വിവാദങ്ങളുടെ ഒത്ത നടുവിലാണ് നടൻ സിദ്ദിഖ് ഇപ്പോൾ. സിദ്ദിഖിനെതിരെയുള്ള കേസും ജാമ്യവുമെല്ലാം നടന്റെ കുടുംബത്തിൽ വലിയ രീതിയിൽ ബാധിച്ചിരിക്കുകാണ്.
എന്നാൽ ഇപ്പോഴിതാ ജാമ്യം ലഭിച്ചതിനു എല്ലാ വിമർശനങ്ങൾക്കും പ്രതികരണവുമായി എത്തിയിരിക്കുകയാണ് മകൻ ഷഹീൻ സിദ്ദിഖ്.
പടച്ചവൻ പ്രാർഥന കേട്ടെന്നാണ് ഷഹീൻ സിദ്ദിഖ് ആദ്യം തന്നെ പറഞ്ഞത്. എന്നാൽ കോടതി തീരുമാനം വലിയ ആശ്വാസം നൽകുന്നതല്ലെന്നും കേസ് കോടതിയുടെ പരിഗണനയിലായതിനാൽ കൂടുതൽ സംസാരിക്കാനാകില്ലെന്നും ഷഹീൻ പ്രതികരിച്ചു.
നിലവിൽ കൂടുതൽ പ്രതികരിക്കാൻ പരിമിതകളുണ്ടെന്നും വക്കീലുമായി സംസാരിച്ചിട്ട് കൂടുതൽ കാര്യങ്ങൾ പറയുമെന്നും ഷഹീൻ കൂട്ടിച്ചേർത്തു.
അതേസമയം ജാമ്യം കിട്ടിയതിനു പിന്നാലെ സിദ്ധിക്കും കുടുംബവും താമസം മാറിയിരുന്നു. പിന്നാലെ നടനും കുടുംബത്തിനുമെതിരെ നിരവധി കഥകളാണ് പ്രചരിച്ചത്.
സിദ്ധിഖും ഭാര്യയുമായി പിരിഞ്ഞെന്നും, ഭാര്യ സീമ പിണങ്ങി വീടുവിട്ടു പോയെന്നുമാണ് വാർത്തകൾ പറന്നത്. കുടുംബത്തിനും നാട്ടുകാർക്കും മുന്നിൽ തല ഉയർത്താനാവാത്ത അവസ്ഥയിലാണെന്നും പറഞ്ഞാണ് വാർത്തകൾ പ്രചരിക്കുന്നത്.
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങാളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ നടനാണ് മുകേഷ്. നാടാകാചാര്യനായ ഒ.മാധവന്റെയും നടി വിജയകുമാരിയുടെയും മകനായി ജനിച്ച...
ബാഹുബലി എന്ന ചിത്രത്തിലൂടെ ലോകമെമ്പാടുമുള്ള സിനിമാപ്രേമികളുടെ ഇഷ്ടതാരമായി മാറിയ പാൻ ഇന്ത്യൻ താരമാണ് പ്രഭാസ്. 2022ൽ ഈശ്വർ എന്ന സിനിമായിലൂടെ അരങ്ങേറ്റം...