പ്രണവ് എന്ന വ്യക്തിയോട് തനിക്ക് തോന്നിയ ബഹുമാനത്തെ കുറിച്ചുമെല്ലാം തുറന്ന് പറഞ്ഞ് നടന് അഭിഷേക് രവീന്ദ്രന്. പ്രണവിനൊപ്പം 21ാം നൂറ്റാണ്ടില്‍ അഭിനയിച്ചപ്പോഴുണ്ടായ അനുഭവമാണ് അഭിഷേക് പങ്കുവെച്ചത്.
പേഴ്സണലി എനിക്ക് ഒരുപാട് ഇഷ്ടമുള്ള ആളാണ് പ്രണവ്. പത്ത് മിനിട്ട് പ്രണവിനോട് സംസാരിച്ചാല്‍ നമ്മള് അഹങ്കാരിയാണെന്ന് തോന്നുന്ന രീതിയിലുള്ള സ്വഭാവ സവിശേഷത ഉള്ളയാളാണ് പ്രണവ്. നമ്മളെ സുഖിപ്പിക്കാനായി ഒന്നും പറയാത്ത നമ്മള് സുഖിപ്പിച്ചു പറഞ്ഞാല്‍ അത് കേള്‍ക്കാന്‍ തയ്യാറല്ലാത്ത ആളാണ് പ്രണവ്. എന്നെ സംബന്ധിച്ച് അദ്ദേഹത്തോടൊപ്പമുള്ള ഷൂട്ടിംഗ് ഒരു അനുഭവം തന്നെയായിരുന്നു.
നമുക്ക് അറിയാത്ത ഒരു പ്രണവുണ്ട്. നമ്മള് ഷൈ ആയിട്ടുള്ള ഒരു പ്രണവിനെ കണ്ടിട്ടുണ്ട്. ലാല്‍ സാറിന്റെ മകന് എന്നുള്ളതു കൊണ്ട് ഒന്നു പതുങ്ങിയിരിക്കുന്നതാണ്. നമ്മള് ശ്രദ്ധിക്കാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നത് നമുക്ക് മനസ്സിലാകും. നമ്മള് മലയാളികള്‍ ഭയങ്കര ബുദ്ധിയുള്ളവരാണല്ലോ.
നമ്മള് കാണാന്‍ വേണ്ടി ഒരാള്‍ ഒരു കാര്യം ചെയ്യുന്നതും അയാള്‍ അറിഞ്ഞു ചെയ്യുന്നതും തമ്മില്‍ ഭയങ്കര വ്യത്യാസം ഉണ്ട്. അത്തരത്തിലുള്ള ഒരു പാട് സന്ദര്‍ഭങ്ങളില്‍ എനിക്ക് അദ്ദേഹത്തോട് ബഹുമാനം തോന്നിയിട്ടുണ്ട്, അഭിഷേക് പറഞ്ഞു.
ഫെഫ്ക റൈറ്റേഴ്സ് യൂണിയൻ്റെ അടുത്ത മൂന്നുവർഷത്തേക്കുള്ള പ്രസിഡന്റായി വീണ്ടും ബാലചന്ദ്രൻ ചുള്ളിക്കാട് തിരഞ്ഞെടുക്കപ്പെട്ടു. ബെന്നി പി. നായരമ്പലമാണ് ജനറൽ സെക്രട്ടറി. സിബി...
ദിലീപ് ചിത്രത്തിന്റെ പ്രൊമോഷൻ പരിപാടികൾക്കിടെ, നിർമാതാവ് ലിസ്റ്റിൻ സ്റ്റീഫൻ പറഞ്ഞ വാക്കുകള്‍ വൈറലായിരുന്നു. മലയാളസിനിമയിൽ വന്നിട്ട് പത്ത് പതിനഞ്ച് വർഷമായി. കുറെയധികം...