നടി ശാലു മേനോന്റെ മേക്കോവർ ചിത്രങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. കുറച്ചുനാൾ മുമ്പ് വൈറലായ മഞ്ജു വാരിയറിന്റെ ലുക്കിനോട് സാദൃശ്യം തോന്നുന്ന ഗെറ്റപ്പിലാണ് ശാലു മേനോനും എത്തിയത്
എന്റെ പുതിയ ലുക്ക് എന്ന ക്യാപ്ഷനോടെ പങ്കുവച്ച ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നത്. കറുത്ത നിറത്തിലുള്ള ടോപ്പും മിഡിയുമണിഞ്ഞ് മഞ്ജു വാര്യരുടെ ലുക്കിലുള്ള ഹെയര്‍കട്ടും നടത്തിയാണ് ശാലു മേനോന്റെ മേക്കോവര്‍.
സമ്മിശ്ര പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിച്ചു കൊണ്ടിരിക്കുന്നത്. നല്ല പ്രതികരണങ്ങള്‍ക്കൊപ്പം വിമര്‍ശനങ്ങളും ഉയരുന്നുണ്ട്. കഷ്ടം മഞ്ജു വാര്യര്‍ ആവാനുള്ള ശ്രമമാണോ ഓരോരോ കോപ്രായങ്ങള്‍ എന്നാണ് ഒരു കമന്റ്. ഈ ലുക്ക് നല്ലതല്ല, നിങ്ങളെ സാരിയില്‍ മാത്രമാണ് ഇഷ്ടം.. സാധാരണ കേരള പെണ്‍കുട്ടി എന്നാണ് മറ്റൊരു കമന്റ്.
ഈ കമന്റിന് പുഞ്ചിരിക്കുന്ന രണ്ട് ഇമോജികളും കൈകൂപ്പുന്ന ഇമോജിയുമാണ് മറുപടിയായി ശാലു പങ്കുവച്ചിരിക്കുന്നത്. ഈ വേഷം നിങ്ങള്‍ക്ക് യോജിക്കുന്നില്ല സാരിയാണ് നല്ലത് എന്ന കമന്റിനും പുഞ്ചിരിക്കുന്ന ഇമോജികള്‍ പങ്കുവച്ച് താരം മറുപടി നല്‍കിയിട്ടുണ്ട്. അടിപൊളിയായിട്ടുണ്ട് സൂപ്പര്‍ വേഷം, അന്നും ഇന്നും പൊളിയാ എന്നിങ്ങനെയുള്ള കമന്റുകളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
ഏറെ വിവാദങ്ങൾ സൃഷ്ടിച്ചുകൊണ്ടായിരുന്നു മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത എമ്പുരാൻ എന്ന ചിത്രം തിയേറ്ററുകളിലെത്തിയത്. ചിത്രം രാഷ്ട്രീയ വിമർശനങ്ങൾക്ക് വിധേയമായതോടെ...
സിനിമയിലെത്തിയില്ലെങ്കിലും നിരവധി ആരാധകരുള്ള താരപുത്രിയാണ് മീനാക്ഷി ദിലീപ്. സോഷ്യൽ മീഡിയയിൽ തന്നെ വളരെ വൈകിയാണ് മീനാക്ഷി സജീവമാകുന്നത്. എന്നിരുന്നാലും ഇടയ്ക്കിടെ മാത്രമാണ്...
മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട നടനാണ് ഉണ്ണി മുകുന്ദൻ. നന്ദനത്തിന്റെ തമിഴ് റീമേക്ക് ചിത്രമായ സീടനിലൂടെയാണ് സിനിമയിലേയ്ക്കുള്ള ഉണ്ണിമുകുന്ദന്റെ അരങ്ങേറ്റമെങ്കിലും ഇപ്പോൾ മലയാളത്തിലാണ്...