Connect with us

ഈ മസിലൊക്കെ റെഡിയാക്കി തന്ന ജിം ട്രെയ്നർക്ക് കിടിലൻ സമ്മാനം നൽകി ഉണ്ണി മുകുന്ദൻ !

Malayalam Breaking News

ഈ മസിലൊക്കെ റെഡിയാക്കി തന്ന ജിം ട്രെയ്നർക്ക് കിടിലൻ സമ്മാനം നൽകി ഉണ്ണി മുകുന്ദൻ !

ഈ മസിലൊക്കെ റെഡിയാക്കി തന്ന ജിം ട്രെയ്നർക്ക് കിടിലൻ സമ്മാനം നൽകി ഉണ്ണി മുകുന്ദൻ !

മലയാള സിനിമയിലെ മസിൽ മാനാണ് ഉണ്ണി മുകുന്ദൻ . ആകാര ഭംഗി ഇത്രത്തോളമുള്ള മറ്റൊരു നടൻ ഇല്ല. ബോഡി ബിൽഡിങ്ങിൽ ഇത്രയധികം ശ്രദ്ധക്കുന്ന ഉണ്ണി മുകുന്ദൻ തന്റെ അത്തരം ചിത്രങ്ങൾ ഒട്ടേറെ ഫേസ്ബുക്കിലും ഇൻസ്റ്റയിലും പങ്കു വയ്ക്കാറുണ്ട്. തന്റെ ബോഡി ഇത്രക്ക് ഫിറ്റ് ആക്കാൻ സഹായിക്കുന്ന ജിം ട്രെയ്നർക്ക് ഒരു സർപ്രൈസ് സമ്മാനം നൽകിയിരിക്കുകയാണ് ഉണ്ണി മുകുന്ദൻ.

ഒരു കിടിലൻ R15 ആണ് ജിം ട്രെയിനർ ജോൺസണ് ഉണ്ണി മുകുന്ദൻ നൽകിയത് . ആ സന്തോഷത്തിൽ ഉണ്ണിക്കൊപ്പമുള്ള ചിത്രവും വാഹനത്തിന്റെ ചിത്രവും ജോൺസൺ ഫേസ്ബുക്കിൽ പങ്കു വച്ചിട്ടുണ്ട് . ഉണ്ണിയുടെ ഓണസമ്മാനമെന്നാണ് ജോൺസൺ പറയുന്നത്.

ജോൺസന്റെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയാണ് . ഈ ഓണത്തിന് എന്റെ സ്വീറ്റ് ബ്രദർ ഉണ്ണിയുടെ വക ഒരു കിടു കിടിലൻ ഗിഫ്റ് ! ഇന്ന് ഈവനിംഗ് കുസാറ്റ് മിൽമയുടെ അടുത്ത് ബൈക്ക് ഓടിച്ചു ഞാൻ ഇരുന്നിടത്ത് ഉണ്ണി ബൈക്ക് നിർത്തി കീ എടുത്ത് എന്റെ കയ്യിൽ വച്ചിട്ട് പറയുവാ , ചേട്ടാ , ദാ ചേട്ടന് എന്റെ ഒരു ചെറിയ ഗിഫ്റ്റ് എന്ന് ..ഞാൻ സന്തോഷം കൊണ്ട് വല്ലാത്തൊരു അവസ്ഥയിൽ ആയി . ..താങ്ക്സ് മൈ സ്വീറ്റ് ബ്രദർ .. ഈ ഓണം ഒരിക്കലും മറക്കാനാവില്ല ..താങ്ക് യു സൊ മച്ച് മൈ സ്വീറ്റ് ബ്രദർ ..പിന്നെ രഞ്ജിത്തും അരുണും കൂടി കാര്യങ്ങളൊക്കെ വെൽ പ്ലാൻ ചെയ്തു ..താങ്ക്സ് ടു യു ടൂ മൈ ബ്രദർസ് ..

ഒട്ടേറെ കമന്റുകൾ പോസ്റ്റിനു ലഭിക്കുന്നുണ്ട്. ഇത്രക്ക് നല്ല മനസിന്‌ ഉടമയാണോ ഉണ്ണി എന്നൊക്കെയാണ് ആരാധകർ ചോദിക്കുന്നത്.

unni mukundan’s surprise gift to gym trainer

More in Malayalam Breaking News

Trending

Recent

To Top