Malayalam
ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്‌നേഹ ചുംബനം നല്‍കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും!
ചക്കിയെയും കിച്ചുവിനെയും കെട്ടിപിടിച്ച് സ്‌നേഹ ചുംബനം നല്‍കി അനുഗ്രഹിച്ച് സുരേഷ് ഗോപി; പുലര്‍ച്ചെ തന്നെ ഗുരുവായൂര്‍ ക്ഷേത്രത്തിലെത്തി നടനും രാധികയും!
ഇന്ന് പുലര്‍ച്ചെയായിരുന്നു ജയറാമിന്റെയും പാര്‍വതിയുടെയും മകള്‍ മാളവിക എന്ന ചക്കി വിവാഹിതയായത്. ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വെച്ച് അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തിലായിരുന്നു താരപുത്രിയുടെ വിവാഹം. തമിഴ് സ്‌റ്റൈലില്‍ ചുവന്ന പട്ടുസാരി ചുറ്റിയാണ് മാളവിക താലികെട്ടിന് എത്തിയത്.
കസവ് മുണ്ടും മേല്‍മുണ്ടുമായിരുന്നു നവനീതിന്റെ വേഷം. ഇരുവരുടെയും വിവാഹ നിശ്ചയവും സേവ് ദ ഡേറ്റ് ഷൂട്ടും സോഷ്യല്‍ മീഡിയ ഏറ്റെടുത്തിരിരുന്നു. മക്കളുടെ ആഗ്രഹപ്രകാരമാണ് വിവാഹം നടത്താന്‍ പോകുന്നതെന്നും എന്നാല്‍ പരമ്പരാഗത രീതിയില്‍ തന്നെയാണ് വിവാഹമെന്നും ജയറാം പറഞ്ഞിരുന്നു.
ഇപ്പോഴിതാ ചക്കിയെ കാണാന്‍ എത്തുന്ന സുരേഷ് ഗോപിയുടെയും രാധികയുടെയും വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്. വിവാഹം കഴിഞ്ഞുടന്‍ തന്നെ ചക്കിയെയും നവനീതിനെയും അനുഗ്രഹിക്കുകയും കെട്ടിപിടിച്ച് സ്‌നേഹ ചുംബനം നല്‍കുകയും ചെയ്യുന്ന സുരേഷ് ഗോപിയുടെയും രാധികയും വീഡിയോ ഇപ്പോള്‍ വൈറലാണ്.
സുരേഷ് ഗോപിയുടെ മകളെ പോലെ തന്നെ പ്രിയപ്പെട്ടതാണ് തന്റെ അടുത്ത സുഹൃത്തായ ജയറാമിന്റെ മകള്‍ മാളവികയും. കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് നടന്ന ഭാഗ്യയുടെ വിവാഹത്തിന് ജയറാമും കുടുംബസമേതം തന്നെയാണ് എത്തിയിരുന്നത്. ഇന്ന് തൃശൂരില്‍ വച്ച് വിവാഹവിരുന്നും സംഘടിപ്പിച്ചിരിക്കുകയാണ്. കൂടുതല്‍ താരങ്ങള്‍ വിരുന്നിന് പങ്കെടുക്കുമെന്നാണ് വിവരം.
തികച്ചും വ്യത്യസ്തമായ രീതിയിലാണ് ഇവരുടെ വിവാഹം ഗുരുവായൂരില്‍ വെച്ച് നടന്നത്. പരമ്പരാഗത ബ്രാഹ്മണ ഹിന്ദു തമിഴ് രീതിയിലായിരുന്നു ചടങ്ങുകള്‍. മാളവികയെ ഒരുക്കുന്ന വീഡിയോ മേക്കപ്പ് ആര്‍ട്ടിസ്റ്റ് വികാസ് ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചിട്ടുണ്ട്. നെറ്റിച്ചുട്ടിയും മൂക്കുത്തിയുമണിഞ്ഞ്, മുല്ലപ്പൂവും ചൂടി അതീവസുന്ദരിയായിട്ടാണ് വധു മണ്ഡപത്തിലെത്തിയത്. ഹെവി ചോക്കറും അതിന് യോജിക്കുന്ന കമ്മലും വളയുമാണ് ആഭരണങ്ങളായി അണിഞ്ഞത്. മിഞ്ചിയും വിരല്‍ വരെ കോര്‍ത്തുവെച്ച വലിയ പാദസരവും അരപ്പട്ടയും വ്യത്യസ്തത നല്‍കി.
ജയറാമാണ് ചക്കിയെ കല്യാണ മണ്ഡപത്തിലേക്ക് കൈപിടിച്ച് കൊണ്ട് പോകുന്നത്. ശേഷം പിതാവിന്റെ മടിയില്‍ മാളവികയെ ഇരുത്തിയതിന് ശേഷമാണ് താലിക്കെട്ടിയത്. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ സന്തോഷിക്കുന്ന നിമിഷമാണിതെന്നാണ് മകളുടെ വിവാഹത്തിന് ശേഷം ജയറാം പറഞ്ഞത്. വാക്കുകളിലൂടെ തന്റെ വികാരം പറഞ്ഞറിയിക്കാന്‍ സാധിക്കില്ല.
32 വര്‍ഷം മുന്‍പ് താനും പാര്‍വതിയും ഇവിടെ വെച്ചാണ് വിവാഹിതരായത്. ഇപ്പോള്‍ മകളുടെ വിവാഹവും അവിടെ വെച്ച് നടത്താന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്നും നടന്‍ പറഞ്ഞു. മാളവികയെ കൈപിടിച്ചേല്‍പ്പിക്കവേ കണ്ണീരണിഞ്ഞ് നില്‍ക്കുന്ന ജയറാമിന്റെ വീഡിയോയും ശ്രദ്ധിക്കപ്പെട്ടിരുന്നു. കരയല്ലേ അപ്പാ…എന്ന് മാളവിക പറയുന്നതും വീഡിയോയിലുണ്ട്.
ചക്കിയുടെ വിവാഹത്തില്‍ സഹോദരനും നടനുമായ കാളിദാസ് ജയറാമും ശ്രദ്ധേയനായി. ചുവപ്പ് നിറമുള്ള ഷര്‍ട്ടും മുണ്ടുമായിരുന്നു കാളിദാസിന്റെ വേഷം. തന്റെ പ്രതിശ്രുത വധുവിന്റെ കൈയ്യും പിടിച്ചായിരുന്നു നടന്‍ വിവാഹവേദിയിലേക്ക് എത്തിയത്.
സഹോദരിയുടെ വിവാഹത്തെ പറ്റി പറയാന്‍ ഒന്നുമില്ലെന്നും ഭയങ്കര ഇമോഷണലായിട്ടുള്ള നിമിഷമാണിത്. വളരെ സന്തോഷമുണ്ട്. ഇത്രയും ചെറിയ ആളായിരുന്ന അവളിന്ന് കല്യാണം കഴിച്ച് പോവുകയാണെന്നും കാളിദാസ് പറയുന്നു. സന്തോഷം കൊണ്ട് വാക്കുകള്‍ കിട്ടുന്നുണ്ടായിരുന്നില്ല താരത്തിന്.
പാലക്കാട് സ്വദേശിയും യുകെ യില്‍ ചാറ്റേര്‍ഡ് അക്കൗണ്ടന്റുമായ നവനീത് ഗിരീഷാണ് മാളവികയുടെ വരന്‍. പാലക്കാടുകാരാണ് നവനീതിന്റെ ഫാമിലി. നവനീത് ജനിച്ച് വളര്‍ന്നത് എല്ലാം ബുഡാപ്പെസ് എന്ന സ്ഥലത്താണ്.
അതിനുശേഷം പഠിച്ചത് ഇംഗ്ലണ്ടില്‍ മാഞ്ചസ്റ്റര്‍ എന്ന സ്ഥലത്തും. ഇപ്പോള്‍ ചാര്‍ട്ടേഡ് അക്കൗണ്ടന്റായിട്ടും സൈബര്‍ വിങ്ങിന്റെ സെക്യൂറിറ്റി വിങ് ഹെഡായും വര്‍ക്ക് ചെയ്യുകയാണ്. താന്‍ നവനീതിനെ കിച്ചുവെന്നാണ് വിളിക്കുന്നതെന്നും ജയറാം അടുത്തിടെയൊരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു.
