Connect with us

പുലിപ്പല്ല് കൈവശംവെച്ച സംഭവം; വേടന് ജാമ്യം

Malayalam

പുലിപ്പല്ല് കൈവശംവെച്ച സംഭവം; വേടന് ജാമ്യം

പുലിപ്പല്ല് കൈവശംവെച്ച സംഭവം; വേടന് ജാമ്യം

കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു പുലിപ്പല്ല് കൈവശംവെച്ച സംഭവത്തിൽ റാപ്പർ വേടനെതിരെ കേസെടുത്തത്. ഇപ്പോഴിതാ ഈ കേസിൽ വേടന് ജാമ്യം അനുവദിച്ചിരിക്കുകയാണ് കോടതി. കഴിഞ്ഞ ദിവസം പെരുമ്പാവൂർ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതിയാണ് ഉപാധികളോടെ ജാമ്യം അനുവദിച്ചത്.

കേരളം വിട്ട് പോകരുത്, ഏഴ് ദിവസത്തിനുള്ളിൽ പാസ്പോർട്ട് ഹാജരാക്കണം, എല്ലാ വ്യാഴാഴ്ചയും അന്വേഷണ ഉദ്യോ​ഗസ്ഥന് മുന്നിൽ ഹാജരാകണം എന്നിങ്ങനെയാണ് കോടതി നിർദേശങ്ങൾ. വനംവകുപ്പ് ജാമ്യാപേക്ഷയെ എതിർത്തെങ്കിലും ഈ വാദങ്ങൾ തള്ളിയാണ് കോടതി ജാമ്യം അനുവദിച്ചത്.

പുലിപ്പല്ല് മാല പൊതുചടങ്ങിൽ വെച്ചാണ് സമ്മാനമായി ലഭിച്ചതെന്നും മൃഗവേട്ട ബാധികമാകില്ലെന്നും വേടൻ കോടതിയെ ധരിപ്പിച്ചു. ഒരു സെലിബ്രേറ്റിയാണ്. ഒളിവിൽ പോകില്ല. കോടതി പറയുന്ന ഏത് വ്യവസ്ഥയും അംഗീകരിക്കും. പൂർണമായും സഹകരിക്കും എന്നും വേടൻറെ അഭിഭാഷൻ കോടതിയിൽ വ്യക്തമാക്കി.

ശ്രീലങ്ക സ്വദേശിയായ ആരാധകനാണ് തനിക്ക് പുലിപ്പല്ല് നൽകിയതെന്ന് വേടൻ പൊലീസിനോട് നേരത്തെ പറഞ്ഞിരുന്നു. കഞ്ചാവ് ഉപയോഗിച്ച കേസിലാണ് വേടൻ അറസ്റ്റിലാകുന്നത്. ആറ് ഗ്രാം കഞ്ചാവും ഒൻപതരലക്ഷം രൂപയും ആയുധവും ത്രാസും തൃപ്പൂണിത്തുറയിലെ ഫ്ലാറ്റിൽ നിന്ന് കണ്ടെത്തിയിരുന്നു.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top