Malayalam Breaking News
മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെ വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെ വെളിപ്പെടുത്തി ഉണ്ണി മുകുന്ദൻ; ഏറ്റെടുത്ത് സോഷ്യൽ മീഡിയ!
മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയെ വെളിപ്പെടുത്തി നടൻ ഉണ്ണി മുകുന്ദൻ. ഒരു സ്വകാര്യ എഫ്‌എം ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് ഉണ്ണി തുറന്ന് പറഞ്ഞത്. ഭംഗിയുള്ള നടി അനു സിത്താരയാണെന്നാണ് ഉണ്ണി പറഞ്ഞത്
”അനു മലയാളത്തിലെ ഏറ്റവും ഭംഗിയുള്ള നടിയാണ്. മാമാങ്കത്തില്‍ ഒരു കേരള ബ്യൂട്ടി, എത്‌നിക് രീതിയില്‍ പുള്ളിക്കാരത്തി വന്നപ്പോള്‍ രസമായിരുന്നു. തനി മലയാളി സുന്ദരി” എന്നാണ് ഒരു അഭിമുഖത്തിനിടെ ഉണ്ണി മുകുന്ദന്‍ പറഞ്ഞിരിക്കുന്നത്.
മാമാങ്കം ചിത്രത്തിലാണ് ഇരുവരും ഒന്നിച്ച് അഭിനയിച്ചത് . മാമാങ്കത്തിലെ താരങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുന്നതിനിടെയാണ് ഉണ്ണി അനു സിത്താരയെ കുറിച്ച് പറഞ്ഞത്. ‘
നവാഗതനായ വിഷ്ണു മോഹന്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്ന മേപ്പടിയാന്‍ എന്ന അചത്രത്തിലാണ് ഉണ്ണി ഇപ്പോൾ അഭിനയിക്കുന്നത്. ചിത്രത്തിലെ ഉണ്ണിയുടെ ഗെറ്റപ്പ് ഇതിനോടകം സമൂഹ മാധ്യമങ്ങളിൽ ശ്രദ്ധ നേടിയിട്ടുണ്ട്. കുടവയറുമായി നില്‍ക്കുന്ന ഉണ്ണിയുടെ ചിത്രം ഇന്ന് തന്നെയാണ് പങ്കുവെച്ചത്.
unni mukundhan
