Malayalam
പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടി; ഷാന്‍ റഹ്മാന്‍
പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടി; ഷാന്‍ റഹ്മാന്‍
രണ്ട് ദിവസം മുന്‍പാണ് ഷെഫീക്കിന്റെ സന്തോഷത്തില്‍ അഭിനയിച്ചതിന് തനിക്കും മറ്റ് പലര്‍ക്കും പ്രതിഫലം നല്‍കിയില്ലെന്ന് പറഞ്ഞുകൊണ്ട് നടന്‍ ബാല രംഗത്തെത്തിയത്. പിന്നാലെ ബാലയുടെ ആരോപണം തള്ളിയ ഉണ്ണി മുകുന്ദന്‍ ഓരോരുത്തര്‍ക്കും നല്‍കിയ പ്രതിഫലത്തിന്റെ രേഖകളും സോഷ്യല്‍ മീഡിയയിലൂടെ പങ്കുവയ്ക്കുകയും ചെയ്തിരുന്നു.
‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ഉണ്ണി മുകുന്ദന്‍ ചിത്രത്തില്‍ പ്രവര്‍ത്തിച്ച തനിക്ക് കൃത്യ സമയത്ത് തന്നെ പ്രതിഫലം കിട്ടിയെന്ന് സംഗീത സംവിധായകന്‍ ഷാന്‍ റഹ്മാന്‍. ഫേസ്ബുക്കിലൂടെ ആയിരുന്നു ഷാനിന്റെ പ്രതികരണം.
ഷാന്‍ റഹ്മാന്റെ വാക്കുകള്‍
ഷെഫീക്കിന്റെ സന്തോഷം എന്ന ചിത്രത്തിന് വേണ്ടി പ്രവര്‍ത്തിച്ചതിന് പ്രതിഫലം ലഭിച്ചോ എന്ന് അന്വേഷിക്കാന്‍ ഏതാനും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ എന്നെ വിളിച്ചിരുന്നു. കൃത്യമായും മുഴുവനായുമുള്ള തുക കിട്ടിയെന്നാണ് അവരോട് പറഞ്ഞത്. പാട്ടുകളെല്ലാം ചെയ്ത് കൈമാറുന്നതിന് മുമ്പ് തന്നെ എനിക്ക് മുഴുവന്‍ പ്രതിഫലവും കിട്ടിയെന്ന് ഉണ്ണി ഉറപ്പ് വരുത്തിയിരുന്നു.
ഉണ്ണി എന്റെ ഒരു പ്രിയ സുഹൃത്താണ്. പക്ഷേ എനിക്ക് പ്രതിഫലം നല്‍കുമ്പോള്‍ അവന്‍ വളരെ പ്രൊഫഷണലായിരുന്നു. പാട്ടുണ്ടാക്കുന്ന സെഷനുകളിലെല്ലാം തന്നെ രസകരമായിരുന്നു. അനൂപ്, വിപിന്‍, വിനോദേട്ടന്‍ തുടങ്ങി എല്ലാവരും തികഞ്ഞ പ്രൊഫഷണലുകള്‍. എനിക്കൊരു ബുദ്ധിമുട്ടും തോന്നിയില്ല. ഇവിടെ ഞാന്‍ എന്റെ കാര്യം നോക്കിയിരിക്കുന്നു. അതാണ് എന്റെ സന്തോഷം.
