Connect with us

ഞങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സല്‍മാന്‍ ഖാനെ ഞാന്‍ കൊ ല്ലും; വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിട്ടു; പ്രതിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്

News

ഞങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സല്‍മാന്‍ ഖാനെ ഞാന്‍ കൊ ല്ലും; വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിട്ടു; പ്രതിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്

ഞങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സല്‍മാന്‍ ഖാനെ ഞാന്‍ കൊ ല്ലും; വീഡിയോ ചിത്രീകരിച്ച് യൂട്യൂബിലിട്ടു; പ്രതിയെ തൂക്കിയെടുത്ത് അകത്തിട്ട് പോലീസ്

ബോളിവുഡ് നടന്‍ സല്‍മാന്‍ ഖാനെ വധി ക്കുമെന്ന് ഭീ ഷണിപ്പെടുത്തിയ പ്രതി അറസ്റ്റില്‍. രാജസ്ഥാന്‍ സ്വദേശിയായ ബന്‍വാരിലാല്‍ ലതുര്‍ലാലാണ് അറസ്റ്റിലായത്. മുംബൈ പൊലീസ് ആണ് പ്രതിയെ പിടികൂടിയത്. സല്‍മാന്‍ ഖാനെ വ ധിക്കുമെന്ന് പറഞ്ഞ് യൂട്യൂബിലാണ് പ്ര തി വീഡിയോ പോസ്റ്റ് ചെയ്തത്. ഇതിന് പിന്നാലെ നടത്തിയ അന്വേഷണത്തിലാണ് പ്ര തി പിടിയിലായത്.

പ്ര തിയിക്ക് ലോറന്‍സ് ബിഷ്‌ണോയിയുടെ കൂട്ടാളികളുമായും ഗോള്‍ഡി ബ്രാര്‍ സംഘവുമായും ബന്ധമുണ്ടെന്നാണ് പൊലീസ് നിഗമനം. ബിഷ്‌ണോയ്, ഗോള്‍ഡി ബ്രാര്‍ സംഘങ്ങള്‍ തനിക്കൊപ്പം ഉണ്ടെന്നും തങ്ങളോട് ഇതുവരെ മാപ്പ് പറയാത്ത സല്‍മാന്‍ ഖാനെ താന്‍ കൊ ല്ലുമെന്നുമാണ് പ്രതി വീഡിയോയില്‍ പറഞ്ഞത്.

രാജസ്ഥാന്‍ ദേശീയ പാതയില്‍ നിന്നാണ് വീഡിയോ ചിത്രീകരിച്ചത്. മുംബൈയിലെ സൈബര്‍ പൊലീസ് സ്‌റ്റേഷനിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.അന്വേഷണത്തിന്റെ ഭാഗമായി ഒരു സംഘത്തെ രാജസ്ഥാനിലേയ്ക്ക് അയച്ചതായാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ അറിയിച്ചിരിക്കുന്നത്.

പ്രതിയെ അറസ്റ്റ് ചെയ്ത പോലീസ് പ്രതിയുടെ ക്രിമിനല്‍ പശ്ചാത്തലം അന്വേഷിച്ചുവരികയാണ്. കൂടുതല്‍ വിവരങ്ങള്‍ കണ്ടെത്താനാകുമെന്ന പ്രതീക്ഷയിലാണ് ഉദ്യോഗസ്ഥര്‍. ഭീ ഷ ണിപ്പെടുത്തലുമായി ബന്ധപ്പെട്ട വകുപ്പുകളും ഐടി വകുപ്പും ചുമത്തിയാണ് പ്രതിക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

അതേസമയം, നേരത്തെ സല്‍മാന്‍ ഖാന്റെ വസതിയ്ക്ക് നേരെ വെടിയുതിര്‍ത്ത സംഭവത്തില്‍ ബിഷ്‌ണോയി സംഘത്തിലെ അഞ്ച് പേരെ അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു.
തുടര്‍ന്നുള്ള അന്വേഷണം നടക്കുന്നതിനിടെയാണ് വീണ്ടും ഇത്തരമൊരു സംഭവം ഉണ്ടായിരിക്കുന്നത്. സംഭവത്തില്‍ സല്‍മാന്‍ ഖാന്റെ പിതാവിനെയും സഹോഗരനെയും ഉള്‍പ്പെടെ ചോദ്യം ചെയ്തിരുന്നു.

More in News

Trending

Recent

To Top