featured
എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വിവാഹത്തിന് പിന്നാലെ സംഭവിച്ചത്! മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷിയാസ്!!
എത്ര കാശുണ്ടെന്ന് പറഞ്ഞിട്ടും കാര്യമില്ല; വിവാഹത്തിന് പിന്നാലെ സംഭവിച്ചത്! മാസങ്ങൾക്ക് ശേഷം ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഷിയാസ്!!
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലായിരുന്നു ഷിയാസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞ് തുടങ്ങിയത്. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വന്തം പ്രയത്നത്തിലൂടെ ഷിയാസ് തന്റെ സ്ഥാനം ലൈം ലൈറ്റിൽ ഉറപ്പിച്ചത്. ആരുടേയും പിന്തുണയില്ലാതെ മോഡലിങ് രംഗത്തേക്ക് എത്തിയ പെരുമ്പാവൂരുകാരൻ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്. ബിഗ് ബോസിന് ശേഷം ഒട്ടനവധി ആരാധകരും ഷിയാസിനുണ്ട്.
ദിവസങ്ങൾക്ക് മുമ്പായിരുന്നു ഷിയാസ് വിവാഹിതനായത്. സിനിമ-ടെലിവിഷന്‍ താരങ്ങളുടെയും കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും സാനിധ്യത്തിലായിരുന്നു വിവാഹം നടന്നത്. ദീര്‍ഘകാല സുഹൃത്തായ ദര്ഫയായിരുന്നു ഷിയാസിന്റെ വധു. സ്റ്റാര്‍ മാജിക്കിലെ മിക്ക താരങ്ങളും ഷിയാസിന്റെ വിവാഹത്തില്‍ പങ്കെടുത്തിരുന്നു. പാട്ടും ഡാന്‍സും ഗെയിമുകളുമൊക്കെയായി സ്റ്റാര്‍ മാജിക്കിലെ സ്ഥിരം സാന്നിധ്യമാണ് ഷിയാസ്. തന്റെ വിവാഹം ഉമ്മയുടെ വലിയ ആഗ്രഹമാണെന്ന് ഷിയാസ് പറഞ്ഞിരുന്നു.
സന്തോഷകരമായ ജീവിതത്തിനിടയില്‍ ചില വിവാദങ്ങളും താരത്തിന്റെ പേരിലുണ്ടായി. ഷിയാസിന്റെ വിവാഹത്തോട് അനുബന്ധിച്ചായിരുന്നു ഇത്തരം ആരോപണങ്ങള്‍ ഉയര്‍ന്ന് വന്നത്. ഈ വിഷയത്തില്‍ താരം പങ്കുവെച്ച ചില കാര്യങ്ങള്‍ വൈറലാവുകയാണിപ്പോള്‍. നമ്മുടെ നാട്ടില്‍ നിയമവും മറ്റെല്ലാ പിന്തുണകളും സ്ത്രീകള്‍ക്കാണ് ലഭിക്കുന്നതെന്നാണ് ഒരു അഭിമുഖത്തില്‍ ഷിയാസ് പറഞ്ഞത്.
എത്ര പണമുള്ളവനാണെന്ന് പറഞ്ഞാല്‍ പോലും സ്ത്രീകള്‍ പരാതിയുമായി വന്നാല്‍ ജയിലില്‍ കിടക്കേണ്ടി വരുമെന്നാണ് ഉദാഹരണം സഹിതം താരമിതിനെ കുറിച്ച് സംസാരിച്ചത്. ഏത് സ്ത്രീയാണ് പരാതി കൊടുത്തതെന്ന് പോലും ഇപ്പോഴത്തെ നിയമത്തില്‍ പറയുന്നില്ല. ഏത്ര കാശൊക്കെ ഉണ്ടെന്ന് പറഞ്ഞാലും ഒരു സ്ത്രീയുടെ പരാതിയില്‍ വലിയ വലിയ കാശുള്ള നടന്മാര് പോലും ജയിലില്‍ പോയ കാലമാണിത്. എന്തൊക്കെയാണെങ്കിലും അദ്ദേഹം ജയിലില്‍ പോയില്ലേ…
അതാണ് ഇവിടുത്തെ നിയമം. ശിക്ഷ കിട്ടിയോ ഇല്ലയോ എന്നത് മാത്രമല്ല. ഒരു ദിവസമെങ്കിലും ജയിലില്‍ കിടക്കേണ്ടി വന്നിട്ടുണ്ടെങ്കില്‍, നമ്മുടെ നാട്ടില്‍ സ്ത്രീകള്‍ക്ക് വലിയ നിയമ സപ്പോര്‍ട്ട് കൊടുക്കുന്നത് കൊണ്ടാണ്. സ്ത്രീയുടെ പേര് പറയാതെ ഇര എന്നാണ് പറയുക. എന്നാല്‍ പുരുഷന്മാരുടെ പേരും ഫോട്ടോയും അഡ്രസ്സും ഹൈറ്റും വെയിറ്റുമൊക്കെ പറയും. ഇവിടെ എത്ര കള്ളക്കേസ് നടക്കുന്നുണ്ട്.
പിന്നെ ആരോപണം ഉന്നയിക്കുന്നവര്‍ എന്തുകൊണ്ടാണ് ആ സമയത്ത് തന്നെ പരാതി പറയാന്‍ പോകാതിരുന്നത്. ഇവിടെ സാധാരണ സ്ത്രീകള്‍ക്കാണ് ഏറ്റവും കൂടുതല്‍ മുന്‍ഗണന കിട്ടുന്നത്. പോലീസ് സ്്റ്റേഷനില്‍ ആണെങ്കിലും നിയമത്തില്‍ പോലും അങ്ങനെയാണ്. അല്ലാതെ സിനിമാ നടിമാര്‍ക്ക് മാത്രമായിട്ടുള്ള പരിഗണന കൂടുതലൊന്നുമില്ല. സിനിമാ താരങ്ങളെ കുറിച്ച് മാത്രമേ മീഡിയയില്‍ വരികയുള്ളു എന്നൊന്നുമില്ല. മീഡിയയില്‍ വര്‍ക്ക് ചെയ്യുന്ന സ്ത്രീകളോ അതല്ലെങ്കില്‍ മറ്റെവിടെ ജോലി ചെയ്യുന്നവരോ ആണെങ്കിലും ഒരു സ്ത്രീയോട് മോശമായി പെരുമാറിയിട്ടുണ്ടെങ്കില്‍ അത് പറഞ്ഞ് പരാതിപ്പെട്ടാല്‍ അവര്‍ക്ക് നിയമസംരംക്ഷണം ലഭിക്കുമെന്നാണ്’ ഷിയാസ് പറയുന്നത്.
കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു ഷിയാസ് കരീം വിവാഹിതനാവുന്നത്. അതിന് മുന്‍പ് മറ്റൊരു യുവതിയുമായി താരത്തിന്റെ വിവാഹനിശ്ചയം നടത്തിയിരുന്നു. ഇതിന് പിന്നാലെ മറ്റൊരു യുവതി ഷിയാസ് തന്നെ പീഡിപ്പിച്ചെന്ന ആരോപണവുമായി രംഗത്ത് വരികയായിരുന്നു. കാഞ്ഞങ്ങാട് സ്വദേശിനിയായ യുവതി നല്കിയ പരാതിയില്‍ പോലീസ് കേസെടുത്തു. എറണാകുളത്ത് ജിം ട്രെയിനറായി ജോലി ചെയ്തിരുന്ന യുവതി ഷിയാസുമായി പരിചയത്തിലാവുകയായിരുന്നു. എന്നാല്‍ വിവാഹവാഹ്ദാനം നല്കി തന്നെ ഒരു ഹോട്ടലില്‍ വെച്ച് പീഡിപ്പിച്ചെന്നും അതിന് ശേഷം ചതിച്ചെന്നുമായിരുന്നു യുവതിയുടെ പരാതി. മാത്രമല്ല ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്തെന്നുമൊക്കെ ആരോപിക്കുകയും ചെയ്തു. എന്നാല്‍ പിന്നീട് ഷിയാസ് സംഭവിച്ചതെന്താണെന്ന് വ്യക്തമാക്കി രംഗത്ത് വന്നതോടെയാണ് പ്രശ്നം അവസാനിക്കുന്നത്.
മകനൊരു കുടുംബമുണ്ടായി കാണാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് നേരത്തെ ഉമ്മ പറഞ്ഞിരുന്നു. യൂട്യൂബ് ചാനലിലൂടെയായി ഷിയാസിന്റെ കുടുംബവും പ്രേക്ഷകര്‍ക്ക് പരിചിതരാണ്. നേരത്ത നിശ്ചയിച്ചുറപ്പിച്ച വിവാഹം മാറിപ്പോയെന്നും, ഇത് ആദ്യം കണ്ട പെണ്‍കുട്ടിയായിരുന്നുവെന്നും, ഇപ്പോള്‍ വീണ്ടും പ്രൊപ്പോസല്‍ വന്നതാണെന്നും ഷിയാസ് പറഞ്ഞിരുന്നു.
ദര്ഭയുമായി 12 വയസ് പ്രായവ്യത്യാസമുണ്ട്. മകളെപ്പോലെയാണ് അവളെ കാണുന്നതെന്നും ഷിയാസ് പറഞ്ഞിരുന്നു. അടുത്തിടെ സീ കേരളത്തിലെ സൂപ്പര്‍ ഷോയിലേക്ക് ഷിയാസ് എത്തിയപ്പോള്‍ ദര്‍ഭയും കൂടെയുണ്ടായിരുന്നു. വിവാഹത്തെക്കുറിച്ചും, വിവാഹ ശേഷമുള്ള വിശേഷങ്ങളെക്കുറിച്ചും ഇരുവരും സംസാരിച്ചിരുന്നു. കല്യാണത്തെക്കുറിച്ച് അഭിമുഖങ്ങളിലെല്ലാം ഷിയാസ് സംസാരിക്കുന്നതാണ് കണ്ടത്.
ഇത്തവണ അതേക്കുറിച്ച് ദര്‍ഭ പറയട്ടെയെന്നായിരുന്നു ലക്ഷ്മി നക്ഷത്രയുടെ കമന്റ്. 18 വയസുള്ളപ്പോള്‍ എന്നെ പെണ്ണ് കാണാന്‍ വന്ന ആളാണ്. ആദ്യത്തെ പെണ്ണുകാണലായിരുന്നു അത്. പഠനവും കരിയറുമൊക്കെ പോവരുതെന്ന് കരുതി കല്യാണം വേണ്ടെന്ന് വെക്കുകയായിരുന്നു. അന്ന് ഷിയാസ്ക്കയാണ് ഈ വിവാഹം വേണ്ടെന്ന് പറഞ്ഞത് എന്നായിരുന്നു ദര്‍ഭ പറഞ്ഞത്. പ്രായവ്യത്യാസം നന്നായിട്ടുണ്ടായിരുന്നു.
അതുകൊണ്ടാണ് ഞാന്‍ നോ പറഞ്ഞത്. നല്ലൊരു ഫ്രണ്ട്ഷിപ്പുണ്ടായിരുന്നു അന്ന് മുതല്‍. എന്റെ ദേഷ്യമൊക്കെ പുള്ളിക്കാരിക്ക് അറിയാം. അതേക്കുറിച്ച് ചോദിച്ചപ്പോള്‍ ആള് ഭയങ്കര കൂളാണെന്നായിരുന്നു ദര്‍ഭ പറഞ്ഞത്. നമ്മളെത്ര ടെന്‍ഷനിലാണെങ്കിലും ഒരു സെക്കന്‍ഡ് കൊണ്ട് ആള് നമ്മളെ ഹാപ്പിയാക്കും. എന്നെ ഏറ്റവും കൂടുതല്‍ മനസിലാക്കുന്നത് ഉമ്മയാണ്. ഉമ്മയേക്കാള്‍ കൂടുതല്‍ ഭാര്യയ്ക്ക് മനസിലാക്കാന്‍ പറ്റുമെന്ന് കല്യാണം കഴിഞ്ഞപ്പോള്‍ എനിക്ക് മനസിലായി. ഇപ്പോള്‍ ഞാന്‍ നേരത്തെ വീട്ടില്‍ കയറാന്‍ തുടങ്ങി. ഇപ്പോള്‍ എന്റെ ബെസ്റ്റ് ഫ്രണ്ടാണ് അവള്. മകളെപ്പോലെയൊക്കെയാണ് ഞാന്‍ അവളെ ട്രീറ്റ് ചെയ്യുന്നത്. ഒരു കല്യാണം കഴിച്ചെന്നേയുള്ളൂ. അല്ലാതെ വലിയ മാറ്റങ്ങളൊന്നുമില്ലെന്നും ഷിയാസ് പറഞ്ഞിരുന്നു.
അതേസമയം തന്റെ പ്രണയ പങ്കുവെച്ച് ദർഭ പങ്കുവെച്ച പോസ്റ്റുകളും ഏറെ വൈറലായിരുന്നു. തന്നെ ഇരു കൈകളിലും എടുത്ത ഇക്കയുടെ പടങ്ങൾ സഹിതമാണ് ദർഭ പോസ്റ്റ് പങ്കിട്ടത്. ഓരോ ദിവസങ്ങൾ കഴിയുംതോറും എനിക്ക് നിങ്ങളോടുള്ള സ്നേഹത്തിന് അതിരുകൾ ഇല്ല. ഞാൻ പ്രണയത്തിൽ വീണുപോയ്ക്കൊണ്ടിരിക്കുന്നു. എന്റെ ഈ ചിരിക്ക് പിന്നിലെ യഥാർത്ഥ ശക്തി അത് നീ മാത്രമാണ്. എന്റെ ജീവൻ എന്നാണ് ദർഭ കുറിച്ചത്.
ഇരുവരുടെയും വിവാഹങ്ങൾ മുടങ്ങിയത് ഇവർ ഒന്നിക്കാൻ തന്നെയാണ് അത് പടച്ചവന്റെ തീരുമാനം എന്നാണ് ആരാധകർ പറയുന്നത്. ഷിയാസിനേക്കാൾ ഏറെ പ്രായവ്യത്യസം ഉണ്ട് ദര്ഭക്ക്. വളരെ ചെറിയ കുട്ടിയാണ്. പ്രായം ഒന്നുമില്ല. അവൾക്ക് 22 വയസ്സ് ആണ്. എന്നെ സംബന്ധിച്ചിടത്തോളം അവൾ ചെറിയ മോൾ ആണ്. ഇവളുടെ 22 വയസ്സ് ഉള്ളപ്പോ ഞാൻ ജീവിക്കാൻ ഒരുപാട് വിഷമങ്ങൾ അനുഭവിച്ചിട്ടുണ്ട്. ചെറിയ കുട്ടിയാണ് അവൾ എന്ന് ഷിയാസ് പറഞ്ഞിരുന്നു. നമ്മൾക്ക് ഇടയിൽ പ്രയാവ്യത്യാസം ഉണ്ട് എന്നാലും സൗഹൃദവും സ്നേഹവും വിവാഹത്തിലേക്ക് എത്തിച്ചു എന്നാണ് ഷിയാസ് പറഞ്ഞിരുന്നത്.
ഒരിയ്ക്കൽ വിവാഹനിശ്ചയം വരെ കഴിഞ്ഞതായിരുന്നു ഷിയാസിന്റേത്. ബിഗ് ബോസിൽ നിന്നും ഇറങ്ങിയ പാടെ വിവാഹം അലോചിച്ചു തുടങ്ങിയതാണ് ഷിയാസിന് എന്നാൽ അന്നൊന്നും വിവാഹം നടന്നിരുന്നില്ല. ഒരിക്കൽ ഷിയാസിന്റേത് എന്ന പോലെ ദർഫക്കും വിവാഹം ഉറപ്പിച്ചിരുന്നു. എന്നാൽ അത് മുടങ്ങി, പക്ഷെ വർഷങ്ങൾ കഴിഞ്ഞപ്പോൾ വിധി ഇരുവരെയും ഒന്നാക്കി. ദർഫ അബുദാബിയിലാണ്. എമിറേറ്റ്സ് എൻബിഡിയിലാണ് ജോലി. അവർ കുടുംബമായി അവിടെയാണ് താമസം ഇനി താനും മിക്ക ദിവസങ്ങളും അവിടെ ആകും എന്നും ഷിയാസ് മുൻമ്പ് വ്യക്തമാക്കിയിരുന്നു.
സോഷ്യല്‍മീഡിയയില്‍ ഏറെ സജീവമായ താരമാണ് നടനും മോഡലും ബോഡി ബിൽഡറുമെല്ലാമായ ഷിയാസ് കരീം. ബിഗ് ബോസിൽ എത്തിയപ്പോൾ മുതലാണ് ഷിയാസിനെ പ്രേക്ഷകര്‍ അടുത്തറിഞ്ഞത്. സ്റ്റാര്‍ മാജിക്കിലെ സ്ഥിരം താരങ്ങളിലൊരാളുമാണ് ഷിയാസ്. ചുരുങ്ങിയ സമയം കൊണ്ടാണ് സ്വന്തം പ്രയത്നത്തിലൂടെ ഷിയാസ് തന്റെ സ്ഥാനം ലൈം ലൈറ്റിൽ ഉറപ്പിച്ചത്.
ആരുടേയും പിന്തുണയില്ലാതെ മോഡലിങ് രംഗത്തേക്ക് എത്തിയ പെരുമ്പാവൂരുകാരൻ മിനി സ്ക്രീനിലും ബിഗ് സ്ക്രീനിലും ഇപ്പോൾ നിറഞ്ഞ് നിൽക്കുകയാണ്. ബിഗ് ബോസിന് ശേഷം ഒട്ടനവധി ആരാധകരും ഷിയാസിനുണ്ട്. ഇടയ്ക്ക് ഷിയാസ് വിവാഹിതനാവാന്‍ ഒരുങ്ങുകയും വിവാഹനിശ്ചയം നടത്തുകയും ചെയ്തിരുന്നു. എന്നാല്‍ ആ ബന്ധം നടക്കാതെ പോവുകയായിരുന്നു. കഴിഞ്ഞ ദിവസമാണ് ഷിയാസ് കരീം വിവാഹിതനാകാൻ പോകുന്നു എന്ന വാർത്ത പുറത്തുവന്നത്. നടൻ തന്നെയാണ് തന്റെ സേവ് ദി ഡേറ്റ് വീഡിയോ ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ചത്. നവംബർ 25 നാണ് വിവാഹം.
താരത്തിന്റെ കൂട്ടുകാരി കൂടിയായ ദർഫയാണ് വധു. കഴിഞ്ഞ വർഷം സപ്റ്റംബറിൽ താരത്തിന്റെ വിവാഹം ഉറപ്പിച്ചിരുന്നു. ഡോക്ടറായ രഹാന എന്ന പെൺകുട്ടിയുമായിട്ടായിരുന്നു വിവാഹം നിശ്ചയിച്ചത്. എന്നാൽ വൈകാതെ ആ വിവാഹബന്ധം മുടങ്ങി. ഒരു യുവതി ഷിയാസിനെതിരെ പീഡിന പരാതിയുമായി രംഗത്തെത്തിയിരുന്നു. സംഭവത്തിൽ ഷിയാസിനെ പോലീസ് കസ്റ്റഡിയിലെടുക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെയായിരുന്നു വിവാഹം മുടങ്ങിയത്. ഇപ്പോഴിതാ കേസെടക്കം എല്ലാസംഭവങ്ങളും കലങ്ങിത്തെളിഞ്ഞെന്നും താൻ ഒരു പുതിയ ജീവിതത്തിലേക്ക് കടക്കാൻ ഒരുങ്ങുകയാണെന്നും പറയുകയാണ് ഷിയാസ്.
തന്റെ ഏറ്റവും മോശം സമയത്ത് തനിക്ക് താങ്ങായും തണലായും നിന്ന പെൺകുട്ടിയാണ് ദർഫയെന്നും ഷിയാസ് പറഞ്ഞു. മനോരമ ഓൺലൈനിനോടാണ് പ്രതികരണം. ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ പെണ്ണ് കാണാൻ പോയ കുട്ടികളിൽ ഒരാളാണ് ദർഫയെന്ന് ഷിയാസ് പറയുന്നു. അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന തോന്നൽ എനിക്കുണ്ടായി. അതിനാൽ ആ ആലോചന വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അതേസമയം തങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നുവെന്ന് പറഞ്ഞു. വിഷമ ഘട്ടത്തിൽ താൻ ദർഫയുമായി എപ്പോഴും സംസാരിച്ചിരുന്നു. അവരും അവരുടെ കാര്യങ്ങൾ താനുമായി പങ്കുവെച്ചു. അങ്ങനെയാണ് എന്നാൽ ഒരുമിച്ച് മുന്നോട്ട് പോയാലോ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചത്.
ബിഗ് ബോസിൽ നിന്നും ഇറങ്ങിയതിന് പിന്നാലെ താൻ പെണ്ണ് കാണാൻ പോയ കുട്ടികളിൽ ഒരാളാണ് ദർഫയെന്ന് ഷിയാസ് പറയുന്നു. അന്ന് ദർഫയ്ക്ക് പ്രായം കുറവാണെന്ന തോന്നൽ എനിക്കുണ്ടായി. അതിനാൽ ആ ആലോചന വിവാഹത്തിലേക്ക് എത്തിയിരുന്നില്ല. അതേസമയം തങ്ങൾ നല്ല സുഹൃത്തുക്കളായി തുടർന്നുവെന്ന് പറഞ്ഞു. വിഷമ ഘട്ടത്തിൽ താൻ ദർഫയുമായി എപ്പോഴും സംസാരിച്ചിരുന്നു. അവരും അവരുടെ കാര്യങ്ങൾ താനുമായി പങ്കുവെച്ചു.
അങ്ങനെയാണ് എന്നാൽ ഒരുമിച്ച് മുന്നോട്ട് പോയാലോ എന്ന് ഞങ്ങൾ പരസ്പരം ചോദിച്ചത്. ദർഫ അബുദാബിയിലെ എമിറേറ്റ്സ് എൻബിഡിയിലാണ് ജോലി ചെയ്യുന്നത്. അവളുടെ കുടുംബം അവിടെയാണ്. 25 ന് പെരുമ്പാവൂരിൽ വെച്ച് ആഘോഷപൂർവ്വം വിവാഹം നടക്കും. നിരവധി പേരെ വിവാഹത്തിന് ക്ഷണിച്ചിട്ടുണ്ട്. വിവാഹം കഴിഞ്ഞാൽ ഇനി ഞാൻ അബുദാബിയിൽ തന്നെ ആയിരിക്കും. ബിസിനസ് ആവശ്യങ്ങളുമായി ഞാൻ അബുദാബിയിൽ തന്നെയാണ്.
അവിടെ ആരംഭിച്ച ജിമ്മൊക്കെ നന്നായി തന്നെ പോകുന്നു’, എന്നും താരം വ്യക്തമാക്കി. ജീവിതത്തിൽ ഉയരങ്ങളിൽ നിൽക്കുമ്പോഴാണ് വിവാദം ഉണ്ടാകുന്നത്. ആ സ്ത്രീ തന്നെ പറ്റിക്കുകയായിരുന്നു. അവരുടെ മകനെ സഹോദരൻ എന്ന നിലയിൽ തനിക്ക് പരിചയപ്പെടുത്തി തന്നു. ഇത് ഞാൻ ചോദ്യം ചെയ്ത് തുടങ്ങിയതോടെയാണ് ആ ബന്ധം വഷളാകുന്നത്. പണം തട്ടാൻ ശ്രമിച്ച് നടക്കാതെ വന്നതോടെയാണ് അവർ തനിക്കെതിരെ കേസ് കൊടുക്കുന്നത്. എന്തായാലും ഇപ്പോൾ എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു’, താരം പറഞ്ഞു. ആരേയും ഭയന്നിട്ടല്ല വിവാഹക്കാര്യം പരസ്യമാക്കാതിരുന്നത്. തങ്ങൾ രണ്ട് പേർക്കും മുൻപ് വിവാഹം മുടങ്ങിയ ചരിത്രമുള്ളവരാണ്. അതിനാൽ വിവാഹത്തോട് അടുപ്പിച്ച് മാത്രം വിവരം പരസ്യമാക്കിയാൽ മതിയെന്ന് ഞങ്ങളും കുടുംബവും തീരുമാനിക്കുകയായിരുന്നുവെന്നും ഷിയാസ് പറഞ്ഞു.
