Actor
‘ജാഡ’ പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ തെറിവിളിച്ച് ശ്രീനാഥ് ഭാസി; പിന്നാലെ വിമര്‍ശനം!
‘ജാഡ’ പാട്ട് പാടുന്നതിനിടെ സ്റ്റേജില്‍ തെറിവിളിച്ച് ശ്രീനാഥ് ഭാസി; പിന്നാലെ വിമര്‍ശനം!
മലയാളി പ്രേക്ഷകര്‍ക്കേറെ സുപരിചിതനാണ് ശ്രീനാഥ്ഭാസി. ഇടയ്ക്കിടെ വിവാദങ്ങളിലും താരം ചെന്ന് പെടാറുണ്ട്. നടനെന്നതിനേക്കാളുപരി മികച്ചൊരു ഗായകന്‍ കൂടിയാണ് ശ്രീനാഥ്. ബിജിബാല്‍, റെക്‌സ് വിജയന്‍, ശേഖര്‍ മേനോന്‍ തുടങ്ങിയ സംഗീതസംവിധായകര്‍ക്കു വേണ്ടി പാടിയിട്ടുണ്ടെങ്കിലും ശ്രീനാഥ് ഭാസിയിലെ ഗായകനു തുടര്‍ച്ചയായി ഹിറ്റുകള്‍ സമ്മാനിച്ചത് സുഷിന്‍ ശ്യാം ആണ്.
അടുത്തിടെ പുറത്തിറങ്ങിയ ഫഹദ് ഫാസില്‍ ചിത്രം ആവേശത്തിലും ശ്രീനാഥ് ഭാസി ഒരു ഗാനം ആലപിച്ചിരുന്നു. സുഷിന്‍ ശ്യാം സംഗീതം നല്‍കി വിനയാക് ശശികുമാര്‍ എഴുതിയ ‘ജാഡ’ എന്നുതുടങ്ങുന്ന ഗാനമാണ് ശ്രീനാഥ് ആലപിച്ചത്. ചിത്രത്തിനൊപ്പം ഈ ഗാനവും സൂപ്പര്‍ഹിറ്റായിരുന്നു. ഇപ്പോഴിതാ ഈ പാട്ട് സ്‌റ്റേജില്‍ പാട്ട് പാടുന്നതിനിടെ തെറി വിളിച്ചിരിക്കുകയാണ് ശ്രീനാഥ് ഭാസി.
താരത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. വീഡിയോ പുറത്തുവന്നതിന് പിന്നാലെ നിരവധി പേരാണ് താരത്തിനെതിരെ വിമര്‍ശനവുമായി എത്തിയത്. തെറി വിളിച്ചിട്ടും ഇതൊക്കെ കേട്ട് കയ്യടിക്കുന്ന കാണികളെ സമ്മതിച്ചുകൊടുക്കണമെന്നാണ് വീഡിയോക്ക് താഴെ നിരവധി പേര്‍ കമന്റ് ചെയ്യുന്നത്. എന്നാല്‍ ഈ സംഭവത്തില്‍ ഇതുവരെ ശ്രീനാഥ് ഭാസി പ്രതികരണം അറിയിച്ചിട്ടില്ല.
നേരത്തെ രണ്ട് വ്യത്യസ്ത അഭിമുഖങ്ങള്‍ക്കിടെ അവതാരകയെയും അവതാരകനെയും വെര്‍ബല്‍ അബ്യൂസ് നടത്തിയതിന് താരത്തിനെതിരെ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. അതേസമയം മഞ്ഞുമ്മല്‍ ബോയ്‌സ് ആയിരുന്നു താരത്തിന്റെ ഏറ്റവും അവസാനം പുറത്തിറങ്ങിയ ചിത്രം. ചിത്രത്തില്‍ സുഭാഷ് എന്ന കഥാപാത്രമായി ഗംഭീര പ്രകടനമായിരുന്നു ശ്രീനാഥ് ഭാസി നടത്തിയത്.
2012 ല്‍ പുറത്തിറങ്ങിയ ‘ടാ തടിയാ’ എന്ന ചിത്രത്തില്‍ ശ്രീനാഥ് ഭാസി വരികളെഴുതി പാടിയ മൈ ലൗ, യു ആര്‍ മൈ പഞ്ചസാര എന്ന ഗാനത്തിലൂടെയാണ് അദ്ദേഹം പിനന്ണിഗാനത്തേയ്ക്ക് കടക്കുന്നത്. ഇപ്പോള്‍ 12 വര്‍ഷങ്ങള്‍ക്കിപ്പുറം ശ്രീനാഥ് ഭാസി എന്ന നടനെ മാത്രമല്ല പ്രേക്ഷകര്‍ ആഘോഷിക്കുന്നത്, ഭാസിയിലെ ഗായകനെയും റാപ്പറെയുമൊക്കെയാണ്.
അതേസമയം, ഗാകനെന്ന നിലയിലും ശ്രീനാഥ് ഭാസിയ്ക്ക് ആരാധകര്‍ ഏറെയാണ്. നടന്‍ ആകുന്നതിനു മുന്‍പേ ഭാസിക്കൊപ്പം സംഗീതമുണ്ട്. സുഹൃത്തുക്കള്‍ക്കൊപ്പം തുടങ്ങിയ ക്രിംസന്‍ വുഡ് ബാന്‍ഡ് ഒരുകാലത്ത് വളരെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ബാന്‍ഡിലെ വോക്കലിസ്റ്റ് ആയിരുന്നു ഭാസി. ഭാസി ആക്ടര്‍ ആകുന്നതിനു മുന്‍പേ മ്യൂസിഷന്‍ എന്ന നിലയിലാണ് പരിചയപ്പെട്ടത്. അദ്ദേഹത്തിന്റെ ശബ്ദം തനിക്ക് വളരെയിഷ്ടമാണെന്നും അധികം ഗായകരില്‍ കാണാത്ത ഒരു ടെക്‌സ്ചര്‍ ഭാസിയുടെ ശബ്ദത്തിന് ഉണ്ടെന്നും അടുത്തിടെ സുഷിന്‍ ശ്യാമും പറഞ്ഞിരുന്നു.
