Malayalam
എൻ്റെ ബീന ഹോസ്പിറ്റലിൽ ഞാനും അവളും അനുഭവിക്കുന്ന വേദനകൾ, കണ്ണീരോടെ മനോജ് ; ആശ്വാസ വാക്കുകളുമായി ആരാധകർ
എൻ്റെ ബീന ഹോസ്പിറ്റലിൽ ഞാനും അവളും അനുഭവിക്കുന്ന വേദനകൾ, കണ്ണീരോടെ മനോജ് ; ആശ്വാസ വാക്കുകളുമായി ആരാധകർ
മിനിസ്ക്രീൻ പ്രേക്ഷകരുടെയും, ബിഗ്സ്ക്രീൻ പ്രേക്ഷകരുടെയും പ്രിയ താരദമ്പതികളാണ് ബീന ആന്റണിയും മനോജ് കുമാറും. ഇരുവരും ഒന്നായിട്ട് പതിനെട്ട് വർഷങ്ങൾഅടുത്തിടെയാണ് പൂർത്തിയായത്.
സോഷ്യൽ മീഡിയയിലും സജീവമായ ഇരുവരും സ്വന്തമായുള്ള യൂ ട്യൂബ് ചാനലിലൂടെ വീഡിയോയുമായി ഇടയ്ക്കിടയ്ക്ക് പ്രേക്ഷർക്ക് മുമ്പിലെത്താറുണ്ട്.
ഇപ്പോഴിതാ തന്റെ പ്രിയതമക്ക് കൊവിഡ് ബാധിച്ചതിനെക്കുറിച്ച് പറഞ്ഞിരിക്കുകയാണ് മനോജ്. എൻ്റെ ബീന ഹോസ്പിറ്റലിൽ… കൊവിഡ്.. ഞാനും അവളും അനുഭവിക്കുന്ന വേദനകൾ… എന്ന ക്യാപ്ഷനോടെയാണ് മനോജ് യൂട്യൂബിൽ വീഡിയോ പങ്കിട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ തുടങ്ങും മുമ്പ് ഒരു പരമ്പരയിൽ പങ്കെടുക്കാൻ പോയപ്പോൾ അവിടെയൊരാൾക്ക് കൊവിഡ് പോസിറ്റീവായിരുന്നു. അതിനുശേഷമാണ് ബീനയ്ക്കും പോസിറ്റീവായത്. തൊണ്ടവേദനയും, ശരീരവേദനയുമായിട്ടായിരുന്നു തുടക്കം, അതിനുശേഷമാണ് പരിശോധിച്ചത്, അതോടെയാണ് പോസിറ്റീവാണെന്നറിഞ്ഞതെന്നും മനോജ് പറഞ്ഞിരിക്കുകയാണ്.
സഹോദരിക്കും കുട്ടിക്കും കുറച്ചുദിവസം മുമ്പ് പോസിറ്റീവായിരുന്നു, അവർ റൂം ക്വാറന്റൈനിൽ ഇരുന്ന് രോഗം മാറിയിരുന്നു. ബീനയും അതുപോലെ റൂം ക്വാറന്റൈനിൽ ഇരുന്ന് മാറുമെന്ന് കരുതി.
പക്ഷെ ഓക്സിമീറ്റര്‍ വെച്ച് നോക്കിയപ്പോള്‍ ഓക്സിജൻ കുറയുന്നതായി തോന്നി, ചുമയും ക്ഷീണവുമുണ്ടായിരുന്നു, ബന്ധത്തിലുള്ള ഡോക്ടര്‍ പറഞ്ഞതനുസരിച്ച് ഇഎംസി ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നും മനോജ് വീഡിയോയിൽ അറിയിച്ചിരിക്കുകയാണ്. വീഡിയോയ്ക്ക് താഴെ നിരവധി പേരാണ് ആശ്വാസ വാക്കുകളുമായി എത്തുന്നത്
