News
ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ച്; ദിവ്യാംഗര്‍ക്കായി 100 വില്‍ചെയറുകള്‍ കൈമാറി ഉണ്ണി മുകുന്ദന്‍
ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ച്; ദിവ്യാംഗര്‍ക്കായി 100 വില്‍ചെയറുകള്‍ കൈമാറി ഉണ്ണി മുകുന്ദന്‍
ദിവ്യാംഗരെ ചേര്‍ത്ത് പിടിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍. 100 വില്‍ചെയറുകള്‍ കൈമാറി. പുതിയ ചിത്രമായ ജയ് ഗണേഷിന്റെ ഓഡിയോ ലോഞ്ചിലാണ് വില്‍ചെയറുകള്‍ വിതരണം ചെയ്തത്. ചിത്രത്തിലെ നായിക മഹിമ നമ്പ്യാരും ഉണ്ണി മുകുന്ദന്റെ അച്ഛനും ചടങ്ങില്‍ പങ്കെടുത്തിരുന്നു. ജയ് ഗണേഷില്‍ ദിവ്യാംഗനായാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്.
രഞ്ജിത്ത് ശങ്കര്‍ തിരക്കഥയെഴുതി സംവിധാനം ചെയ്ത ജയ് ഗണേഷില്‍ ദിവ്യാംഗനായാണ് ഉണ്ണിമുകുന്ദന്‍ എത്തുന്നത്. ഏപ്രില്‍ 11നാണ് ചിത്രം തിയേറ്ററുകളില്‍ എത്തുന്നത്. ഉണ്ണി മുകുന്ദന്‍ ഫിലിംസും രഞ്ജിത്ത് ശങ്കറിന്റെ ഡ്രീംസ് എന്‍ ബിയോണ്ടും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.
ദിവസങ്ങള്‍ക്ക് മുന്‍പ് തിരുവനന്തപുരത്ത് വച്ച് നടന്ന ട്രെയിലര്‍ ലോഞ്ചില്‍ സിനിമയുടെ അണിയപ്രവര്‍ത്തകര്‍ക്കൊപ്പം മുഖ്യതിഥികളായി എത്തിയത് ദിവ്യാംഗരായിരുന്നു. അന്ന് തന്റെ ജീവിതത്തെ മാറ്റിമറിച്ച കഥാപാത്രമാണ് ജയ് ഗണേഷില്‍ അവതരിപ്പിച്ചതെന്ന് ഉണ്ണി പറഞ്ഞു.
ജയ്ഗണേഷിന്റെ വിജയാഘോഷത്തിന്റെ വേദിയില്‍ ദിവ്യാംഗര്‍ ഉണ്ടാകുമെന്നും ഉണ്ണി അന്ന് ഉറപ്പ് നല്‍കിയിരുന്നു.
