Actor
സൗന്ദര്യയുടെ മരണം അവർ നേരത്തെ പ്രവചിച്ചു; ഗർഭിണിയായതിന്റെ വൈരാഗ്യം? 31 ആം വയസ്സിൽ നടിയ്ക്ക് സംഭവിച്ചത്? ; സത്യങ്ങൾ പുറത്ത്
സൗന്ദര്യയുടെ മരണം അവർ നേരത്തെ പ്രവചിച്ചു; ഗർഭിണിയായതിന്റെ വൈരാഗ്യം? 31 ആം വയസ്സിൽ നടിയ്ക്ക് സംഭവിച്ചത്? ; സത്യങ്ങൾ പുറത്ത്
നടി സൗന്ദര്യയുടെ മരണം സിനിമ ലോകം ഞെട്ടലോടെയാണ് ഉൾകൊള്ളാനും ആളുകൾക്ക് പ്രയാസമായിരുന്നു. മോഹൻലാലിന്റേയും ജയറാമിന്റെയും നായികയായി സൗന്ദര്യയെ മലയാളികൾക്കും പരിജയമായിരുന്നു. 2004 ഏപ്രിൽ 17 നാണ് സൗന്ദര്യ മരണപ്പെടുന്നത്. തിരഞ്ഞെടുപ്പ് പ്രചരണത്തിനായി പുറപ്പെട്ട സൗന്ദര്യയുടെ ഹെലികോപ്റ്റർ അപകടത്തിൽ പെടുകയും താരം മരണപ്പെടുകയുമായിരുന്നു.
മരിക്കുമ്പോൾ വെറും 31 വയസ് മാത്രമായിരുന്നു സൗന്ദര്യയുടെ പ്രായം. തന്റെ കരിയറിന്റെ പീക്കിലൂടെ കടന്നു പോകുമ്പോഴാണ് സൗന്ദര്യ മരണപ്പെടുന്നത്. തമിഴ്, തെലുങ്ക്, കന്നഡ, മലയാളം, ഹിന്ദി ഭാഷകളിലെല്ലാം സാന്നിധ്യം അറിയിക്കാൻ സൗന്ദര്യയ്ക്ക് സാധിച്ചിരുന്നു. 2003 ലാണ് സൗന്ദര്യ വിവാഹം കഴിക്കുന്നത്.
അതേസമയം സൗന്ദര്യയെ കുറിച്ച് ഇപ്പോൾ നിരവത്തി വാർത്തകളാണ് പുറത്ത് വരുന്നത്. നേരത്തെ തന്നെ സൗന്ദര്യയുടെ മരണം ജോത്സ്യന്‍ പ്രവചിച്ചതായി നടിയുടെ അച്ഛന്‍ സത്യനാരായണന്‍ പറഞ്ഞിരുന്നു. മാത്രമല്ല ജാതകപ്രകാരം സൗന്ദര്യയുടെ മരണം ചെറു പ്രായത്തില്‍ സംഭവിക്കും എന്നായിരുന്നുവത്രെ.
എന്നാൽ ഇപ്പോള്‍ പുറത്ത് വരുന്ന വാർത്തകൾ അനുസരിച്ച്, സ്വത്ത് തര്‍ക്കത്തിന്റെ പേരില്‍ മോഹന്‍ ബാബു സൗന്ദര്യയെയും സഹോദരനെയും മനപൂര്‍വ്വം കൊലപ്പെടുത്തുകയായിരുന്നു എന്നൊക്കെയാണ് പുറത്തുവരുന്നത്. സ്വത്തു തർക്കങ്ങൾ ഇവരുടെ കുടുംബത്തിൽ ഉണ്ടായിരുന്നു. ഇത് പ്രകാരം സ്വത്ത് കുട്ടികൾക്ക് പോകാതിരിക്കാൻ ഗർഭിണി ആണെന്നറിഞ്ഞ് കൊലപ്പെടുത്തിയതാണോ എന്നാണ് ആരാധകരിൽ ഉയരുന്ന സംശയം.
പൊന്നുമണി എന്ന ചിത്രത്തിലൂടെ ഉദയകുമാറായിരുന്നു ഈ താരത്തെ സിനിമാലോകത്തിന് പരിചയപ്പെടുത്തിയത്. നേരത്തെ തന്റെ പുതിയ സിനിമയുടെ ഓഡിയോ ലോഞ്ച് നടക്കുന്നതിനിടയിലായിരുന്നു ഉദയകുമാർ സൗന്ദര്യയുമായുള്ള സൗഹൃത്തെക്കുറിച്ച് തുറന്നുപറഞ്ഞത്. അണ്ണായെന്നായിരുന്നു തന്നെ സൗന്ദര്യ തന്നെ വിളിച്ചിരുന്നത്. ഈ വിളി കേട്ടപ്പോള്‍ ആദ്യം താന്‍ അസ്വസ്ഥനായിരുന്നുവെന്ന് അദ്ദേഹം ഓര്‍ത്തെടുക്കുന്നു. ശരിക്കും സഹോദരനായി കാണുന്നതിനാലാണ് ആ വിളിയെന്ന് മനസ്സിലാക്കിയതോടെ താന്‍ സന്തോഷിക്കുകയായിരുന്നു.
ജീവിതത്തിലെ പ്രധാനപ്പെട്ട വിശേഷങ്ങളിലെല്ലാം അവള്‍ തന്നെ വിളിച്ചിരുന്നുവെന്ന് അദ്ദേഹം പറയുന്നു. പൊന്നുമണിക്ക് ശേഷം ചിരഞ്ജീവിക്കൊപ്പമുള്ള സിനിമയിലായിരുന്നു താരം അഭിനയിച്ചത്. ഇതിന് ശേഷമാണ് സൗന്ദര്യ വലിയ താരമായി മാറിയത്. അവലുടെ വീടിന്റെ ഗൃഹപ്രവേശനത്തിനും അവളുടെ വിവാഹത്തിലുമൊക്കെ പങ്കെടുക്കാനായി തന്നെ വിളിച്ചിരുന്നു. നിര്‍ഭാഗ്യവശാല്‍ അതിലൊന്നും പങ്കെടുക്കാന്‍ തനിക്ക് കഴിഞ്ഞിരുന്നില്ലെന്നും അദ്ദേഹം പറയുന്നു.
ചന്ദ്രമുഖിയുടെ കന്നഡ പതിപ്പില്‍ സൗന്ദര്യ അഭിനയിച്ചിരുന്നു. ഇതായിരിക്കും തന്‍രെ അവസാനത്തെ സിനിമയെന്നായിരുന്നു അന്നവള്‍ പറഞ്ഞത്. ഇനി അഭിനയിക്കുന്നില്ലെന്നും രണ്ട് മാസം ഗര്‍ഭിണിയാണ് താനെന്നുമായിരുന്നു അന്നവള്‍ പറഞ്ഞത്. താനും ഭാര്യയുമായി ഒരുമണിക്കൂറോളം സമയം സംസാരിച്ചിരുന്നു. അത് കഴിഞ്ഞ് പിറ്റേദിവസമാണ് അവളുടെ വിയോഗത്തെക്കുറിച്ച് അറിഞ്ഞത്.അവള്‍ക്ക് അന്ത്യയാത്ര നല്‍കുന്നതിനായാണ് താന്‍ ആദ്യമായി ആ വീട്ടിലേക്ക് പോയത്. തനിക്കൊപ്പം നില്‍ക്കുന്ന അവളുടെ ഫോട്ടോ അവിടെയുണ്ടായിരുന്നു. അത് കണ്ടതോടെ വല്ലാതെ സങ്കടം വന്നിരുന്നുവെന്നും അദ്ദേഹം പറയുന്നു. സിനിമ ഒരു കുടുംബ പോലെയായാണ് താന്‍ കരുതുന്നതെന്നുമായിരുന്നു ഉദയകുമാര്‍ പറഞ്ഞത്.
അതേസമയം 22 വർഷങ്ങൾക്ക് ശേഷം സൗന്ദര്യ വാർത്തകളിൽ നിറം നേടുകയാണ്. വീണ്ടും ചർച്ചകളിൽ നിറയുകയാണ്. സൗന്ദര്യയുടെ മരണവുമായി ബന്ധപ്പെട്ട പുതിയ ആരോപണങ്ങളാണ് വിവാദത്തിന് വഴിയൊരുക്കിയിരിക്കുന്നത്. രണ്ട് പതിറ്റാണ്ടിന് ശേഷം സൗന്ദര്യയുടെ മരണത്തിന് ഉത്തരവാദിയായി തെലുങ്ക് താരം മോഹൻ ബാബുവിന്റെ പേരാണ് ആരോപിക്കപ്പെടുന്നത്. സാമൂഹിക പ്രവർത്തകനായ ചിട്ടിമല്ലുവാണ് മോഹൻ ബാബുവിനെതിരെ പരാതിയുമായി രംഗത്തെത്തിയിരിക്കുന്നത്. ആന്ധ്രയിലെ ഖമ്മം ജില്ല പൊലീസ് മേധാവിയ്ക്കാണ് സാമൂഹിക പ്രവർത്തകൻ പരാതി നൽകിയിരിക്കുന്നത്.
സൗന്ദര്യയുടേത് അപകട മരണമല്ലെന്നും കൊലപാതകമാണെന്നുമാണ് പരാതിയിൽ പറയുന്നത്. സൗന്ദര്യയുടെ ശംസാബാദിലെ ആറ് ഏക്കർ ഭൂമി വിൽക്കാൻ മഹേഷ് ബാബു സമ്മർദ്ദം ചെലുത്തിയിരുന്നു. എന്നാൽ സൗന്ദര്യയും സഹോദരനും വിൽക്കാൻ ഒരുക്കമായില്ല. സൗന്ദര്യയുടെ മരണ ശേഷം ഈ സ്ഥലം മോഹൻ ബാബു കരസ്ഥമാക്കിയെന്നാണ് പതായിൽ പറയുന്നത്. അതേസമയം പരാതിയിൽ കേസ് രജിസ്റ്റർ ചെയ്തിട്ടില്ല. മോഹൻ ബാബുവും പരാതിയോട് പ്രതികരിച്ചിട്ടില്ല.
