Actress
സമാധാനവും സന്തോഷവും ; സുരേഷുമായി വേർപിരിഞ്ഞ ശേഷം ആദ്യയാത്ര ഇവിടേക്ക്; വെളിപ്പെടുത്തി വീണ നായർ
സമാധാനവും സന്തോഷവും ; സുരേഷുമായി വേർപിരിഞ്ഞ ശേഷം ആദ്യയാത്ര ഇവിടേക്ക്; വെളിപ്പെടുത്തി വീണ നായർ
ആദ്യം മിനിസ്‌ക്രീനിലും പിന്നീട് സിനിമയിലും അഭിനയിച്ച പ്രേക്ഷക പ്രശംസ നേടിയ നടിയാണ് വീണ നായര്‍. വെള്ളിമൂങ്ങ എന്ന സിനിമയിലെ പഞ്ചായത്ത് പ്രസിഡന്റിന്റെ കഥാപാത്രമാണ് വീണയുടെ കരിയറില്‍ വലിയ വഴിത്തിരിവായത്. എന്നാൽ കുറച്ച് ദിവസങ്ങളായി വീണയുടെ സ്വകാര്യജീവിതമാണ് സോഷ്യൽ മീഡിയയിലെ ചർച്ചാവിഷയം. കഴിഞ്ഞ ദിവസമാണ് നടി വീണയും ഭർത്താവ് അമനും തമ്മിൽ വേർപിരിഞ്ഞത്.
2022 മുതല്‍ വീണയും ഭര്‍ത്താവും വേര്‍പിരിഞ്ഞുവെങ്കിലും നയമ പരമായി ബന്ധം വേര്‍പെടുത്തിയത് കഴിഞ്ഞ ആഴ്ചയാണ്. തുടക്ക സമയത്ത് വേര്‍പിരിയല്‍ അംഗീകരിക്കാന്‍ പ്രയാസമായിരുന്നുവെങ്കിലും, ഈ സ്റ്റേജില്‍ നില്‍ക്കുമ്പോള്‍ അതില്‍ നിന്ന് താന്‍ ഏറെ മുന്നോട്ട് വന്നു കഴിഞ്ഞു എന്നാണ് വീണ നായര്‍ പറഞ്ഞിട്ടുള്ളത്.
വളര സൗഹൃദത്തോടെയാണ് വീണയും സ്വാതി സുരേഷും വേര്‍പിരിഞ്ഞത്. കോടതിയില്‍ വച്ച് ടാറ്റ ബൈ ബൈ പറഞ്ഞ് വരുന്ന വീഡോയ ഒക്കെ വൈറലായിരുന്നു. വേര്‍പിരിയുന്നതിന് തൊട്ടുമുന്‍പ് നല്‍കിയ അഭിമുഖത്തില്‍ ഇപ്പോള്‍ ഞാന്‍ വളരെ സ്വസ്തവും സമാധാനവും സന്തോഷവും അനുഭവിക്കുന്നു എന്നും, യാതൊരു തര വിഷമങ്ങളും ഇല്ല എന്നും വീണ നായര്‍ വ്യക്തമാക്കിയിരുന്നു. മകനാണ് ഇപ്പോള്‍ ജീവിക്കാനുള്ള പ്രതീക്ഷ, യാത്രകളും തന്റെ വര്‍ക്കും ജോലിയുമായി തിരക്കിലാണ് എന്നും വീണ പറഞ്ഞിരുന്നു.
വര്‍ക്ക് വരാതിരിക്കുമ്പോള്‍ വിഷമം ഉണ്ടാവും. എന്നാല്‍ നിലവില്‍ നല്ല അവസരങ്ങളുണ്ട്, ഡൊമനിക് ആണ് പുതിയ സിനിമ എന്നും വീണ പറഞ്ഞതാണ്. വീണയുടെ ആ സമാധാന ജീവിതത്തിന്റെ സൂചനയാണ് നടി ഏറ്റവുമൊടുവില്‍ പങ്കുവച്ച പോസ്റ്റ്. ഒരൊറ്റ വാക്കില്‍ പറയേണ്ടതെല്ലാം വീണ വ്യക്തമാക്കിയിരിക്കുന്നു. ചിക്കബല്ലപൂരിലുള്ള അടിയോഗിയ്ക്ക് മുന്നില്‍ നില്‍ക്കുന്ന ഫോട്ടോയ്‌ക്കൊപ്പമാണ് വീണയുടെ പോസ്റ്റ് ‘അത് നീ തന്നെയാവുന്നു’ എന്നാണ് ചിത്രത്തിന് നല്‍കിയിരിക്കുന്ന ക്യാപ്ഷന്‍.
തത്വമസി എന്നതിന്റെ മലയാളമാണ് അത് നീ തന്നെയാകുന്നു എന്നത്. തത്വമതി എന്നാല്‍ നമ്മലുറങ്ങികിടക്കുന്ന സാധ്യതകളെ ഓര്‍മിപ്പിച്ച് നമ്മുടെ ചുമതലകളെ ഉദ്‌ബോധിപ്പിക്കുന്ന മഹത്തായ സന്ദേശമാണ്. ശബരിമിലയി പതിനെട്ടാം പടി കയറി എത്തുമ്പോള്‍ അവിടെ എഴുതി വച്ചിരിയ്ക്കുന്നത് തത്വമസി എന്ന വാക്കാണ്. ലക്ഷ്യം എത്ര ഉയരത്തിലാവുന്നുവോ അത്രയും ഉയര്‍ന്നതും ഉചിതവുമാവും നമ്മുടെ പ്രവര്‍ത്തന ശൈലിയും എന്ന ഉയര്‍ന്ന തലത്തിലുള്ള ഉദാത്തമായ ആഹ്വാനം കൂടെയാണ് ഈ വാക്ക്.
അതേസമയം ആർ ജെ അമനോടൊപ്പം തിരുവനന്തപുരം കുടുംബ കോടതിയിലെത്തിയ വീണ, ഔദ്യോഗികമായി വിവാഹമോചനത്തിന്റെ നടപടികൾ പൂർത്തിയാക്കി. അമനോടൊപ്പം കുടുംബ കോടതിയിൽ നിൽക്കുന്ന വീണയുടെ ദൃശ്യങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ ചർച്ചയായിരുന്നു.
2014 ല്‍ ആണ് വീണ നായരും ആര്‍ജെ അമന്‍ ഭൈമി എന്ന സ്വാതി സുരേഷും വിവാഹിതരായത്. ഇരുവര്‍ക്കും ഒരു മകനും പിറന്നു. എന്നാല്‍ 2022 ഓടുകൂടെ വീണയുടെ വിവാഹ മോചന വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഒരുമിച്ചല്ല എന്ന് സ്ഥിരീകരിച്ച വീണ നായര്‍ നിയമപരമായി ബന്ധം വേര്‍പെടുത്തിയിട്ടില്ലായിരുന്നു എന്നും വ്യക്തമാക്കിയിരുന്നു. ഇപ്പോള്‍ വേര്‍പിരിഞ്ഞ് ജീവിക്കാന്‍ തുടങ്ങിയ ശേഷം മൂന്ന് വര്‍ഷം കഴിഞ്ഞിട്ടാണ് നിയമപരമായി ബന്ധം വേര്‍പെടുത്തുന്നത്. ഞാനിപ്പോള്‍ പൂര്‍ണമായും ഹാപ്പിയാണ് എന്ന് കഴിഞ്ഞ അഭിമുഖത്തില്‍ വീണ വ്യക്തമാക്കിയിരുന്നു. മനസ്സില്‍ വിഷമങ്ങള്‍ കടിച്ചമര്‍ത്തി ജീവിച്ച കാലമുണ്ടായിരുന്നു. പക്ഷേ ഇപ്പോള്‍ അങ്ങനെയല്ല. പൂര്‍ണമായും ഞാന്‍ ഹാപ്പിയാണ്. പുതിയ വര്‍ക്കുകളും, തിരക്കുകളുമുണ്ട്. എല്ലാത്തിനുമപ്പുറം മകനാണ് എന്റെ സന്തോഷം. ഞങ്ങള്‍ വേര്‍പിരിഞ്ഞുവെങ്കിലും മകന് ഒരു തരത്തിലും അച്ഛന്റെ സ്‌നേഹമോ അമ്മയുടെ സ്‌നേഹമോ നഷ്ടപ്പെട്ടിട്ടില്ല എന്നും വീണ വ്യക്തമാക്കിയിരുന്നു. അമന്റെ പുതിയ ബന്ധത്തിനും താന്‍ എതിരല്ല എന്ന് വീണ വ്യക്തമാക്കിയതാണ്. സോഷ്യല്‍ മീഡിയ പോസ്റ്റിലൂടെ അമന്‍ തന്റെ ബന്ധം വെളിപ്പെടുത്തിയിരുന്നു. നേരത്തെയായിരുന്നുവെങ്കില്‍ ഞാന്‍ അതിന് വേദനിച്ചേനെ. പക്ഷേ ഇപ്പോള്‍ അതെല്ലാം കടന്ന് ഞാന്‍ ഏറെ മുന്നോട്ട് വന്നുകഴിഞ്ഞു എന്നാണ് വീണ പറഞ്ഞത്. നിലവില്‍ ഡൊമനിക് ആന്റ് ദ ലേഡീസ് പേഴ്‌സ് എന്ന ചിത്രത്തില്‍ മമ്മൂട്ടിയ്‌ക്കൊപ്പം അഭിനയിച്ച സന്തോഷത്തിലാണ് വീണ നായര്‍.
