റിയാലിറ്റി ഷോയിലൂടെ തുടക്കം കുറിച്ച് മലയാളികളുടെ പ്രിയ ഗായികയാവുകയായിരുന്നു അമൃത സുരേഷ്. പിന്നീട് നിരവധി സ്റ്റേജ് ഷോകൾ, സ്വന്തമായ യൂ ട്യൂബ് ചാനൽ, അങ്ങിനെ തിരക്കിൻറെ ലോകത്താണ് താരം.
സഹോദരി അഭിരാമിയ്ക്ക് ഒപ്പം ചേർന്ന് അമൃത ആരംഭിച്ച അമൃതം ഗമയ എന്ന മ്യൂസിക് ബാൻഡ് ഏറെ ശ്രദ്ധ നേടിയിരുന്നു. ഇതിനുപിന്നാലെയാണ് ഇരുവരുടെയും ബിഗ് ബോസ് എൻട്രി.
സോഷ്യല്‍ മീഡിയയിൽ സജീവമാണ് അമൃത. താരം പങ്കുവെയ്ക്കുന്ന വിശേഷങ്ങള്‍ എല്ലാം പെട്ടെന്ന് തന്നെ വൈറലാകാറുണ്ട്. കഴിഞ്ഞ ദിവസം അമൃത പങ്കുവെച്ച ഒരു പോസ്റ്റാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ ശ്രദ്ധ നേടുന്നത്
‘തെറ്റ് ആദ്യമായി ചെയ്യുമ്പോള്‍ അത് തെറ്റല്ല, അനുഭവമാണ്. അതേ തെറ്റ് ആവര്‍ത്തിക്കുമ്പോളാണ് അത് ശരിയായ ഒരു തെറ്റായി മാറുന്നതെന്നായിരുന്നു അമൃത കുറിച്ചത്. നിരവധി പേരാണ് പോസ്റ്റിന് കീഴില്‍ കമന്റുകളുമായെത്തിയത്.
അനുഭവം നല്ലതാണെങ്കില്‍ അത് തെറ്റായിട്ട് തോന്നുമോ, തെറ്റാണെങ്കില്‍ നമ്മള് അത് റിപീറ്റ് ചെയ്യില്ലേയെന്നായിരുന്നു ഒരാളുടെ ചോദ്യം.
തെറ്റാണെന്ന് അറിഞ്ഞ് അത് ചെയ്താല്‍ തെറ്റാണ് എന്നാല്‍ തെറ്റാണെന്നറിയാതെ ചെയ്താല്‍ തെറ്റല്ലെന്നായിരുന്നു വേറൊരാളുടെ കമന്റ്. തെറ്റ് ചെയ്യാത്തവരായി ആരുമില്ലല്ലോ ഗോപൂയെന്ന കമന്റും പോസ്റ്റിന് കീഴിലുണ്ട്.
അമൃതം ഗമയ യൂട്യൂബ് ചാനലുമായും സജീവമാണ് അമൃത. അമൃതയുടെ മകളായ പാപ്പുവും വ്ലോഗുമായി എത്താറുണ്ട്. അമ്മൂമ്മയ്ക്കൊപ്പമായാണ് പാപ്പു വീഡിയോ ചെയ്യാറുള്ളത്. അമ്മയെപ്പോലെ തന്നെ മകളുടെ വിശേഷങ്ങളും പെട്ടെന്ന് തന്നെ ശ്രദ്ധ നേടാറുണ്ട്.
ഡബ്ബിംഗ് ആർട്ടിസ്റ്റ് എന്ന നലയിലും നടിയെന്ന നിലയിലും മലയാളികൾക്ക് സുപരിചിതയാണ് ഭാഗ്യലക്ഷ്മി. സോഷ്യൽ മീഡിയയിൽ താരത്തിന്റെ വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി...
മിനിസ്ക്രീൻ പ്രേക്ഷകർക്കേറെ പ്രിയങ്കരനായിരുന്നു കൊല്ലം സുധി. കഴിഞ്ഞ വർഷം ജൂണിലായിരുന്നു കാർ അപകടത്തിൽപ്പെട്ട് കൊല്ലം സുധി മരണപ്പെടുന്നത്. ഭാര്യയെയും രണ്ട് മക്കളെയും...