Malayalam Breaking News
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം സംവിധായകനെയും താരങ്ങളെയും മാറ്റി റീഷൂട്ട് ചെയ്യുന്നു !
ധ്രുവ് വിക്രമിന്റെ അരങ്ങേറ്റ ചിത്രം സംവിധായകനെയും താരങ്ങളെയും മാറ്റി റീഷൂട്ട് ചെയ്യുന്നു !
By
തെലുങ്കിലെ സൂപ്പർഹിറ്റ് ചിത്രമായിരുന്നു വിജയ് ദേവര്കൊണ്ട നായകനായ അർജുൻ റെഡ്ഢി .അർജുൻ റെഡ്ഢിയിലൂടെ വിജയ് ദേവരകൊണ്ടയുടെ കരിയർ ഗ്രാഫ് കുതിച്ചുയർന്നു .
അര്‍ജുന്‍ റെഡ്ഡിയുടെ തമിഴ് പതിപ്പാണ് ദേശീയ അവാര്‍ഡ് ജേതാവ് ബാല സംവിധാനം ചെയ്യുന്ന വര്‍മ. വിക്രമിന്റെ മകന്‍ ധ്രുവ് വിക്രത്തിന്റെ അരങ്ങേറ്റ ചിത്രം കൂടിയായിരുന്നു വര്‍മ. ചിത്രത്തിന്റെ റിലീസിന് ദിവസങ്ങള്‍ ബാക്കി നില്‍ക്കെ സംവിധായകനെ മാറ്റി ചിത്രം റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചിരിക്കുകയാണ് നിര്‍മ്മാതക്കളായ ഇ ഫോര്‍ എന്റര്‍ടെയിന്‍മെന്റ്.
പ്രിവ്യൂ കണ്ട നിര്‍മാതാക്കള്‍ക്ക് ചിത്രം ബോധിച്ചില്ലെന്നും അതിനാല്‍ പൂര്‍ണമായും റീഷൂട്ട് ചെയ്യാനാണ് തീരുമാനമെന്നും നിര്‍മ്മാതാക്കള്‍ പുറത്തുവിട്ട വാര്‍ത്താക്കുറിപ്പില്‍ പറയുന്നു.
നായകനെ നിലനിറുത്തി സംവിധായകനെയും ചില അണിയറ പ്രവര്‍ത്തകരെയും അഭിനേതാക്കളെയും മാറ്റി പൂര്‍ണമായും റീഷൂട്ട് ചെയ്യാന്‍ തീരുമാനിച്ചെന്നും തെലുങ്കു പതിപ്പിന്റെ തനിമ ചോരാതെ തമിഴില്‍ ചിത്രം മികവോടെ അവതരിപ്പിക്കുമെന്നും നിര്‍മാതാക്കള്‍ അറിയിച്ചു.
ധ്രുവ് തന്നെയാവും നായകന്‍ എന്ന് പറയുന്നുണ്ടെങ്കിലും സംവിധായകനും മറ്റു താരങ്ങളും ആരെന്നുള്ള വിവരം വഴിയേ അറിയിക്കാമെന്നാണ് പറയുന്നത്. വര്‍മ്മയുടെ പോസ്റ്ററും ട്രെയിലറും പാട്ടുകളും വന്‍ഹിറ്റായിരുന്നു. ബാല മാറുമ്ബോള്‍ ഏതു സംവിധായകനാണ് പുതുതായി എത്തുന്നത് എന്നറിയാന്‍ കാത്തിരിക്കുകയാണ് പ്രേക്ഷകര്‍.
varma movie complete reshoot
