Connect with us

മകൾ വിവാഹിതയാകുന്ന കാര്യം അറിഞ്ഞില്ല, വിവാഹത്തിന് ക്ഷണിച്ചാൽ പോകും; പൊട്ടിത്തെറിച്ച് സൊനാക്ഷി സിൻഹയുടെ പിതാവ്

Bollywood

മകൾ വിവാഹിതയാകുന്ന കാര്യം അറിഞ്ഞില്ല, വിവാഹത്തിന് ക്ഷണിച്ചാൽ പോകും; പൊട്ടിത്തെറിച്ച് സൊനാക്ഷി സിൻഹയുടെ പിതാവ്

മകൾ വിവാഹിതയാകുന്ന കാര്യം അറിഞ്ഞില്ല, വിവാഹത്തിന് ക്ഷണിച്ചാൽ പോകും; പൊട്ടിത്തെറിച്ച് സൊനാക്ഷി സിൻഹയുടെ പിതാവ്

സൊനാക്ഷി സിൻഹയും കാമുകനും നടനുമായ സഹീർ ഇഖ്ബാലുമായുള്ള വിവാഹവും പ്രണയവും ചർച്ചയാകുകയാണ്. കഴിഞ്ഞ ദിവസമാണ് ബോളിവുഡ് താരം സൊനാക്ഷി സിൻഹയുടെയ വിവാഹ വാർത്ത പുറത്തു വന്നത്. എന്നാൽ ഇതിന് പിന്നാലെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് പിതാവ് ശത്രുഘ്നൻ സിൻഹ. മകൾ വിവാഹിതയാകുന്ന കാര്യം തനിക്ക് അറിയില്ലെന്നും തന്നോട് ഒന്നും പറഞ്ഞിട്ടില്ലെന്നും നടനും തൃണൂൽ എംപിയുമായ സിൻഹ മാധ്യമങ്ങളോട് വ്യക്തമാക്കി.

എല്ലാവരും മകളുടെ വിവാഹത്തെ കുറിച്ച് എന്നോട് ചോദിക്കുന്നുണ്ടെന്നും എന്നാൽ മാധ്യമങ്ങളിലൂടെയാണ് താൻ വിവരം അറിയുന്നതെന്നും അദ്ദേഹം പ്രതികരിച്ചു. ഇക്കാലത്ത് മാതാപിതാക്കളുടെ അനുമതി കുട്ടികൾക്ക് ആവശ്യമില്ല. മാധ്യമങ്ങളിലൂടെയാണ് താനും വിവരം അറിയുന്നത്. നിങ്ങൾക്ക് എന്താണോ അറിയുന്നത് അത്ര മാത്രമേ ഇക്കാര്യത്തിൽ തനിക്കും അറിയൂ. വിവാഹം ക്ഷണിച്ചാൽ താനും ഭാര്യയും പോകുമെന്നും ദമ്പതികളെ അനുഗ്രഹിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

സൊനാക്ഷി സിൻഹയും സഹീർ ഇഖ്ബാലുമായുള്ള പ്രണയം നേരത്തെ തന്നെ വാർത്തയായിരുന്നു. 2023 മുതൽ ഒന്നിച്ച് കഴിയുകയാണ് ഇരുവരും. താരങ്ങൾ ജൂൺ 23ന് വിവാഹിതരാകുമെന്നായിരുന്നു വിവരം. ജൂഹുവിലെ ഇരുവരുടെയും വസതികളിൽ 22ന് ആഘോഷങ്ങൾ സംഘടിപ്പിച്ചിട്ടുണ്ട്.

Continue Reading
You may also like...

More in Bollywood

Trending

Recent

To Top