Actress
വ്യക്തിജീവിതം പരസ്യമാക്കാന്‍ താത്പര്യമില്ല, എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ലത്തതിനാല്‍ ആരെയും എന്റെ വിവാഹം അറിയിച്ചില്ല; തപ്സി പന്നു
വ്യക്തിജീവിതം പരസ്യമാക്കാന്‍ താത്പര്യമില്ല, എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ലത്തതിനാല്‍ ആരെയും എന്റെ വിവാഹം അറിയിച്ചില്ല; തപ്സി പന്നു
കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പായിരുന്നു നടി തപ്സി പന്നുവിന്റെയും കാമുകന് മത്യാസ് ബോയുടെയും വിവാഹം. മാര്‍ച്ച് 23 നാണ് ഉദയ്പൂരില്‍ വെച്ച് തീര്‍ത്തും സ്വകാര്യമായി ആയിരുന്നു ചടങ്ങ്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും മാത്രമാണ് പങ്കെടുത്തിരുന്നത്. ചടങ്ങ് തീര്‍ത്തും സ്വകാര്യമായി നടന്നെങ്കിലും ആഘോഷങ്ങളില്‍ നിന്നുള്ള നിരവധി വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചിരുന്നു.
തപ്സി പന്നുവിന്റെ സുഹൃത്തും സഹനടനുമായ അഭിലാഷ് തപ്ലിയാല്‍ പങ്കിട്ട ഫോട്ടോകളില്‍ തപ്സി വിവാഹ മോതിരം ധരിച്ചിട്ടുണ്ടെന്ന് അടക്കം കമന്റ് വന്നിരുന്നു. എന്നാല്‍ തപ്സിയും മത്യാസും തങ്ങളുടെ വിവാഹത്തെക്കുറിച്ച് ഇതുവരെ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമുകളില്‍ ഔദ്യോഗിക അപ്ഡേറ്റുകളോ ചിത്രങ്ങളോ ഒന്നും പങ്കുവച്ചിട്ടില്ല. ഇപ്പോള്‍ ഒരു അഭിമുഖത്തില്‍ തപ്സി പന്നു തന്റെ വിവാഹത്തെക്കുറിച്ച് പറയുകയാണ്.
തന്റെ വ്യക്തിജീവിതം തന്റെതാണ് അത് പൊതുവായി എല്ലാവരെയും അറിയിക്കേണ്ട കാര്യമില്ലത്തതിനാല്‍ താന്‍ വിവാഹം ആരോടും പറഞ്ഞില്ല. വിവാഹം ഒരു സെലിബ്രിറ്റി സംഭവം ആക്കുവാന് താന്‍ താല്പ്പര്യപ്പെട്ടില്ലെന്ന് തപ്സി തുറന്നു പറഞ്ഞു. ഒരു നടിയെന്ന നിലയില്‍ തന്റെ കാര്യങ്ങളില്‍ പൊതുജനങ്ങള്‍ക്ക് കൗതുകം കാണും അത് എനിക്കറിയാം.
എന്നാല്‍ വിവാഹ ബന്ധം സ്വകാര്യമായി സൂക്ഷിക്കാനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. എന്റെ സ്വകാര്യ ജീവിതത്തില്‍ സംഭവിക്കുന്ന ഒരോ കാര്യവും പൊതുസമൂഹത്തിന്റെ സൂക്ഷ്മപരിശോധനയ്ക്ക് വയ്ക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. അത് ഒരിക്കലും രഹസ്യമായി സൂക്ഷിക്കുക എന്നതല്ല ഉദ്ദേശം.
ഇത് ഒരു പൊതു കാര്യമാക്കാന്‍ ഞാന്‍ ആഗ്രഹിച്ചില്ല. കാരണം അത് എങ്ങനെ പൊതു സമൂഹം എടുക്കും എന്നതില്‍ ഞാന്‍ ആശങ്കപ്പെടാന്‍ തുടങ്ങും. അതുകൊണ്ടാണ് ഒരു തരത്തിലും ഇതൊക്കെ പരസ്യമാക്കാന്‍ എനിക്ക് പദ്ധതികളൊന്നുമില്ല. ഞാനിപ്പോള്‍ മാനസികമായി അതിനായി തയ്യാറല്ല’ എന്നും താരം പറഞ്ഞു.
