Connect with us

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ചിത്രീകരണം പൂർത്തിയായി

Movies

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ചിത്രീകരണം പൂർത്തിയായി

ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലർ ഡിറ്റക്ടീവ് ഉജ്ജ്വലന്റെ ചിത്രീകരണം പൂർത്തിയായി

രാഹുൽ.ജി. ഇന്ദ്രനിൽ, ഗോപീകൃഷ്ണൻ എന്നിവർ തിരക്കഥ രചിച്ച് സംവിധാനം ചെയ്ത് വീക്കെൻ്റ് ബ്ലോഗ്ബസ്റ്റാഴ്സിൻ്റെ ബാനറിൽ സോഫിയാ പോൾ നിർമ്മിക്കുന്ന ഡിറ്റക്ടീവ് ഉജ്ജ്വലൻ എന്ന ചിത്രത്തിൻ്റെ ചിത്രീകരണം പൂർത്തിയായി. പാലക്കാട്ടെ കൊല്ലങ്കോട്, നെൻമാറ ഷൊർണൂർ, പട്ടാമ്പിഭാഗങ്ങളിലായി ആണ് ചിത്രീകരണമ പൂർത്തിയായത്.

പൂർണ്ണമായും ഇൻവസ്റ്റിഗേറ്റീവ് കോമഡി ത്രില്ലറായി അവതരിപ്പിക്കുന്ന താണ് ഈ ചിത്രം. ഒരു സാധാരണ നാട്ടിൻപുറത്ത നടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്. ഒരു സാധാരണ നാട്ടിൻപുറത്ത നടക്കുന്ന ചില പ്രശ്നങ്ങളാണ് ഹ്യൂമർ ഇൻവസ്റ്റിഗേഷൻ ജോണറിലൂടെ അവതരിപ്പിക്കുന്നത്.

കഥയുടെ പുതുമയിലും അവതരണത്തിലും ഏറെ പുതുമ നൽകുന്ന ഈ ചിത്രത്തിൽ ഡിറ്റക്ടീവ് ഉജ്ജ്വലനെ ധ്യാൻ ശ്രീനിവാസൻ ഏറ ഭദ്രമാക്കുന്നു. ഏറെ രസകരമായ ഈ കഥാപാത്രം ചിരിയും ചിന്തയും നൽകുന്നതാണ്. സിജു വിൽസൻ, കോട്ടയം നസീർ, നിർമ്മൽ പാലാഴി, ഡോ. റോണി ഡേവിഡ് രാജ്, സീമാ.ജി. നായർ, എന്നിവരും ഏതാനും പുതുമുഖങ്ങളും ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. അമീൻ നിഹാൽ , നിബ്രാസ്, ഷഹു ബാസ് എന്നിവരാണ് ഇവരിലെ പ്രധാനികൾ. വിനായക് ശശിക്കുവാറിൻ്റെ ഗാനങ്ങൾക്ക് ആർ.സി.സംഗീതം പകർന്നിരിക്കുന്നു.

എഡിറ്റിംഗ് – കലാസംവധാനം – കോയാസ്, മേക്കപ്പ് – ഷാജി പുൽപ്പള്ളി. കോസ്റ്റ്യും – ഡിസൈൻ – നിസ്സാർ റഹ്മത്ത്, ചീഫ് അസ്സോസ്സിയേറ്റ് ഡയറക്ടർ-രതീഷ് എം. മൈക്കിൾ, വിക്കെൻ്റെ ബ്ലോഗ്ബസ്റ്റർ – മാനേജർ – റോജിൻ, പ്രൊഡക്ഷൻ മാനേജർ – പക്കു കരീത്തറ, പ്രൊഡക്ഷൻ കൺട്രോളർ – ജാവേദ് ചെമ്പ്. പ്രൊജക്റ്റ് ഡിസൈനേഴ്സ് – സെഡിൻ പോൾ, കെവിൻ പോൾ. എക്സിക്കുട്ടീവ് പ്രൊഡ്യൂസർ – മാനുവൽ ക്രൂസ് ഡാർവിൻ

More in Movies

Trending

Recent

To Top