Actress
അവിടെ ചെന്നപ്പോൾ അയാൾ എന്റെ കയ്യിൽ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു, എന്നോട് ഡ്രസ്സ് അഴിക്കാൻ പറഞ്ഞു; ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്ന് വർഷിണി സൗന്ദർരാജൻ
അവിടെ ചെന്നപ്പോൾ അയാൾ എന്റെ കയ്യിൽ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു, എന്നോട് ഡ്രസ്സ് അഴിക്കാൻ പറഞ്ഞു; ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണെന്ന് വർഷിണി സൗന്ദർരാജൻ
എല്ലാ സിനിമാ മേഖലയിലും നിലനിൽക്കുന്ന ഒന്നാണ് കാസ്റ്റിംഗ് കൗച്ച് എന്നത് പരസ്യമായ രഹസ്യമാണ്. നിരവധി മുൻനിര താരങ്ങൾ തന്നെ ഇതിനകം തങ്ങൾക്ക് നേരിടേണ്ടി വന്ന ദുരനുഭവങ്ങൾ തുറന്ന് പറഞ്ഞിട്ടുണ്ട്. അഭിനേത്രിയാകണം, പ്രശസ്തരാകണം എന്നെല്ലാം ആഗ്രഹിച്ചു വരുന്ന, സിനിമയുമായി യാതൊരു തരത്തിലും ബന്ധമില്ലാത്ത പെൺകുട്ടികളെയാണ് ഇത്തരക്കാർ കൂടുതലായി ലക്ഷ്യം വയ്ക്കുന്നത്.
ഇപ്പോഴിതാ അത്തരത്തിൽ തനിക്കുണ്ടായ അനുഭവം തുറന്നു പറഞ്ഞ താരമാണ് വർഷിണി സൗന്ദർരാജൻ. താരത്തിന്റെ വാക്കുകളാണ് ഇപ്പോൾ വീണ്ടും ചർച്ചയാകുന്നത്. തെലുങ്ക് അവതാരകയും നടിയും മോഡലുമാണ് വർഷിണി സൗന്ദർരാജൻ. മോഡലിങ്ങിൽ നിന്നും കരിയർ ആരംഭിച്ച വർഷിണി പിന്നീട് സിനിമയിലേക്ക് എത്തുകയായിരുന്നു. ശാകുന്തളം ഉൾപ്പടെയുള്ള സിനിമകളിൽ അഭിനയിച്ച വർഷിണി പ്രേക്ഷകർക്ക് കൂടുതൽ പരിചിതയാകുന്നത് അവതാരകയാകുന്നതോടെയാണ്. തെലുങ്കിലെ ഹിറ്റ് പരിപാടികളിൽ അവതാരകയായ വർഷിണി തിളങ്ങിയിട്ടുണ്ട്.
സോഷ്യൽ മീഡിയയിലും സജീവമാണ് വർഷിണി. നടി പങ്കുവയ്ക്കുന്ന ചിത്രങ്ങളൊക്കെ അതിവേഗം വൈറലായി മാറാറുണ്ട്. ഗ്‌ളാമറസ് വേഷങ്ങളിലുള്ള ചിത്രങ്ങളാണ് താരം പങ്കുവയ്ക്കാറുള്ളത്. സിനിമയിൽ വേണ്ടത്ര ശ്രദ്ധ നേടാൻ സാധിക്കാതെ വന്നതോടെ വർഷിണി വെബ് സീരീസിലേക്ക് ചുവടുവെക്കാൻ ശ്രമിച്ചിരുന്നു. അതിന്റെ ഭാഗമായുള്ള ഓഡിഷനിൽ പങ്കെടുക്കവെയാണ് താരത്തിന് മോശം അനുഭവുണ്ടാകുന്നത്. ഒരു അഭിമുഖത്തിലാണ് വർഷിണി ഇക്കാര്യം തുറന്ന് പറഞ്ഞത്.
ഞാനും കാസ്റ്റിംഗ് കൗച്ചിന്റെ ഇരയാണ്. ലോക്ക് ഡൗണിന് മുമ്പ് ഒരു വെബ് സീരീസിൽ അഭിനയിക്കാൻ അവസരം ലഭിച്ചു. ഒരു സംവിധായകൻ ഓഡിഷന് വേണ്ടി ഒരു ഹോട്ടലിലേക്ക് ക്ഷണിച്ചു. കണ്ട ഉടനെ സംവിധായകൻ പറഞ്ഞു ‘നീ കൊള്ളാം.. ഈ വെബ് സീരീസിന് നീ നന്നായി ചേരും’ എന്ന്. എന്നെ സെലക്റ്റ് ചെയ്തു എന്ന് ഞാൻ കരുതി. പക്ഷെ അയാൾ എന്നോട് കൂടെ റൂം വരെ വരാനാണ് പറഞ്ഞത് എന്നും വർഷിണി പറയുന്നു.
അവിടെ ചെന്നപ്പോൾ അയാൾ എന്റെ കയ്യിൽ പിടിച്ച് എന്നെ കട്ടിലിലേക്ക് കിടത്താൻ ശ്രമിച്ചു. എന്നോട് ഡ്രസ്സ് അഴിക്കാൻ പറഞ്ഞു. ഞാൻ പേടിച്ചു പോയി. അയാളുടെ കൈ തട്ടി മാറ്റി ഞാൻ ഓടി പുറത്തിറങ്ങി. ഞാൻ അന്ന് ഒരുപാട് നേരം കരഞ്ഞു. എന്റെ ജീവിതത്തിലെ ഏറ്റവും മോശപ്പെട്ട ദിവസമായിരുന്നു അത്. ജീവിതത്തിൽ ഞാൻ നേരിട്ട ഏറ്റവും ഭീകരവും കയ്‌പേറിയതുമായ അനുഭവം എന്നുമാണ് വർഷിണി തുറന്ന് പറഞ്ഞത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങൾക്ക് മുമ്പായിരുന്നു തമിഴ് നടിയും അവതാരകയുമായ ശ്രുതി നാരായണന്റെ ന ഗ്ന വീഡിയോ പുറത്തെത്തിയത്. കാസ്റ്റിംഗ് കൗച്ചിന്റെ പേരിൽ ചിത്രീകരിച്ചതെന്ന പേരിലാണ് വീഡിയോ പുറത്തെത്തിയത്. ഒരു ബിഗ് ബജറ്റ് ചിത്രത്തിലെ വേഷത്തിന് എന്ന വ്യാജേനയായിരുന്നു നടിയ്ക്ക് ഫോൺകോൾ എത്തിയത്. ഓഡീഷന്റെ ഭാഗമായി ചില രംഗങ്ങൾ അഭിനയിച്ചു കാണിക്കാൻ നടിയോട് ഫോണിലൂടെ ആവശ്യപ്പെടുകയായിരുന്നു. തുടർന്ന് ന ഗ്നമായി അഭിനയിക്കേണ്ട സിറ്റുവേഷനാണെന്നും പറഞ്ഞു.
അതിനായി ചില സീനുകൾ ക്യാമറയ്ക്ക് മുമ്പിൽ അഭിനയിച്ചു കാണിക്കണമെന്നും ആവശ്യപ്പെട്ടു. അവരുടെ നിർദേശപ്രകാരം നടി അഭിനയിക്കുകയും ചെയ്തു. പിന്നീട് യുവതിയുടെ വിഡിയോ പിന്നീട് ചില വെബ്സൈറ്റുകളിൽ പ്രത്യക്ഷപ്പെട്ടപ്പോഴാണ് ഓഡിഷന്റെ പേരിൽ നടന്നത് തട്ടിപ്പാണെന്ന് നടി തിരിച്ചറിഞ്ഞത്.
പിന്നാലെ നിരവധി പേരാണ് വിമർശനവുമായി രംഗത്തെത്തിയിരുന്നത്. പലരും നടിയുടെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിലൂടെ ലിങ്ക് ചോദിക്കുകയും ചെയ്തിരുന്നു. പിന്നാലെ നടി തന്നെ രംഗത്തെത്തിയിരുന്നു. ഈ വീഡിയോ പ്രചരിപ്പിക്കുന്നവർക്ക് അതൊരു തമാശയാണ്, പക്ഷേ എനിക്കോ കുടുംബത്തിനോ അതൊരു കഠിനമായ വേദനയാണ്. ഈ സാഹചര്യം എങ്ങനെ നേരിടണമെന്ന് എനിക്കറിയില്ല. ഞാനൊരു സ്ത്രീയാണ്. എനിക്കും എന്റെ ഉറ്റവർക്കും വല്ലാത്ത വേദനയാണ് നിങ്ങൾ നൽകുന്നത്. ദയവ് ചെയ്ത് അതിങ്ങനെ കാട്ടുതീ പോലെ പ്രചരിപ്പിക്കരുത്.
അത്രയ്‌ക്ക് നിർബന്ധമാണെങ്കിൽ നിങ്ങളുടെ അമ്മയുടെയും പെങ്ങളുടെയോ കാമുകിയടെയോ വീഡിയോ പോയി കാണൂ, ആസ്വദിക്കൂ എന്നിട്ട് പ്രചരിപ്പിക്കൂ. അവർക്കും എന്നെ പോലുള്ള ശരീരമല്ലേ ഉള്ളത് എന്നും നടി ചോദിക്കുന്നു. ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയായിരുന്നു നടിയുടെ പ്രതികരണം.
മറ്റൊരു സ്റ്റോറിയിൽ ഡീപ് ഫേക്ക് വീഡിയോ പ്രചരിപ്പിക്കുന്നത് ഇന്ത്യയിൽ ക്രിമിനൽ കുറ്റമാണ്. ലിങ്ക് ചോദിക്കുന്നത് അവസാനിപ്പിക്കൂവെന്നും നടി കുറിച്ചിരുന്നു. ഇതൊരു മനുഷ്യന്റെ ജീവിതമാണ്, നിങ്ങളുടെ എൻ്റർടൈൻമെന്റല്ല. ഇരയെ കുറ്റപ്പെടുത്തുന്ന നിരവധി കമൻ്റുകൾ കണ്ടു. പുരുഷന്മാരാടാണ് ചോദിക്കുന്നത്, എന്തുകൊണ്ടാണിങ്ങനെ?
എപ്പോഴും എന്തുകൊണ്ടാണ് സ്ത്രീ മാത്രം അതിന് വിധിക്കപ്പെടുന്നത്. അറപ്പുളവാക്കുന്ന പ്രതികരണമാണ് ലഭിക്കുന്നത്. ഇതെല്ലാം നിയമത്തിലൂടെ നേരിടുമെന്നും നടി വ്യക്തമാക്കുന്നു. പിന്നാലെയും നടയ്ക്കെതിരെ നിരവധി പേരാണ് പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്. വീഡിയോയുടെ ലിങ്കും പലരും ചോദിക്കുന്നുണ്ട്.
അതേസമയം, നടി നടി ഷൈനി സാറ ചില വെളിപ്പെടുത്തലുകൾ നടത്തിയതും വാർത്തയായിരുന്നു. കഴിഞ്ഞ ദിവസമാണ് വാട്‌സ്ആപ്പ് ചാറ്റിൽ ഒരു മെസ്സേജ് വന്നത്. പിയൂഷ് കാസ്റ്റിംഗ് ഏജൻസി വഴി നിങ്ങൾ അപേക്ഷിച്ച അപേക്ഷ ഞങ്ങൾ പരിഗണിച്ചിരിക്കുന്നു, ജയിലർ 2വിന് വേണ്ടി. അതിൽ രജനീകാന്തിന്റെ മകളുടെയും മകന്റെയും വേഷത്തിന് വേണ്ടിയാണ് ഇപ്പോൾ ഓഡിഷൻ നടക്കുന്നത്. 14-40 വയസ്സിന് ഇടയിലുളളവരുടെ ഓഡിഷനാണ് നടക്കുന്നത്. താങ്കളുടെ പ്രൊഫൈലും വിവരങ്ങളും ഒന്നുകൂടി അയച്ച് തരണം, എന്നാണ് മെസ്സേജ് വന്നത്.
തനിക്ക് 50ന് മുകളിൽ പ്രായമുണ്ട്. എന്തായാലും രജനീകാന്തിന്റെ മകളായി അഭിനയിക്കാനാകില്ല. തനിക്ക് ചേർന്ന എന്തെങ്കിലും റോൾ ഉണ്ടെങ്കിൽ പരിഗണിക്കണം എന്ന് പറഞ്ഞ് പ്രൊഫൈൽ അയച്ചു. സുരേഷ് കുമാർ കാസ്റ്റിംഗ്‌സ് എന്നാണ് അതിന്റെ പേര്. പിറ്റേ ദിവസം ഈ സുരേഷ് കുമാറിന്റെ അസിസ്റ്റന്റ് തന്നോട് ചാറ്റ് ചെയ്തു. ആധാറുണ്ടോ പാസ് പോർട്ട് ഉണ്ടോ അതിന്റെ കോപി അയക്കണം എന്നൊക്കെ പറഞ്ഞു. മലേഷ്യയിലും തമിഴ്‌നാട്ടിലുമായിട്ടാണ് ഷൂട്ട് എന്ന് പറഞ്ഞു.
തിരഞ്ഞെടുക്കപ്പെട്ടാൽ 10 ലക്ഷത്തി അൻപതിനായിരം രൂപയാണ് സാലറി എന്നൊക്കെ പറഞ്ഞു. ഒരു നിമിഷം തന്റെ മനസ്സിൽ ലഡ്ഡു പൊട്ടി. രജനി സർ തന്റെ പ്രിയപ്പെട്ട നടനാണ്. അപ്പോൾ പിന്നെ സ്വാഭാവികമായിട്ടും ലഡ്ഡു പൊട്ടുമല്ലോ. നാളെ രാവിലെ 11 മണിക്ക് സുരേഷ് സർ വീഡിയോ കോൾ വിളിക്കും എന്നും പറഞ്ഞു. താൻ കാത്തിരുന്നു, പക്ഷേ അവർ വിളിച്ചില്ല. ചോദിച്ചപ്പോൾ അവർ പറഞ്ഞു സർ വളരെ ബിസി ആയിരുന്നു, നാളെ 11 മണിക്ക വിളിക്കും എന്ന്.
പിറ്റേന്നും വിളിച്ചില്ല. ഒരു 12.30 ആയപ്പോൾ ഈ പറഞ്ഞ സുരേഷ് സർ വാട്‌സ്ആപ്പിൽ ഓഡിയോ കോൾ ചെയ്തു. 2 മണിക്ക് വീഡിയോ കോളിന് റെഡിയാകാൻ പറഞ്ഞു. സാരി ഉടുത്ത് മുടി അഴിച്ചിട്ട് വേണം വരാനെന്നും പറഞ്ഞു. താൻ സമ്മതിച്ചു. താൻ അപ്പോൾ സുഹൃത്തിന്റെ കടയുടെ ഉദ്ഘാടനത്തിൽ പങ്കെടുക്കുകയായിരുന്നു. അവിടെ നിന്ന് സ്‌കൂട്ടർ എടുത്ത് ഓടി വീട്ടിലെത്തി. വേഗത്തിൽ സാരി ഉടുത്ത് റെഡിയായി. അയാൾ വിളിച്ചു. പ്രഫൈൽ ചോദിച്ചു.. ഇംഗ്ലീഷിൽ സ്വയം പരിചയപ്പെടുത്തി. ഉയരം, താമസം, എത്ര സിനിമ ചെയ്തു ഇതെല്ലാം പറഞ്ഞു.
വളരെ മാന്യമായിട്ടായിരുന്നു സംസാരമെല്ലാം. ഷൂട്ടിന് വരുമ്പോൾ കൂടെ ഒരാൾ നിർബന്ധമായും വേണം എന്ന് പറഞ്ഞു. ഗാർഡിയൻ വേണം എന്ന് പറഞ്ഞു. ആർട്ടിസ്റ്റ് കാർഡ് ഉണ്ടോ എന്ന് ചോദിച്ചു. ഇല്ലെന്ന് താൻ പറഞ്ഞു. ഇവിടെ അമ്മ അസോസിയേഷൻ ഉണ്ട്, അവിടെ വേണമെങ്കിൽ കാർഡ് എടുത്താൽ മതി. താനെടുത്തിട്ടില്ല. തമിഴ്‌നാട്ടിൽ വർക്ക് ചെയ്യണമെങ്കിൽ ആർട്ടിസ്റ്റ് കാർഡ് അത്യാവശ്യമാണ് എന്ന് അയാൾ പറഞ്ഞു. 12500 രൂപയാണ് അതിന് വേണ്ട തുക. നിങ്ങൾക്ക് വേണ്ടി ഞങ്ങൾ ആർടിസ്റ്റ് കാർഡ് എടുത്ത് തരാം എന്ന് പറഞ്ഞു.
ആധാർ കാർഡിന്റെ കോപിയും പാസ്സ്‌പോർട്ട് സൈസ് ഫോട്ടോയും അയക്കാൻ പറഞ്ഞു. ഇന്ന് തന്നെ ആർട്ടിസ്റ്റ് കാർഡ് ഇന്ന് തന്നെ ശരിയാക്കി തരാം. നിങ്ങൾക്ക് ഞാനിപ്പോൾ ഒരു ഇ മെയിൽ അയക്കും. അതിന് ഓകെ പറഞ്ഞാൽ ആർട്ടിസ്റ്റ് കാർഡിനുളള അപേക്ഷ കൊടുക്കും എന്ന് പറഞ്ഞു. കുറച്ച് കഴിഞ്ഞ് മെയിൽ വന്നു, താനതിന് ഓകെ അയച്ചു. വളരെ പ്രൊഫഷണൽ ആയിട്ടുളള മെയിൽ.
കുറച്ച് കഴിഞ്ഞ് വീണ്ടും വീഡിയോ കോൾ വിളിച്ചു. നിങ്ങളുടെ മറുപടി കിട്ടി, ഇന്ന് തന്നെ കാർഡിന് അപേക്ഷ നൽകാം. അതിന്റെ പൈസ അയക്കുമല്ലോ എന്ന് തന്നോട് ചോദിച്ചു. സർ കുറച്ച് സമയം വേണം എന്ന് താൻ പറഞ്ഞു. ഇന്ന് തന്നെ കാർഡ് എടുക്കാൻ തയ്യാറാണ് എന്ന് പറഞ്ഞത് കൊണ്ടല്ലേ മെയിൽ അയച്ചത്, ഇവിടെ ഒരുപാട് പേർ ക്യൂ നിൽക്കുകയാണ്, നിങ്ങളെ സെലക്ട് ചെയ്തത് എത്രയും പെട്ടെന്ന് കാസ്റ്റ് ചെയ്യാൻ വേണ്ടിയല്ലേ, അപ്പോൾ നിങ്ങൾ ഇങ്ങനെ പറഞ്ഞാൽ എങ്ങനെയാണ്, എത്ര സമയം വേണം എന്ന് ചോദിച്ചു.
2 ദിവസത്തെ സമയം വേണം എന്ന് പറഞ്ഞപ്പോൾ അത് പറ്റില്ല, പകുതി പൈസ ഇപ്പോൾ അയക്കൂ, ഒരു ക്യൂ ആർ കോഡ് അയച്ച് തരാം എന്ന് പറഞ്ഞു. അതോടെ തനിക്ക് കാര്യം മനസ്സിലായി. ശരി സർ എന്ന് പറഞ്ഞ് താൻ ഫോൺ കട്ട് ചെയ്തുവെന്നുമാണ് നടി ഷൈനി സോഷ്യൽ മീഡിയ പോസ്റ്റുകളിലൂടെ പറഞ്ഞിരുന്നത്.
സമീപകാലത്ത് ഹേമ കമ്മിറ്റി റിപ്പോർട്ടിന്റെ പശ്ചാത്തലത്തിൽ മലയാള സിനിമയിൽ സ്ത്രീകൾ നേരിടുന്ന ദുരിതങ്ങളും ചർച്ചയായിരുന്നു. ഓഗസ്റ്റ് 19 ന് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെയാണ് സംഘടനയിൽ പല തരത്തിലുള്ള ഉലച്ചിലുകൾ സംഭവിക്കുന്നത്. സ്വകാര്യ വിവരങ്ങളെല്ലാം ഒഴിവാക്കി പുറത്ത് വന്ന 233 പേജുള്ള റിപ്പോർട്ടിലൂടെ മലയാള സിനിമയ്ക്കുള്ളിലെ അരക്ഷിതാവസ്ഥകളും അനീതികളും വിവേചനങ്ങളുമെല്ലാം പുറം ലോകമറിഞ്ഞു.
തുടർച്ചയായ വെളിപ്പെടുത്തലുകൾക്കും ആരോപണങ്ങൾക്കും രാജികൾക്കും പിന്നാലെ പ്രസിഡന്റ് മോഹൻലാൽ ഉൾപ്പടെ എല്ലാ ഭാരവാഹികളും അമ്മയിൽ നിന്ന് രാജിവെച്ചിരുന്നു. ആഗസ്റ്റ് 27 നായിരുന്നു ഭരണ സമിതി രാജി വെച്ചത്. രണ്ട് മാസത്തിനുള്ളിൽ പുതിയ ഭരണ സമിതിയെ തിരഞ്ഞെടുക്കും എന്നായിരുന്നു അന്ന് മോഹൻലാൽ പ്രസ്താവനയിലൂടെ അറിയിച്ചിരുന്നത്. എന്നാൽ ഇതുവരെ ജനറൽ ബോഡി വിളിക്കാനോ തിരഞ്ഞെടുപ്പ് നടത്താനോ ഉള്ള ശ്രമങ്ങളൊന്നും സംഘടനയ്ക്കുള്ളിൽ നടന്നിട്ടില്ല. നിലവിൽ അഡ്‌ഹോക്ക് കമ്മിറ്റിയാണ് പ്രവർത്തിക്കുന്നത്.
