Actor
ഹിന്ദു ഹീറോ ആണല്ലോ, എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്; ചോദ്യം ചോദിച്ചയാളോട് പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍
ഹിന്ദു ഹീറോ ആണല്ലോ, എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്; ചോദ്യം ചോദിച്ചയാളോട് പൊട്ടിത്തെറിച്ച് ഉണ്ണി മുകുന്ദന്‍
മലയാളികള്‍ക്കേറെ പ്രിയങ്കരനായ നടനാണ് ഉണ്ണി മുകുന്ദന്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ വിവാദങ്ങളിലും താരം ചെന്ന് വീഴാറുണ്ട്. മാളികപ്പുറം സിനിമയുമായി ബന്ധപ്പട്ടായിരുന്നു പ്രധാനമായും വിവാദങ്ങള്‍ നിലനിന്നത്. മാളികപ്പുറം സിനിമ വന്ന സമയത്ത് അത് ഇനി ഒരു തലമുറ തന്റെ മുഖമാവും അയ്യപ്പനായിട്ട് കാണാന്‍ പോവുകയെന്ന് പറഞ്ഞത് വലിയ രീതിയില്‍ ചര്‍ച്ചയായിരുന്നു.
ദൈവമൊക്കെയായി എത്ര സിനിമ ചെയ്യാന്‍ കഴിയുമെന്ന് അറിയില്ല. അതുകൊണ്ട് തന്നെ മാളികപ്പുറം എനിക്ക് പ്രധാനപ്പെട്ട സിനിമയാണ് എന്നും ഉണ്ണി മുകുന്ദന്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇത് പറഞ്ഞതോടെ നടനെതിരെ വീണ്ടും പരിഹാസ കമന്റുകളും പലയിടങ്ങളില്‍ നിന്നും വിമര്‍ശനങ്ങളും ഉയര്‍ന്ന് വന്നിരുന്നു. ഇപ്പോഴും ഉണ്ണി മുകുന്ദന് ഇതുമായി ബന്ധപ്പെട്ട ചോദ്യങ്ങള്‍ അഭിമുഖീകരിക്കേണ്ടി വരാറുണ്ട്.
ഇപ്പോഴിതാ ഒരു നല്‍കിയ അഭിമുഖത്തില്‍ തന്റെ രാഷ്ട്രീയവും സിനിമ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട ചോദ്യത്തിന് ഉണ്ണിമുകുന്ദന്‍ പൊട്ടിത്തെറിച്ചുകൊണ്ടാണ് മറുപടി പറയുന്നത്. എന്ത് ചോദ്യമാണ് ഇതെന്നാണ് ഉണ്ണി മുകുന്ദന്‍ ചോദ്യം ചോദിച്ചയാളോട് പറയുന്നത്. കുറേ കൂടി ഹിന്ദു റിലീജിയസ് ആയിട്ടുള്ള റോള്‍സ് ആണ് ചെയ്യുന്നത്. അപ്പോള്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നത് പോലെ തോന്നുന്നുണ്ടോ എന്നായിരുന്നു ഉണ്ണിമുകുന്ദനോട് മാധ്യമപ്രവര്‍ത്തകയുടെ ചോദ്യം.
നിങ്ങള്‍ എന്താണ് ചോദിക്കുന്നത് എന്നായിരുന്നു ഉണ്ണിമുകുന്ദന്‍ തിരിച്ച് ചോദിക്കുന്നത്. എവിടുന്നാണ് ഇങ്ങനത്തെ ചോദ്യങ്ങള്‍ വരുന്നത് എന്നും ഉണ്ണി ചോദിക്കുന്നു.
‘ഏത് സിനിമയുടെ, അല്ലെങ്കില്‍ ഏത് പോയിന്റില്‍ നിന്നാണ് നിങ്ങള്‍ ഇങ്ങനെ ഒരു ചോദ്യം എന്നോട് ചോദിക്കുന്നത്? ഹിന്ദു ഹീറോ ആണല്ലോ, എന്നാല്‍ ഇത് ചെയ്യാം എന്ന രീതിയിലല്ല ഞാന്‍ സിനികള്‍ എടുക്കുന്നത്. എനിക്ക് അങ്ങനെ ഇല്ല, ആളുകള്‍ക്ക് പേടിയുണ്ട്. അതെന്തിനാണ്?,’ ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ ചോദിക്കുന്നു. ഒരു കാലത്ത് താന്‍ ആക്ഷന്‍ ഹീറോ എന്ന രീതിയില്‍ മാത്രം ഒതുങ്ങുമോ തോന്നിയപ്പോള്‍ അത് പൂര്‍ണമായും നിര്‍ത്തി.
അടുത്തിടെ ആക്ഷന്‍ സിനിമകളുടെ എണ്ണം നോക്കിയപ്പോള്‍ അതില്‍ എന്റെ പേരില്ല. ആദ്യം തനിക്ക് സങ്കടം തോന്നിയെങ്കിലും തന്റെ പ്ലാന്‍ ഒരു ആക്ഷന്‍ ഹീറോ എന്നുള്ള രീതിയില്‍ ഒതുങ്ങി പോകല്‍ അല്ലെന്നും ഉണ്ണി മുകുന്ദന്‍ അഭിമുഖത്തില്‍ പറയുന്നുണ്ട്. ഒരു പത്തുവയസ്സുള്ള ചെറിയ കുട്ടിക്ക് ചിലപ്പോള്‍ ഞാന്‍ മാളികപ്പുറത്തില്‍ ചെയ്തിട്ടുള്ള ആകെ ഒരു ഇടിമാത്രമേ ചിലപ്പോള്‍ ഓര്‍മയുണ്ടാവുകയുള്ളു.
അതുവരെ ഞാന്‍ ചെയ്തിട്ടില്ല. മിഖായേലിലെ മാര്‍ക്കോ എന്ന വില്ലന്‍ കഥാപാത്രത്തിന് വേണ്ടിയാണെന്ന് തോന്നുന്നു അവസാനം ആക്ഷന്‍ ചെയ്തത്. അത് ക്രിസ്ത്യന്‍ കഥാപാത്രം ആണെന്നും ഉണ്ണി മുകുന്ദന്‍ ഓര്‍ത്തെടുക്കുന്നു. ജയ് ഗണേഷ് എന്ന ചിത്രമാണ് ഉണ്ണി മുകുന്ദന്റേതായി പുതുതായി റിലീസാകാനുള്ള ചിത്രം. ജയ് ഗണേഷ് എന്ന പേര് ആദ്യം പുറത്തുവന്നപ്പോഴും മാളികപ്പുറത്തിനോട് ഉപമിച്ചും ഉണ്ണി മുകുന്ദന്‍ ഇത്തരം സിനിമകളില്‍ ടൈപ്പ് കാസ്റ്റ് ചെയ്യപ്പെടുന്നു എന്ന വിമര്‍ശനങ്ങളും ഉയര്‍ന്നിരുന്നു. എന്നാല്‍ ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ വന്നതോടെ അത്തരം വിമര്‍ശനങ്ങള്‍ മാറുകയും ചെയ്തിരുന്നു.
