Connect with us

‘ഇരട്ടക്കുട്ടികളുടെ അച്ഛനായി ആൺകുട്ടികളാണ്’; നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ സജി സുരേന്ദ്രൻ

Social Media

നീണ്ട കാലത്തെ കാത്തിരിപ്പിനൊടുവിൽ അച്ഛനായതിന്റെ സന്തോഷം പങ്കുവച്ച് സംവിധായകൻ സജി സുരേന്ദ്രൻ. ഇരട്ട കുട്ടികൾ ആണ് ജനിച്ചത്. രണ്ട് ആണ്‍കുട്ടികളാണ്.

‘Sometimes Miracles come in pairs…ഇരട്ടക്കുട്ടികളുടെ അച്ഛനായി. ആൺകുട്ടികളാണ്. ദൈവത്തിനു നന്ദി.’ കുഞ്ഞു കാൽപ്പാദങ്ങളുടെ ചിത്രം പങ്കുവച്ച് സജി സമൂഹമാധ്യമത്തിൽ കുറിച്ചു

6 വർഷത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവരുടെ ജീവിതത്തിലേക്ക് ആദ്യത്തെ കൺമണികൾ എത്തിയിരിക്കുന്നത്. 2005– ൽ ആണ് സംഗീതയും സജിയും വിവാഹിതരാകുന്നത്. നീണ്ട നാളത്തെ പ്രണയത്തിനു ഒടുവിലായിരുന്നു ഇരുവരും വിവാഹിതരായത്. സ്‌കൂൾ കാലഘട്ടം മുതലുള്ള പ്രണയമായിരുന്നു ഇരുവരുടേതും.

“ഓരോ വാർഷികവും പ്രത്യേകത നിറഞ്ഞതാണ്. എന്നാൽ ഇന്ന്, അതിലും കൂടുതൽ സന്തോഷമാണ് നൽകുന്നത്. അച്ഛനും അമ്മയും ആവുക എന്നത് ജീവിതത്തിലെ ഏറ്റവും മനോഹരമായ കാര്യമാണ്. കൗണ്ട്‌ഡൗൺ തുടരുന്നു. എന്ന് പറഞ്ഞുകൊണ്ടാണ് സജിയുടെ സ്വന്തം സംഗുവിന് അദ്ദേഹം വിവാഹവാര്ഷിക ആശംസകൾ ഈ വർഷം നേർന്നത്.

മിനി സ്ക്രീനിൽ ശ്രദ്ധേയ പരമ്പരകളൊരുക്കിയ സജി, 2009ല്‍ ഇവര്‍ വിവാഹിതരായാല്‍ എന്ന ചിത്രത്തിലൂടെ ചലച്ചിത്രസംവിധായകനായി. മാനസം, മേഘം, ആലിപ്പഴം, മന്ദാരം, അമ്മയ്ക്കായ് തുടങ്ങിയ പരമ്പരകൾ സംവിധാനം ചെയ്തു. ഹാപ്പി ഹസ്ബന്റ്സ്, ഫോർ ഫ്രണ്ട്സ്, കുഞ്ഞളിയൻ എന്നീ ചിത്രങ്ങളിലൂടെ ചലച്ചിത്ര രംഗത്ത് സജീവമായി.ഇപ്പോൾ മനസ്സിനക്കരെ എന്ന പരമ്പരയിൽ സംവിധായകൻ ആയി പ്രവർത്തിക്കുകയാണ് സജി.

More in Social Media

Trending

Recent

To Top