Actress
എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി
എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി, ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും; ഉർവശി
മലയാള സിനിമാ ലോകത്ത് ഇന്നും തിളങ്ങി നിന്നിരുന്ന താരമാണ് ഉർവശി. നിരവധി കഥാപാത്രങ്ങളാണ് ഉർവശി മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. മുൻ നിര നായരന്മാരുടെയെല്ലാം നായികയായി തിളങ്ങി നിന്നിരുന്ന ഉർവശി ഇപ്പോഴും സിനിമകളിലെ നിറസാന്നിധ്യമാണ്. ഏത് കഥാപാത്രവും അനായാസം തന്നെ കൊണ്ട് ചെയ്ത് ഫലിപ്പിക്കുവാൻ കഴിയുമെന്ന് തെളിയിച്ച് ഉർവശിയ്ക്ക് ഇന്നും ആരാധകർ ഏറെയാണ്.
ലേഡി സൂപ്പർ സ്റ്റാർ എന്നൊക്കെ വിളിക്കാൻ തുടങ്ങുന്നതിനും ഒരുപാട് കാലം മുമ്പ് അതുപോലെ സ്വാധീനമുണ്ടായിരുന്ന നായിക. സ്‌ക്രീനിൽ ഉർവ്വശിയ്ക്ക് അസാധ്യമായതായി ഒന്നുമുണ്ടായിരുന്നില്ല. ഏത് തരം വേഷവും ഉർവ്വശിയ്ക്ക് ചേരും. സ്ഥിരം നായിക സങ്കൽപ്പങ്ങൾക്ക് അപ്പുറത്തേക്ക് കടക്കുന്നതായിരുന്നു ഉർവ്വശിയുടെ കഥാപാത്രങ്ങൾ.
ഇപ്പോഴിതാ തന്റെ സിനിമ അനുഭവം പങ്കുവയ്ക്കുകയാണ് താരം. എന്നെ പറ്റിക്കുന്നതായിരുന്നു മുകേഷേട്ടന്റെ സ്ഥിരം ജോലി. ഞാൻ മണ്ടി, എല്ലാം വിശ്വസിക്കും. അന്നൊക്കെ ഒരുപാട് ആർട്ടിസ്റ്റുകൾ ഉള്ള സിനിമകളാണല്ലോ. എല്ലാവരെയും എല്ലാ സിനിമയിലും കാണും. അതുകൊണ്ടുതന്നെ എല്ലാവർക്കും അങ്ങോട്ടും ഇങ്ങോട്ടും അവരുടെ കുടുംബകാര്യമൊക്കെ അറിയാം.
അങ്ങനെ ഞാൻ സി.ബി.ഐ ഡയറികുറിപ്പ് എന്ന സിനിമയിൽ അഭിനയിക്കുന്നു. അതിലും കുറേ ആർട്ടിസ്റ്റുകളുണ്ട്. അങ്ങനെ അതിന്റെ ഷൂട്ടിങ് നടക്കുമ്പോൾ മുകേഷേട്ടൻ ഒറ്റക്കൊരു മൂലയിൽ പോയിരിന്നു എന്തൊക്കയോ എഴുതുന്നു. ഞാൻ പോയി എന്താ മുകേഷേട്ടാ എഴുതുന്നതെന്ന് ചോദിച്ചു.
ഉർവശിക്ക് അറിയാലോ നമ്മുടേതൊക്കെ നാടക കുടുംബമല്ലേ, എനിക്ക് പാട്ടൊക്കെ എഴുതാൻ ഇഷ്ടമാണ്. എന്നാൽ ആരും എന്നെ അംഗീകരിക്കുന്നില്ല എന്ന് മുകേഷേട്ടൻ എന്നോട് പറഞ്ഞു. അതിനെന്താ മുകേഷേട്ടാ, നിങ്ങൾ എഴുത് ഞാൻ ഉണ്ടെന്ന് പറഞ്ഞു. അങ്ങനെ അദ്ദേഹം ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നൽ കിളി ഇറങ്ങി അങ്ങനെ കുറച്ച് വരികൾ എഴുതി എനിക്ക് തന്നു.
ഞാൻ അത് വായിച്ചപ്പോൾ ഗംഭീരമായിരുന്നു. നന്നായെന്ന് പറഞ്ഞപ്പോൾ അദ്ദേഹം തന്നെ ഒരു ട്യൂൺ ഒക്കെ ഇട്ട് പാടിത്തന്നു. എനിക്കത് വളരെ ഇഷ്ടപ്പെട്ടു. പക്ഷെ ആരും അത് മൈൻഡ് ആക്കിയില്ല. അങ്ങനെ പിറ്റേന്ന് ഷൂട്ടിന് പോകാൻ വേണ്ടി ഞാൻ വണ്ടിയിൽ കയറിയപ്പോൾ ഡ്രൈവറോട് പാട്ടിടാൻ പറഞ്ഞു.
അങ്ങനെ കുറേ പാട്ട് കഴിഞ്ഞപ്പോഴുണ്ട് ‘തിരുനെല്ലി കാടുപൂത്തു…തിന തിന്നൽ കിളി ഇറങ്ങി’ എന്ന പാട്ട്. ഇത് ഇത്രവേഗം ഇറങ്ങിയോ എന്ന് ഞാൻ അത്ഭുതപ്പെട്ടപ്പോൾ ഡ്രൈവറാണ് പറഞ്ഞത് ഇത് മുകേഷും പാർവതിയും അഭിനയിച്ച സിനിമയിലേതാണെന്ന് ഉർവശി ഒരു അഭിമുഖത്തിൽ സംസാരിക്കവെ പറഞ്ഞത്.
