ഹോ എന്തൊരു മനുഷ്യനാ! മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയെ തുറിച്ചു നോക്കി സുപ്രിയ
സോഷ്യൽ മീഡിയയിലെ വീരന്മാരാണ് ട്രോളന്മാർ. ഇവർക്ക് മലയാള സിനിമയിൽ ഏറ്റവും ഇഷ്ടമുള്ള നടനാണ് പൃഥിവിരാജ്. പൃഥ്വിരാജുമായി ബന്ധപ്പെട്ട ഭൂരിഭാഗം കാര്യങ്ങളും ഇവർ ട്രോളുകളാക്കാറുണ്ട്. നടന്റെ അഭിനയത്തെയും സംവിധാന മികവിനെയും പ്രശംസിക്കുന്നതോടൊപ്പം അദ്ദേഹത്തെ വളരെ രസകരമായി ട്രോളാനുമുള്ള കൗതുകം ഇവർക്കുണ്ട് . ഇവരുടെ ട്രോളുകളെല്ലാം തന്നെ പൃഥ്വിയും സുപ്രിയയും അവരുടെ പേജിലൂടെ തന്നെ ഷെയര്‍ ചെയ്യാറുമുണ്ട്.
അതിനെ പ്രശംസിക്കാറുമുണ്ട്. ഇപ്പോൾ പൃഥ്വിയുടെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ ആണ് സോഷ്യല്‍ മീഡിയയില്‍ തരംഗം. കോമഡിയില്‍ തീര്‍ത്ത ഡയലോഗും, ചിരിപ്പിക്കുന്ന ചിത്രങ്ങളും ഉള്‍പ്പെടുത്തിയ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ നൊടിയിടയിൽ വൈറലായി മാറിയിരിക്കുകയാണ്. പൃഥ്വിയുടെ ആടി സെയില്‍ ട്രോളുകള്‍ കണ്ട് സാക്ഷാല്‍ സുപ്രിയ വരെ ട്രോളന്മാരെ വാഴ്ത്തി രംഗത്തെത്തിയിരിക്കുകയാണ്. പൃഥ്വിരാജിന്റെ ആടിസെയില്‍ പരസ്യത്തിന്റെ ട്രോള്‍ കണ്ട് ചിരിച്ച് ഒരുവഴിക്കായെന്നാണ് സുപ്രിയയുടെ ഇന്‍സ്റ്റ പോസ്റ്റില്‍ പറയുന്നത്.
മകളുടെ പിടിഎ മീറ്റിംഗ് പൊളിച്ച പൃഥ്വിയും അത് കണ്ട് തലയില്‍ കൈവയ്ക്കുന്ന സുപ്രിയയുമാണ് ട്രോളിലെ കഥാപാത്രങ്ങള്‍. മകളുടെ പിടിഎ മീറ്റിംഗ് ഇത്ര വേഗത്തില്‍ കഴിഞ്ഞോ എന്ന് ചോദിക്കുന്ന സുപ്രിയ മറുപടി കേട്ട് തലയില്‍ കൈവയ്ക്കുകയാണ്.
ഉടന്‍ തന്നെ , ‘ഇല്ലമ്മേ മീറ്റിങ് തുടങ്ങിയപ്പോഴേക്കും അച്ഛന് ആടി സെയില്‍ ആരംഭിച്ചെന്ന് പറഞ്ഞ് എല്ലാവരെയും പറഞ്ഞയച്ചു’ എന്നായിരുന്നു ട്രോളില്‍. ഹോ ഈ മനുഷ്യനെ കൊണ്ട് തോറ്റു എന്ന ഭാവത്തിലുള്ള സുപ്രിയയുടെ നില്‍പ്പും ട്രോളന്മാര് ഉള്‍പ്പെടുത്തിയിട്ടുണ്ട്. ട്രോള്‍ ഇഷ്ടപ്പെട്ട സുപ്രിയ ഇന്‍സ്റ്റഗ്രാമിലൂടെ അത് പങ്കുവയ്ക്കുകയും ചെയ്തു. ഒപ്പം ട്രോളന്മാര്ക്ക് ആശംസ നേരുകയും ചെയ്തു.സിനിമയുടെ ഭാഗവും ,മോളുടെ സ്ക്കൂള് മീറ്റിങ്ങിന്റെ ഡയലോഗും, കല്ല്യാണ്‍ സില്‍ക്ക്സിന്റെ
പരസ്യവുമെല്ലാം നിറഞ്ഞ ട്രോള്‍ സോഷ്യല്‍ മീഡിയയില്‍ ഹിറ്റായി കഴിഞ്ഞു.
supriya menon- prithviraj- troll media-social media
