Malayalam Breaking News
ചിമ്പുവിനെ ചുംബിക്കും , വിശാലിനെ കൊല്ലും , മറ്റൊരാളെ വിവാഹം ചെയ്യും – വിവാദ വെളിപ്പെടുത്തലുമായി വരലക്ഷ്മി
ചിമ്പുവിനെ ചുംബിക്കും , വിശാലിനെ കൊല്ലും , മറ്റൊരാളെ വിവാഹം ചെയ്യും – വിവാദ വെളിപ്പെടുത്തലുമായി വരലക്ഷ്മി
By
താരപുത്രിമാർ വില്ലത്തി വേഷം ചെയ്യുന്നത് ചുരുക്കമാണ്. എന്നാൽ ഇതിനൊരു അപവാദമാണ് വരലക്ഷ്മി. അവരുടെ ബോൾഡ് സ്വഭാവം ഏതു വേഷവും ഏറ്റെടുക്കുമെന്ന് മുൻപ് തന്നെ വ്യക്തമാക്കിയിരുന്നു.
വിശാന്റെ വിവാഹത്തെക്കുറിച്ച് പ്രഖ്യാപനം വന്നതിനു പിന്നാലെയായാണ് വരലക്ഷ്മിയും വിവാഹിതയാവുകയാണെന്ന തരത്തിലുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്. എന്നാല്‍ എല്ലാ തവണയും പോലെ തന്നെ ഇത്തവണയും തെറ്റായ വാര്‍ത്തയാണ് വന്നതെന്നായിരുന്നു താരം പറഞ്ഞത്.
മികച്ച വില്ലത്തിക്കുള്ള പുരസ്കാരം ലഭിച്ചത് വരലക്ഷ്മിക്കായിരുന്നു. ഇതാദ്യമായാണ് വില്ലന്‍ കഥാപാത്രങ്ങളിലൂടെ തനിക്ക് പുരസ്കാരം ലഭിച്ചതെന്ന് താരം പറയുന്നു. ജീവിതത്തില്‍ തന്റെ എല്ലാമെല്ലാമായ അമ്മയെ വേദിയില്‍ വിളിച്ചുവരുത്തി മെഡല്‍ കഴുത്തില്‍ അണിയിച്ചിരുന്നു താരം.
താരത്തിന്രെ പ്രവര്‍ത്തിക്ക് കൈയ്യടിയുമായി ആരാധകരും രംഗത്തെത്തിയിരുന്നു. പുരസ്കാരം സ്വീകരിച്ച് വേദിയില്‍ നില്‍ക്കുന്നതിനിടയിലായിരുന്നു താരത്തോട് രസകരമായ ചോദ്യം അവതാരകര്‍ ചോദിച്ചത്. ചുംബിക്കാനും കൊല്ലാനും വിവാഹം ചെയ്യാനുമുള്ള ഓപ്ഷനായിരുന്നു നല്‍കിയത്.
വിവാഹത്തെക്കുറിച്ച് പറയുന്നതിനിടയില്‍ വിശാലിന്റെ പേരായിരിക്കും വരുന്നതെന്നായിരുന്നു എല്ലാവരും കരുതിയത്. എന്നാല്‍ ചിരിച്ചുകൊണ്ട് അത് വേറൊരാളായിരിക്കുമെന്നായിരുന്നു താരം പറഞ്ഞത്. വിശാലിനെയാണ് കൊല്ലുന്നതെന്നും സണ്ടക്കോഴിയില്‍ നെഗറ്റീവ് ചെയ്തതിനാല്‍ കൊല്ലുന്നത് താരത്തെ തന്നെ. എന്നാല്‍ ചുംബിക്കുന്നത് ആരെയാണെന്ന് ചോദിച്ചപ്പോള്‍ ചിമ്ബുവിനെ എന്നായിരുന്നു താരം പറഞ്ഞത്. വരലക്ഷ്മിയുടെ തുറന്നുപറച്ചിലിന്റെ വീഡിയോ ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയിലൂടെ വൈറലായിട്ടുണ്ട്.
varalaxmi sarathkumars controversial statement
