സിന്ധി മത വിശ്വാസിയായ താൻ എങ്ങനെ ഇരട്ടി വിലകൊടുത്ത് വീട് വാങ്ങും ; തമന്ന തുറന്നു പറയുന്നു
കഴിഞ്ഞ ദിവസം സമൂഹ മാധ്യമത്തിൽ ഏറെ ചർച്ചാവിഷയമായിരുന്നു തെന്നിന്ത്യൻ താരം തമന്ന കോടികൾ കൊടുത്ത് വീട് വാങ്ങിയെന്ന വാർത്ത. ഇരട്ടി വില നൽകിയാണ് മുംബൈ ജുഹു – വെര്‍സോവ ലിങ്ക് റോഡിലുള്ള 22 നിലകളുള്ള ബേവ്യൂ ഫ്ലാറ്റ് സമുച്ചയത്തിലെ 14-ാം നിലയിലെ ഫ്ലാറ്റ് തമന്ന സ്വന്തമാക്കിയതെന്നാണ് വാർത്തവന്നിരുന്നത് .എന്നാൽ ദേശീയ മാധ്യമങ്ങളില്‍ അടക്കം ഈ വാര്‍ത്ത വന്നിട്ടും പ്രതികരിക്കാത്തതിനാൽ ഈ പ്രചരണം കൂടുതൽ ശക്തമായി പ്രചരിച്ചു . എന്നാലിപ്പോളിതാ വാർത്തയുടെ സത്യാവസ്ഥയെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് താരം . വിലയെപ്പറ്റിയുള്ള പ്രചരണങ്ങൾക്ക് ഫുൾസ്റ്റോപ്പിട്ടിരിക്കുകയാണ് താരം.
താനൊരു സിന്ധി മതവിശ്വാസിയയാണ് . അതുകൊണ്ട് തന്നെ തനിക്കെങ്ങനെ ഒരു അപ്പാര്‍ട്മെന്റിന് ഇരട്ടി വില നല്കി വാങ്ങാനാകുമെന്നും തമന്ന ചോദിക്കുകയാണ് . ഞാന്‍ ഒരു സിന്ധിയാണ്, എനിക്കെങ്ങനെ ഇരട്ടി വില കൊടുത്തു ഒരു ഫ്ലാറ്റ് സ്വന്തമാക്കാനാകും. ഞാന്‍ ഒരു വീട് വാങ്ങിയെന്നത് ശരിയാണ്. വീട് ശരിയായാല്‍ ഉടനെ ഞാനും എന്റെ കുടുംബവും അങ്ങോട്ട് മാറും..എന്നാൽ, ഇരട്ടി വിലകൊടുത്ത് വാങ്ങിയെന്നത് തെറ്റായ പ്രചാരണമാണ് . എനിക്ക് വളരെ ലളിതമായ ഒരു വീടാണ് താല്പര്യം.’ ആളുകള്‍ ഇതിനെപ്പറ്റി ഇങ്ങനെ ചോദിക്കുന്നത് ബുദ്ധിമുട്ടുണ്ടാക്കുകയാണ്.തമന്ന വ്യക്തമാക്കി . ഇങ്ങനെ പ്രചാരണം കണ്ടതിന് ശേഷം സ്കൂളില്‍ പഠിപ്പിച്ച ഒരു ടീച്ചര്‍ തമന്നയ്ക്ക് അയച്ചുകൊടുക്കുകയായിരുന്നു.
tamannah- sindhi religion-asks
