Malayalam
‘സ്ലിം ബ്യൂട്ടിയാകാന്‍ ഞാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും’ തുറന്നടിച്ച് ശരണ്യ മോഹൻ
‘സ്ലിം ബ്യൂട്ടിയാകാന്‍ ഞാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും’ തുറന്നടിച്ച് ശരണ്യ മോഹൻ
ബാലനടിയായി അഭിനയരംഗത്തേക്ക് വന്ന് പിന്നീട് മലയാളത്തിലും, തമിഴിലും ഒരുപിടി വ്യത്യസ്തമാര്‍ന്ന കഥാപാത്രങ്ങള്‍ സമ്മാനിച്ച താരമാണ് നടി ശരണ്യ മോഹന്‍. തമിഴിലെ ഒരു നാള് ഒരു കനവ്, യാരടി നീ മോഹിനി എന്നീ ചിത്രങ്ങളിലൂടെ ശരണ്യ തമിഴിലും ശ്രദ്ധേയയായി. സമീപകാലത്ത് സോഷ്യല്‍ മീഡിയകളില്‍ ബോഡി ഷെയ്മിങ്ങിന് ഇരയാകുകയും ചെയ്തിരുന്നു താരം. എന്നാല്‍ ബോഡി ഫിറ്റ്നസിനെ കുറിച്ചോ, സ്ലിം ബ്യൂട്ടി ആകണമെന്നതിനെക്കുറിച്ചോ ഒന്നുമല്ല ശരണ്യയുടെ ചിന്ത. തന്റെ രണ്ട് മക്കളും, ഭര്‍ത്താവും അടങ്ങുന്ന സന്തുഷ്ട കുടുംബത്തെ കുറിച്ച് മാത്രമാണ് ശരണ്യയുടെ മനസ് മുഴുവന്‍. ‘സ്ലിം ബ്യൂട്ടിയാകാന്‍ ഞാന്‍ ജിമ്മില്‍ പോയാല്‍ എന്റെ മക്കള്‍ പട്ടിണിയാകും’ എന്നായിരുന്നു ശരണ്യയുടെ പ്രതികരണം.
‘രണ്ട് വാവകളാണ് എനിക്ക്.പദൂം പൂര്ണീം’, ജീവിതത്തില്‍ കുഞ്ഞുങ്ങളുടെ ഇഷ്ടത്തിനാണ് മുന്‍തൂക്കമെന്നും ശരണ്യ പറയുന്നു. സമീപകാലത്ത് താന്‍ ബോഡി ഷെയ്മിങ്ങിനിരയായപ്പോള് വിഷമിച്ചത് കുടുംബമാണെന്നും തനിക്കത് വലിയ കാര്യമായി തോന്നിയിട്ടില്ലെന്നും ശരണ്യ പറയുന്നു. വിവാഹ ജീവിതത്തെ തുടര്‍ന്ന് സിനിമയില്‍ നിന്നും വിട്ടുനില്‍ക്കുകയാണ് താരം, എന്നാല്‍ മികച്ച വേഷങ്ങള്‍ ലഭിച്ചാല്‍ ഇനിയും അഭിനയത്തിലേക്ക് തിരിച്ച് വരുമെന്നും ശരണ്യ പറഞ്ഞു.
sharanya mohan
