Malayalam
അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകളുണ്ടത്രേ! അനശ്വര രാജന് പിന്തുണയുമായി റിമയുടെ സ്വിം സ്യൂട്ട് ചിത്രം…
അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകളുണ്ടത്രേ! അനശ്വര രാജന് പിന്തുണയുമായി റിമയുടെ സ്വിം സ്യൂട്ട് ചിത്രം…

പിറന്നാൾ ആഘോഷിച്ചതിനു പിന്നാലെ തൻ്റെ ഇൻസ്റ്റഗ്രാം അക്കൗണ്ടിൽ പോസ്റ്റ് ചെയ്ത ചിത്രത്തിനു ലഭിച്ച സദാചാര കമൻ്റുകൾക്ക് മറുപടി നൽകിയ അനശ്വര രാജന് പിന്തുണയുമായി റിമ കല്ലിങ്കൽ. അദ്ഭുതം അദ്ഭുതം… സ്ത്രീകൾക്ക് കാലുകളുണ്ടത്രേ!!’ എന്ന കിടിലൻ അടികുറിപ്പോടെ കൂളിങ് ഗ്ലാസ് ധരിച്ച് സ്വിം സ്യൂട്ടിൽ നടന്നു വരുന്ന ചിത്രമാണ് റിമ സമൂഹമാധ്യമത്തിൽ പങ്കുവച്ചത്. സമൂഹമാധ്യമത്തിലെ സദാചാരവാദികളുടെ വായടപ്പിക്കുന്ന മറുപടി റിമ നൽകിയത്.
സദാചാര കമൻ്റുകൾക്ക് അതെ നാണയത്തിൽ മറുപടി നൽകുകയായിരുന്നു അനശ്വര
ഫോട്ടോഷൂട്ടിന്റെ ഭാഗമായി അനശ്വര രാജൻ സമൂഹമാധ്യമത്തിൽ പങ്കുവച്ച ചിത്രമാണ് ചിലരെ പ്രകോപിപ്പിച്ചത്. പതിനെട്ടു വയസു തികയാൻ കാത്തിരിയ്ക്കുകയായിരുന്നോ ഇറക്കം കുറഞ്ഞ വസ്ത്രങ്ങൾ ധരിക്കാൻ എന്നെല്ലാം പറഞ്ഞുകൊണ്ടായിരുന്നു അനശ്വരയ്ക്കെതിരെ കമന്റുകൾ നിറഞ്ഞത്.
ഏറെ വിമർശനം നേരിടേണ്ടി അതേ വസ്ത്രമിട്ട ഫോട്ടോ വീണ്ടും പങ്കുവച്ച് അനശ്വര മറുപടി പറഞ്ഞു. “ഞാൻ എന്തു ചെയ്യുന്നുവെന്നോർത്ത് നിങ്ങൾ വിഷമിക്കണ്ട. എന്റെ പ്രവർത്തികൾ നിങ്ങളെ അസ്വസ്ഥരാക്കുന്നുണ്ടെങ്കിൽ അതിനെക്കുറിച്ച് ആശങ്കപ്പെടാൻ നോക്കൂ,” എന്നായിരുന്നു അനശ്വരയുടെ മറുപടി
ഇന്ത്യ- പാക് അതിർത്തിയിൽ സംഘർഷാവസ്ഥ രൂക്ഷമായിരിക്കുകയാണ്. ഈ വേളയിൽ ജനങ്ങളുടെ മനോധൈര്യം തകർക്കുന്ന തരത്തിലുള്ള വാർത്തകളും വിവരങ്ങളും പ്രചരിപ്പിക്കരുതെന്ന് പറയുകയാണ് മേജർ...
കോവിഡ് വേളയിൽ ഒടിടിയിൽ റിലീസായ ചിത്രമായിരുന്നു ഇരുൾ. ഫഹദ് ഫാസിൽ നായകനായി എത്തിയ ചിത്രം മിസ്റ്ററി ഹൊറർ വിഭാഗത്തിൽ പെടുന്നതായിരുന്നു. ഇപ്പോഴിതാ...
പ്രേക്ഷകർക്കേറെ സുപരിചിതയാണ് നടി ശാലിനി. ബാലതാരമായി അഭിനയ രംഗത്തേക്ക് കടന്ന് വന്ന ശാലിനി പിന്നീട് മുൻനിര നായിക നടിയായി മാറി. കരിയറിലെ...
അടുത്തിടെ ദിലീപിന്റെ 150ാമത്തെ ചിത്രമായി പ്രിൻസ് ആൻഡ് ഫാമിലിയുടെ പ്രൊമോഷൻ പരിപാടികൾക്കിടെയായിരുന്നു നിർമ്മാതാവായ ലിസ്റ്റിൻ സ്റ്റീഫൻ ഒരു പ്രമുഖ നടൻ അരുതാത്ത...
മലയാളികളുടെ പ്രിയങ്കരനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകർക്ക് പ്രിയങ്കരൻ ആയിരുന്നു ദിലീപ്. എന്നാൽ ഇക്കഴിഞ്ഞ വർഷങ്ങളിൽ നടന് കാര്യമായ ഹിറ്റുകളൊന്നും...