Malayalam
മീര ജാസ്മിന്റെ വീട്ടിലെ വിവാഹത്തിൽ തിളങ്ങി ദിലീപ്, കാവ്യയെ അന്വേഷിച്ച് ആരാധകർ
മീര ജാസ്മിന്റെ വീട്ടിലെ വിവാഹത്തിൽ തിളങ്ങി ദിലീപ്, കാവ്യയെ അന്വേഷിച്ച് ആരാധകർ
എല്ലാ കാലത്തും മലയാളികള്‍ക്ക് ഏറ്റവും പ്രിയങ്കരിയായി മാറിയ നടിയാണ് മീര ജാസ്മിന്‍. മികച്ച നടിക്കുള്ള ദേശീയപുരസ്‌കാരം അടക്കം നേടിയിട്ടുള്ള മീര കഴിഞ്ഞ കുറേ വര്‍ഷങ്ങളായി സിനിമയില്‍ നിന്ന് മാറിനില്‍ക്കുകയായിരുന്നു. സത്യന്‍ അന്തിക്കാടിൻറെ മകൾ എന്ന ചിത്രത്തിലൂടെ മലയാള സിനിമയിലേക്ക് മീര ജാസ്മിന്‍ ഒരു തിരിച്ചുവരവ് നടത്തുകയും ചെയ്തു. സോഷ്യൽ മീഡിയയിൽ സജീവമായ നടി ചിത്രങ്ങളും പങ്കിടാറുണ്ട്
ഇപ്പോഴിതാ മീരയുടെ സഹോദരി ജെനി സൂസന്റെ മകളുടെ വിവാഹവേദിയിൽ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യൽ മീഡിയയുടെ ശ്രദ്ധ കേവരുന്നത്. ജെനി സൂസന്റെ മകൾ മിഷല്ലെ ബിജോയും ബോബിനും തമ്മിലുള്ള വിവാഹത്തിന്റെ റിസപ്ഷൻ കഴിഞ്ഞ ദിവസം കൊച്ചിയിലെ സ്വകാര്യ ഹോട്ടലിൽ വച്ചു നടന്നു. മീരയുടെ കുടുംബത്തിന്റെ സന്തോഷത്തിൽ പങ്കുചേരാനും വധൂവരന്മാർക്ക് ആശംസ അർപ്പിക്കാനുമായി നടൻ ദിലീപും എത്തിയിരുന്നു.
മീരയെ പോലെ തന്നെ അഭിനയരംഗത്ത് സജീവമായിരുന്നു ജെനിയും ഏതാനും ടെലിവിഷന്‍ സീരിയലുകളിലും റോഷൻ ആൻഡ്രൂസ് സംവിധാനം ചെയ്ത ‘സ്കൂൾ ബസ്’ എന്ന ചിത്രത്തിലും ജെനി അഭിനയിച്ചിട്ടുണ്ട്.
