ്റേഴ്സ് എന്ന സൈറ്റിലാണ് വേട്ടയ്യന്റെ വ്യാജ പതിപ്പ് എത്തിയത്. ഇതിനെതിരെ അണിയറപ്രവർത്തകർ കർശന നടപടി സ്വീകരിക്കണമെന്നാണ് ആരാധകരുടെ അഭിപ്രായം. സിനിമകളി തിയേറ്ററുകളിലെത്തി മണിക്കൂറുകൾക്കകമാണ് വ്യാജ പതിപ്പ് പുറത്തതെത്തുന്നത്.
‘ജയ് ഭീം’ എന്ന ചിത്രത്തിന്റെ വിജയത്തിന് ശേഷം സംവിധായകൻ ജ്ഞാനവേൽ ഒരുക്കുന്ന വമ്പൻ താരനിരയുള്ള ഒരു ആക്‌ഷൻ എന്റർടെയ്‌നർ ചിത്രമാണ് വേട്ടയ്യൻ. റിട്ട. പോലീസ് ഓഫിസറുടെ വേഷത്തിലാണ് രജനികാന്ത് സിനിമയിൽ പ്രത്യക്ഷപ്പെടുന്നത് എന്നാണ് വിവരം. 32 വർഷങ്ങൾക്കു ശേഷം അമിതാഭ് ബച്ചനും രജനികാന്തും ഒരുമിച്ചഭിനയിക്കുന്ന ചിത്രം കൂടിയെന്ന പ്രത്യേകത കൂടിയുണ്ട്.
അതേസമയം, ഫഹദ് ഫാസിൽ, റാണ ദഗ്ഗുബതി, റിതിക സിങ്, ദുഷാര വിജയൻ എന്ന് തുടങ്ങി വമ്പൻ താരനിരയും ചിത്രത്തിലുണ്ട്. രജനികാന്തിന്റെ 170-ാം ചിത്രമാണ് ഇത്. ലൈക്ക പ്രൊഡക്‌ഷൻസ് ആണ് ചിത്രത്തിന്റെ നിർമാണം. കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ചിത്രത്തിന്റെ ലിറിക്കൽ വീഡിയോ യൂട്യൂബിൽ ട്രെൻഡിംഗ് ആയിരുന്നു. അനിരുദ്ധ് രവിചന്ദറാണ് സംഗീത സംവിധായകൻ.
‘മനസിലായോ’ എന്നു തുടങ്ങുന്ന ഗാനത്തിന്റെ ലിറിക് വിഡിയോ യുട്യൂബിലെത്തി നിമിഷങ്ങൾക്കകം തന്നെ നിരവധി പേരാണ് കണ്ടിരുന്നത്. ഗാനത്തിന്റെ പ്രധാന ആകർഷണം രജനികാന്തിന്റെയും മഞ്ജുവിന്റെയും ചുവടുകളാണ്. കറുപ്പണിഞ്ഞ് രജനിയും ചുവന്ന സാരിയിൽ മഞ്ജുവും ഗാനരംഗത്ത് പ്രത്യക്ഷപ്പെടുന്നു. ചുവന്ന സാരിക്കൊപ്പം കൂളിങ് ഗ്ലാസ് ധരിച്ച് ‘കൂൾ’ ലുക്കിലാണ് മഞ്ജു വാരിയർ.
പതിവിൽ നിന്നു വ്യത്യസ്തമായി ലൗഡ് പെർഫോർമൻസുമായാണ് മഞ്ജു എത്തിയിരുന്നത്. മലേഷ്യ വാസുദേവൻ, യുഗേന്ദ്രൻ വാസുദേവൻ, ദീപ്തി സുരേഷ് എന്നിവർ ചേർന്ന് ആലപിച്ചിരിക്കുന്ന ഗാനത്തിന് വരികളെഴുതിയിരിക്കുന്നത് സൂപ്പർ സുബുവും വിഷ്ണു എടവനും ചേർന്നാണ്. ജയിലറിനു ശേഷം അനിരുദ്ധും രജനികാന്തും ഒന്നിക്കുന്ന ചിത്രമാണ് വേട്ടയ്യൻ.
