Connect with us

‘കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്’; മഞ്ജുവിന് ആശംസകളുമായി മന്ത്രി വി ശിവന്‍ കുട്ടി

Malayalam

‘കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്’; മഞ്ജുവിന് ആശംസകളുമായി മന്ത്രി വി ശിവന്‍ കുട്ടി

‘കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്’; മഞ്ജുവിന് ആശംസകളുമായി മന്ത്രി വി ശിവന്‍ കുട്ടി

മലയാളികളുടെ സ്വന്തം ലേഡി സൂപ്പര്‍സ്റ്റാര്‍ ആണ് മഞ്ജു വാര്യര്‍. നിരവധി കഥാപാത്രങ്ങളിലൂടെ പ്രേക്ഷകരുടെ ഇഷ്ടം സ്വന്തമാക്കിയ താരം വിവഹശേഷം സിനിമയില്‍ നിന്നും നീണ്ട കാലത്തേയ്ക്ക് ആണ് ഇടവേളയെടുത്തത്. അപ്പോഴും മലയാള സിനിമയില്‍ മഞ്ജു വാര്യര്‍ എന്ന നടിയുടെ സ്ഥാനത്തെ മറികടക്കാന്‍ ആര്‍ക്കും കഴിഞ്ഞിരുന്നില്ല.

വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള തിരിച്ചു വരവില്‍ ഗംഭീര പ്രകടനങ്ങളും മേക്കോവറുകളുമാണ് താരം നടത്തിയത്. അതെല്ലാം തന്നെ പ്രേക്ഷകര്‍ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചതും. നടി കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ച ചിത്രം ശ്രദ്ധനേടിയിരുന്നു. യോഗയില്‍ തന്നെ കഠിനമായി വിലയിരുത്തപ്പെടുന്ന ‘സ്പ്ലിറ്റ്’ പോസിലുള്ളതായിരുന്നു ചിത്രം. സഹതാരങ്ങള്‍ ഉള്‍പ്പെടെ നിരവധിപേരാണ് മഞ്ജുവിന് അഭിനന്ദനവുമായി എത്തിയത്.

മന്ത്രി വി ശിവന്‍കുട്ടിയും മഞ്ജു വാര്യര്‍ക്ക് പ്രശംസയുമായി എത്തി. ‘കഠിനാധ്വാനമാണ് വിജയത്തിന്റെ മാറ്റുകൂട്ടുന്നത്… ആരോഗ്യമാണ് സമ്പത്ത്. ഈ ചിത്രം നിരവധി പേര്‍ക്ക് പ്രചോദനമാകും എന്ന് തീര്‍ച്ച. അഭിനന്ദനങ്ങള്‍,’ എന്നാണ് മഞ്ജുവിന്റെ ചിത്രം പങ്കുവച്ച് ശിവന്‍കുട്ടി കുറിച്ചത്.

‘നിങ്ങളെ സ്വയം പ്രോത്സാഹിപ്പിക്കൂ, അത് മറ്റാരും നിങ്ങള്‍ക്കു വേണ്ടി ചെയ്യാന്‍ പോകുന്നില്ല’ എന്ന അടിക്കുറിപ്പോടെയാണ് മഞ്ജു വാര്യര്‍ ചിത്രം പങ്കുവെച്ചത്. ‘ആകാശം ഒരിക്കലും നിങ്ങള്‍ക്ക് അതിരാകുന്നില്ല’, ‘ആരോഗ്യമാണ് ഏറ്റവും പ്രധാനം’, ‘നിങ്ങള്‍ ഒരു അത്ഭുതമാണ് ഒരിക്കലും തോല്‍വിയുണ്ടാകില്ല’ എന്നിങ്ങനെയായിരുന്നു ആരാധകരുടെ പ്രതികരണങ്ങള്‍.

‘പുതിയ വെല്ലുവിളി’ എന്നായിരുന്നു നീരജ് മാധവിന്റെ കമന്റ്. ‘സ്വന്തം കാലില്‍ നില്‍ക്കാനും ഇരിക്കാനും പറ്റി’ എന്നാണ് രമേഷ് പിഷാരടി കമന്റ് ചെയ്തത്. ‘എപ്പോഴാണ് ഇത് സംഭവിച്ചത്’ എന്നായിരുന്നു ഗീതു മോഹന്‍ദാസിന്റെ ചോദ്യം. നടിമാരായ സായ് പല്ലവി, സാധിക വേണുഗോപാല്‍, ശിവദ, ശരണ്യ മോഹന്‍, ഗൗതമി നായര്‍ തുടങ്ങിയവരും മഞ്ജുവിനെ പ്രശംസിച്ചെത്തി.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top