ടോവിനോ ആള് കൊള്ളാല്ലോ; ഈച്ചക്കോപ്പിയുമായി താരം
Published on
പൃഥ്വിരാജ് സമൂഹമാധ്യമത്തിൽ പോസ്റ്റ് ചെയ്ത ചിത്രം അതേപടി ‘കോപ്പിയടിച്ച്’ യുവതാരം ടൊവീനോ തോമസ്. കോവിഡ് സ്പെഷൽ വിഡിയോയുടെ ഷൂട്ടിനു മുൻപ് പൃഥ്വി പോസ്റ്റ് ചെയ്ത ചിത്രമാണ് ചില്ലറ മാറ്റങ്ങളോടെ ടൊവീനോയും പോസ്റ്റ് ചെയ്തത്.
ഇന്നു രാവിലെയാണ് പച്ച ഷർട്ടിട്ടുള്ള ചിത്രം പോസ്റ്റ് ചെയ്ത് ഷൂട്ട് ഡേ എന്ന് പൃഥ്വി കുറിച്ചത്. തൊട്ടു പിന്നാലെ അതേ രീതിയിൽ അതേ സ്ഥലത്തു നിന്ന് ടൊവീനോയും ഒരു ചിത്രമെടുത്ത് സമൂഹമാധ്യമത്തിലിട്ടു. ക്യാപ്ഷനിൽ ‘ഇൗച്ചകോപ്പി’ എന്ന് കൂടി താരം കുറിച്ചു. ഇൗ ചിത്രത്തിനു താഴെ കമന്റായി ഇൗ കളി കൊള്ളാല്ലോ എന്ന് പൃഥ്വി രസകരമായ ഒരു കമന്റ് കൂടി ഇട്ടു.
Continue Reading
Related Topics:Prithviraj Sukumaran, Tovino Thomas
