Actress
ഒരു സിനിമയ്ക്ക് വിളിച്ചുവരുത്തി രണ്ട് സിനിമയില്‍ അഭിനയിപ്പിച്ചു, നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലമില്ല; പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്ന് ഷക്കീല
ഒരു സിനിമയ്ക്ക് വിളിച്ചുവരുത്തി രണ്ട് സിനിമയില്‍ അഭിനയിപ്പിച്ചു, നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലമില്ല; പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്ന് ഷക്കീല
ഒരു കാലത്ത് തെന്നിന്ത്യന്‍ സിനിമകളിലെ നിറ സാന്നിധ്യമായിരുന്നു ഷക്കീല. സൂപ്പര്‍താര ചിത്രങ്ങള്‍ക്ക് പോലും അക്കാലത്ത് വലിയ വെല്ലുവിളിയായിരുന്നു ഷക്കീലാ ചിത്രങ്ങള്‍. പ്രമുഖ താരങ്ങളുടെ മലയാള സിനിമകള്‍ തുടരെ പരാജയപ്പെട്ട് മലയാള സിനിമാ ലോകം സാമ്പത്തികമായി മോശം അവസ്ഥയില്‍ നില്‍ക്കെയാണ് ഷക്കീലയുടെ സിനിമകള്‍ തരംഗമാവുന്നത്.
വന്‍ജനാവലി ഷക്കീലയുടെ സിനിമകള്‍ക്ക് എത്തി. അന്ന് ഷക്കീല എന്ന് പേര് പലപ്പോഴും മുഖ്യധാരയില്‍ ഒരു മോശം ഇമേജില്‍ അറിയപ്പെട്ടു. സില്‍ക് സ്മിതയ്ക്ക് ശേഷമാണ് ഷക്കീല ബി ബി ഗ്രേഡ് സിനിമകളില്‍ തിളങ്ങുന്നത്. നല്ല സിനിമകളുടെ ഭാഗമാവണമെന്ന് ഷക്കീല ആഗ്രഹിച്ചിരുന്നെങ്കിലും ഇത്തരത്തിലുള്ള അവസരങ്ങള്‍ ഷക്കീലയ്ക്ക് വന്നില്ല.
ഡ്യൂപ്പിനെ വെച്ച് രംഗങ്ങള്‍ ചിത്രീകരിച്ച് ഇത് ഷക്കീലയെന്ന പേരില്‍ തിയറ്ററുകളിലെത്തുന്ന സാഹചര്യവും ഉണ്ടായി. ഇതോടെയാണ് മലയാള സിനിമകളില്‍ നിന്നും മാറി നില്ക്കാന് ഷക്കീല തീരുമാനിച്ചത്.
ഇപ്പോഴിതാ നായികമാര്‍ക്ക് അര്‍ഹമായ പ്രതിഫലം ലഭിക്കുന്നില്ലെന്നും അത് പുറത്തുപറയാന്‍ തന്നെ നാണക്കേടാണെന്നും പറയുകയാണ് ഷക്കീല. കെഎല്‍എഫ് വേദിയില്‍ സംസാരിക്കവെയാണ് ഇന്ത്യന്‍ സിനിമയില്‍ നായികമാര്‍ നേരിടുന്ന പ്രതിസന്ധികളെക്കുറിച്ച് താരം സംസാരിച്ചത്.
‘കിന്നാരത്തുമ്പി’യില്‍ അഞ്ച് ദിവസത്തേക്ക് ഇരുപത്തിഅയ്യായിരം രൂപ പ്രതിഫലം ലഭിച്ചു. ശേഷം പ്രതിഫലം കൂടുതല്‍ ലഭിച്ചു തുടങ്ങി. എന്നാല്‍ ഒരു സിനിമയുടെ പേരില്‍ വിളിച്ചു വരുത്തി രണ്ട് സിനിമകളില്‍ അഭിനയിപ്പിച്ചും വണ്ടിച്ചെക്ക് തന്ന് പറ്റിച്ചവരും ഉണ്ടെന്നും നടി വെളിപ്പെടുത്തി.
സിനിമ മേഖലയിലെ പ്രശ്ന പരിഹാരത്തിനുള്ള ഐസിസി പ്രാവര്‍ത്തികമല്ലെന്ന് പ്രതികരിച്ച ഷക്കീല ആഭ്യന്തര പരാതി പരിഹാര സെല്ലില്‍ പരാതിപ്പെട്ടാല്‍ പിന്നെ അവസരം ലഭിക്കില്ലെന്നും പ്രതികരിച്ചു. ഗള്‍ഫ് രാജ്യങ്ങളിലെ ശിക്ഷാ രീതികള്‍ നാട്ടിലും ഉണ്ടാകണമെന്നും ഷക്കീല അഭിപ്രായപ്പെട്ടു.
