Malayalam Breaking News
മഹാഭാരതത്തിൽ കൃഷ്ണനായി അമീർഖാൻ തന്നെ – സൂപ്പർതാരത്തിന്റെ ഉറപ്പ് ! ആരാധകർ ആവേശത്തിൽ..
മഹാഭാരതത്തിൽ കൃഷ്ണനായി അമീർഖാൻ തന്നെ – സൂപ്പർതാരത്തിന്റെ ഉറപ്പ് ! ആരാധകർ ആവേശത്തിൽ..
By
മഹാഭാരതത്തിൽ കൃഷ്ണനായി അമീർഖാൻ തന്നെ – സൂപ്പർതാരത്തിന്റെ ഉറപ്പ് ! ആരാധകർ ആവേശത്തിൽ..
എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ രണ്ടാമൂഴം സിനിമയാകുമെന്ന കാര്യത്തിൽ അനിശ്ചിതാവസ്ഥ നിലനിൽക്കുന്ന സാഹചര്യത്തിൽ കൂടുതൽ ഉറപ്പാക്കുകയാണ് ആമിർഖാന്റെ മഹാഭാരതത്തിനു .ചിത്രത്തിൽ ആമിർഖാൻ കൃഷ്ണനെ അവതരിപ്പിക്കുമെന്ന് ഷാരൂഖ് ഖാൻ സ്ഥിരീകരിച്ചിരിക്കുകയാണ് .
വെബ്സീരീസായിട്ടാണ് പ്രേക്ഷകര്‍ക്ക് മുന്പില് മഹാഭാരതം എത്തുന്നത്. കൃഷ്ണന്റെ കഥാപാത്രത്തെ അവതരിപ്പിക്കാന്‍ ആമീര്‍ ആഗ്രഹിക്കുന്നതിനാല്‍ തനിക്ക് അത് ചെയ്യാന്‍ സാധിക്കില്ലെന്ന് ഷാരൂഖ് ഡി.എന്‍.എയ്ക്ക് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
1000 കോടി ബജറ്റില്‍ ഒരുങ്ങുന്ന വെബ്സീരീസിന്റെ തിരക്കഥ എഴുതുന്നത് അഞ്ജും രാജബാലിയാണ്. ആമീറിന് തിരക്കഥ ഇഷ്ടമായെന്നും വളരെ പെട്ടന്നു തന്നെ പ്രീ പ്രൊഡക്ഷന്‍ ജോലികള്‍ തുടങ്ങാന്‍ സാധിക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അഞ്ജും രാജബാലി പറഞ്ഞു.
മോഹന്‍ലാലിനെ നായകനാക്കിയാണ് വി.എ ശ്രീകുമാര്‍ മേനോന് രണ്ടാമൂഴം പ്രഖ്യാപിച്ചത്. 1000 കോടി മുതല്‍ മുടക്കുള്ള ചിത്രം നിര്‍മിക്കാന്‍ സന്നദ്ധനായി വ്യവസായിയായ ബി.ആര് ഷെട്ടി രംഗത്ത് വരികയും ചെയ്തു. എന്നാല്‍ പ്രതീക്ഷിച്ച സമയത്ത് സിനിമ തുടങ്ങാതിരുന്നതിനാല്‍ എം.ടി, സംവിധായകനില്‍ നിന്ന് തിരക്കഥ തിരികെ വാങ്ങാന്‍ കോടതിയെ സമീപിച്ചു. തുടര്‍ന്ന് രണ്ടാമൂഴം അനിശ്ചിതത്വത്തിലായിരിക്കുകയാണ്.
sharukh khan about role of aamir khan in mahabharat
