തലൈവര്‍ ഞങ്ങളുടെ സെറ്റിലെത്തി, നയന്‍താരക്കൊപ്പം സിനിമ കണ്ടു, ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി; ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കണമെന്ന് ഷാരൂഖ് ഖാന്

ഷാരൂഖ് ഖാന്റെ പുതിയ ചിത്രമായ ജവാന് വേണ്ടിയുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ഇപ്പോഴിതാ ചിത്രത്തിന്റെ സെറ്റിലെ അനുഭവങ്ങള്‍ പങ്കുവച്ച് എത്തിയിരിക്കുകയാണ് ഷാരൂഖ് ഖാന്. ഷാരൂഖിനെ നായകനാക്കി അറ്റ്ലി സംവിധാനം ചെയ്യുന്ന ചിത്രമാണ് ജവാന്. ചെന്നൈയിലെ ചിത്രീകരണ അനുഭവങ്ങളാണ് ഷാരൂഖ് പങ്കുവച്ചിരിക്കുന്നത്.
രജനികാന്ത്, നയന്‍താര, വിജയ്, വിജയ് സേതുപതി എന്നിവരുടെ പേരുകള്‍ എടുത്തു പറഞ്ഞാണ് താരം രസകരമായ ഓര്‍മ്മകള്‍ പങ്കുവച്ചത്. ‘എന്തൊരു മികച്ച 30 ദിവസങ്ങള്‍. തലൈവര്‍ ഞങ്ങളുടെ സെറ്റിലെത്തി. നയന്‍താരക്കൊപ്പം സിനിമ കണ്ടു. അനിരുദ്ധിനൊപ്പം ആഘോഷിച്ചു. വിജയ് സേതുപതിക്കൊപ്പം വലിയ ചര്‍ച്ചകള്‍ നടത്തി. ദളപതി വിജയ് എനിക്ക് ഭക്ഷണം വിളമ്പി. അറ്റ്ലിയ്ക്കും പ്രിയയ്ക്കും നന്ദി. ഇനി ചിക്കന്‍ 65 ഉണ്ടാക്കാന്‍ പഠിക്കേണ്ടതുണ്ട്’ എന്ന് ഷാരൂഖ് ഖാന് ട്വീറ്റ് ചെയ്തു.
തെന്നിന്ത്യന്‍ താരങ്ങളുടെ വലിയ നിര തന്നെ ഭാഗമാകുന്ന ചിത്രമാണ് ജവാന്. നയന്‍താരയുടെ ബോളിവുഡ് അരങ്ങേറ്റ ചിത്രം കൂടിയാണിത്. അന്വേഷണ ഉദ്യോഗസ്ഥയായാണ് നയന്‍താര എത്തുന്നത്. വിജയ് സേതുപതിയാണ് വില്ലനാകുന്നത്. ഷാരൂഖ് ഖാന് ഇരട്ടവേഷത്തില്‍ എത്തും.
ദീപിക പദുകോണും സിനിമയില്‍ കാമിയോ റോളില്‍ എത്തുന്നുണ്ട്. വിജയ്യും സിനിമയുടെ ഭാഗമാകുമെന്ന അഭ്യൂഹങ്ങളുണ്ട്. പ്രിയാമണിയും സിനിമയില്‍ ഒരു പ്രധാന വേഷത്തിലെത്തും. യോഗി ബാബു, സന്യ മല്‍ഹോത്ര, സുനില്‍ ഗ്രോവര്‍ എന്നിവരാണ് മറ്റ് കഥാപാത്രങ്ങള്‍. നെറ്റ്ഫഌക്സാണ് സിനിമയുടെ ഒടിടി അവകാശം സ്വന്തമാക്കിയിരിക്കുന്നത്.
ദിലീപും മഞ്ജുവും കാവ്യയുമൊക്കെയാണ് സോഷ്യൽമീഡിയയിലെ ഇപ്പോഴത്തെ ചർച്ചാവിഷയം. അവരുടെ കുടുംബത്തിൽ എന്ത് സംഭവിക്കുന്നു എന്നറിയാൻ ഉറ്റുനോക്കുന്ന ആരാധകരെ ഞെട്ടിച്ച ഒരു വീഡിയോയാണ്...